0-5 കിലോഗ്രാം, 5-10 കിലോഗ്രാം, 10-25 കിലോ ഗ്രാം എന്നിങ്ങനെ വിവിധ ഭാര വിഭാഗങ്ങളെ വഹിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമായി ഉണ്ടാകും

ദില്ലി: രാജ്യത്തെ മുന്‍നിര വ്യോമയാന കമ്പനിയായ സ്പൈസ് ജെറ്റ് (SpiceJet) ഡ്രോണ്‍ ഡെലിവറി സര്‍വീസ് (drone delivery service) ആരംഭിക്കുന്നു. സ്പൈസ് ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിംഗ് ആണ് ശനിയാഴ്ച ഈ കാര്യം അറിയിച്ചത്. സ്പൈസ് എക്സ്പ്രസ് (SpiceXpress) എന്നാണ് ഈ സര്‍വീസിന് പേര് നല്‍കിയിരിക്കുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ച് തീര്‍ത്തും നൂതനമായ ഒരു വിതരണ ശൃംഖലയാണ് പുതിയ പദ്ധതിയിലൂടെ സ്പൈസ് ജെറ്റ് ഉദ്ദേശിക്കുന്നത് എന്നാണ് കന്പനി വ്യക്തമാക്കുന്നത്.

0-5 കിലോഗ്രാം, 5-10 കിലോഗ്രാം, 10-25 കിലോ ഗ്രാം എന്നിങ്ങനെ വിവിധ ഭാര വിഭാഗങ്ങളെ വഹിക്കാന്‍ കഴിയുന്ന ഡ്രോണുകള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമായി ഉണ്ടാകും. അതിനാല്‍ തന്നെ ഏത് തരത്തിലുള്ള വിതരണത്തിനും ഉതകുന്ന തരത്തില്‍ ആശാസരഹിതമായ ഒരു സിസ്റ്റം സ്പൈസ് എക്സ്പ്രസ് ഒരുക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

ആദ്യഘട്ടത്തില്‍ ഒരു സാധനം ഷിപ്പിംഗ് ചെയ്ത് ഉപയോക്താവില്‍ എത്തുന്നതിന് മുന്‍പ് ലോജസ്റ്റിംക്ക് കമ്പനികള്‍ക്ക് സാധാനങ്ങള്‍ തമ്മില്‍ കൈമാറാനും, അവ വെയര്‍ഹൌസുകള്‍ക്കിടയില്‍ ഡെലിവറി ചെയ്യാനും ഉള്ള സംവിധാനമാണ് ഒരുക്കുക. ഉപയോക്താക്കളിലേക്ക് ഒരു വസ്തു നേരിട്ട് എത്തിക്കുന്ന സംവിധാനം രണ്ടാംഘട്ടത്തിലായിരിക്കും സ്പൈസ് എക്സ്പ്രസ് അവതരിപ്പിക്കുക.

Scroll to load tweet…

അതേ സമയം വിദൂര സ്ഥലങ്ങളിലേക്ക് വാക്സിന്‍ എത്തിക്കാനും, ജീവന്‍ രക്ഷ ഉപകരണങ്ങള്‍ എത്തിക്കാനും ഡ്രോണ്‍ ഉപയോഗിച്ച് എത്തിക്കാനുള്ള സംവിധാനം സ്പൈസ് എക്സ്പ്രസ് ഒരുക്കും. ആദ്യഘട്ടത്തില്‍ രാജ്യത്തെ പത്ത് ജില്ലകളിലായി 150 സ്ഥലങ്ങളില്‍ 25,000 ഡ്രോള്‍ ഡെവിവറികള്‍ മാസത്തില്‍ നടത്താന്‍ സ്പൈസ് എക്സ്പ്രസ് പദ്ധതിയിടുന്നുണ്ട്. ത്രോട്ടില്‍ ഏയര്‍സ്പേസ് ആണ് അത്യധുനികമായ 50 കസ്റ്റമറൈസ്ഡ് ഡ്രോണുകളുമായി ഈ പദ്ധതിയില്‍ സ്പൈസുമായി പങ്കാളിയാകുന്നത്.

കഴിഞ്ഞ വര്‍ഷം സ്പൈസ് എക്സ്പ്രസ് ഡിജിസിഎയ്ക്ക് ഈ പദ്ധതിയുടെ പൈലറ്റ് പദ്ധതിയും പരീക്ഷണവും നടത്താന്‍ അനുമതി തേടി അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ പ്രഥമിക അനുമതി പദ്ധതിക്ക് നല്‍കിയിരുന്നു. ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ് (BVLOS) ഒപ്പറേഷനുള്ള പരീക്ഷണ അനുമതിയായിരുന്നു ലഭിച്ചത്. ഇത് മുതല്‍ സ്പൈസ് എക്സ്പ്രസ് 2020 മെയ് മുതല്‍ പരീക്ഷണം നടത്തുന്നുണ്ട്. ത്രോട്ടല്‍ എയറോസ്പേസ് ഇതിനകം 100 മണിക്കൂര്‍ ടെസ്റ്റിംഗ് നടത്തി കഴിഞ്ഞുവെന്നാണ് സ്പൈസ് എക്സ്പ്രസ് പറയുന്നത്.