Asianet News MalayalamAsianet News Malayalam

ആളുകള്‍ കൂടുന്നു; മുഖം മിനുക്കി പുതിയ പ്രത്യേകതകളുമായി സിഗ്നല്‍.!

മെച്ചപ്പെട്ട അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാനായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതായി സിഗ്‌നല്‍ ചൊവ്വാഴ്ച ട്വിറ്ററില്‍ പ്രഖ്യാപിച്ചു. 'കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ചില പുതിയ സിഗ്‌നല്‍ ഫീച്ചറുകളെക്കുറിച്ച് ഒരു ചെറിയ വിശദീകരണം നല്‍കുന്നു. 

Signal to roll out chat wallpapers animated stickers and other features
Author
New York, First Published Jan 12, 2021, 6:48 PM IST

വാട്ട്‌സ്ആപ്പില്‍ നിന്നും പിണങ്ങിപ്പോന്ന ഉപയോക്താക്കള്‍ കൂട്ടമായി ചേക്കേറിയതോടെ സിഗ്നലും മുഖം മാറാനൊരുങ്ങുന്നു. വാട്ട്‌സ്ആപ്പില്‍ ഉള്ളതു പോലെയുള്ള സമാന ഫീച്ചറുകള്‍ക്കായാണ് സിഗ്നലും പണി തുടങ്ങിയിരിക്കുന്നത്. ഫീല്‍ഡ്, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, ചാറ്റ് വാള്‍പേപ്പറുകള്‍ ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ പുറത്തിറക്കുമെന്ന് കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ഐഒഎസ് ഉപയോക്താക്കള്‍ക്കായി ഒരു ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് ഫീച്ചറും ഫുള്‍ സ്‌ക്രീന്‍ ഫോട്ടോകളും പുറത്തിറക്കുന്നു. സിഗ്‌നല്‍ ഗ്രൂപ്പ് കോളിംഗ് പരിധി ഓരോ കോളിനും അഞ്ച് മുതല്‍ എട്ട് വരെ വര്‍ദ്ധിപ്പിച്ചു.

മെച്ചപ്പെട്ട അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കാനായി കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതായി സിഗ്‌നല്‍ ചൊവ്വാഴ്ച ട്വിറ്ററില്‍ പ്രഖ്യാപിച്ചു. 'കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്ന ചില പുതിയ സിഗ്‌നല്‍ ഫീച്ചറുകളെക്കുറിച്ച് ഒരു ചെറിയ വിശദീകരണം നല്‍കുന്നു. ചാറ്റ് വാള്‍പേപ്പറുകള്‍, സിഗ്‌നല്‍ പ്രൊഫൈല്‍ ഫീഡ്, ആനിമേറ്റ് ചെയ്ത സ്റ്റിക്കറുകള്‍, ഐഒഎസിനായി ഓട്ടോമാറ്റിക്ക് മീഡിയ ഡൗണ്‍ലോഡ് സെറ്റിങ്സ്സ, ഫുള്‍ സ്‌ക്രീന്‍ പ്രൊഫൈല്‍ ഫോട്ടോ എന്നിവയും അവതരിപ്പിക്കും, 'ട്വീറ്റ് വ്യക്തമാക്കി. ഇതിനു പുറമേ, സിഗ്‌നല്‍ ഗ്രൂപ്പ് കോളിംഗ് പരിധി അഞ്ചില്‍ നിന്ന് എട്ടായി ഉയര്‍ത്തി.

പുതുതായി പ്രഖ്യാപിച്ച ഫീച്ചറുകള്‍ കൂടാതെ, വാട്ട്‌സ്ആപ്പില്‍ ഇതിനകം ലഭ്യമായ ചില സവിശേഷതകളും സിഗ്‌നലിനുണ്ട്. ഫിംഗര്‍പ്രിന്റ് ഐഡി, ടച്ച് ഐഡി അല്ലെങ്കില്‍ ഫെയ്‌സ് ഐഡി പോലുള്ള വിവിധ ലോക്ക് സവിശേഷതകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ സുരക്ഷിതമാക്കാന്‍ ഒരു ഓപ്ഷന്‍ സിഗ്‌നല്‍ നല്‍കും. വാട്ട്‌സ്ആപ്പിന്റെ ഡിലീറ്റഡ് മെസേജ് ഫീച്ചര്‍ പോലെ, ഒരു നിശ്ചിത സമയത്തിനുശേഷം അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനും സിഗ്‌നല്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. സിഗ്‌നലില്‍, ഉപയോക്താവിന് 5 സെക്കന്‍ഡ് മുതല്‍ ഒരാഴ്ച വരെ സമയപരിധി തിരഞ്ഞെടുക്കാനാകും, അതേസമയം വാട്ട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ഏഴു ദിവസത്തേക്ക് മാത്രമാണ് തെരഞ്ഞെടുക്കാനാവുക. സിഗ്‌നല്‍ ഉപയോക്താക്കള്‍ക്ക് ഒരു ഗ്രൂപ്പില്‍ 150 പങ്കാളികളെ വരെ ചേര്‍ക്കാന്‍ കഴിയും. ഈ ഗ്രൂപ്പുകളും അഡ്മിന്‍ നിയന്ത്രണങ്ങളുമായി വരുന്നു. ഇതുകൂടാതെ, സിഗ്‌നലിനും ഒരു ഡാര്‍ക്ക് മോഡ്, എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍, ഡെസ്‌ക്ടോപ്പ് സപ്പോര്‍ട്ട്, ഓഡിയോ മെസേജ്, ആര്‍ക്കൈവ് ചാറ്റുകള്‍, ബ്രോഡ്കാസ്റ്റ് മീഡിയ, ഫോര്‍വേഡ് മെസേജ്, റീഡ് റെസിപ്റ്റ് എന്നിവയുണ്ട്.

വാട്‌സ്ആപ്പ് ഒരു പുതിയ സ്വകാര്യതാ നയവും സേവന നിബന്ധനകളും പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്, ഉപയോക്താക്കള്‍ കൂട്ടത്തോടെ സിഗ്‌നലിലേക്ക് മൈഗ്രേറ്റുചെയ്തത്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അത്ര വേഗത്തിലല്ലെന്ന ആരോപണമുണ്ട്. ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ കാലതാമസമാണ് പ്രശ്‌നം. കോഡുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന് കാരിയറുകളുടെ ഭാഗത്ത് മാറ്റങ്ങള്‍ സിഗ്നല്‍ ഇപ്പോള്‍ വരുത്തുന്നുണ്ടത്രെ.

Follow Us:
Download App:
  • android
  • ios