കെയ്റോ: ടെക് ലോകത്തെ അതികായനായ സ്റ്റീവ് ജോബ്സ് അന്തരിച്ചത് 2011ലാണ്. അന്ന് അദ്ദേഹത്തിന് 56 വയസായിരുന്നു. ലോകത്തിലെ ടെക്നോളജി രംഗം മാറ്റിമറിച്ച സ്റ്റീവ് പാന്‍ക്രിയാറ്റ് ഗ്രന്ധിക്ക് വന്ന ക്യാന്‍സറിനോട് പൊരുതിയാണ് മരണത്തോട് കീഴടങ്ങിയത്. 2007 ല്‍ ഇദ്ദേഹം ഒരു അവയവമാറ്റത്തിന് വിധേയമായിരുന്നെങ്കിലും അതിലൂടെ ക്യാന്‍സറിനെ തടുക്കാന്‍ സാധിച്ചില്ല. 

സ്റ്റീവ് ജോബ്സിന്‍റെ മരണത്തിന് ശേഷം ടെക് ലോകം ഏറെ മാറിയെങ്കിലും ഇന്നും സ്റ്റീവ് ജോബ്സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൗതുകത്തോടെ ലോകം കേള്‍ക്കും. ഇപ്പോള്‍ ഇതാ കെയ്റോയിലെ സ്റ്റീവ് ജോബ്സ് വൈറലാകുന്നു. റെഡിറ്റ് യൂസര്‍ ഷിഷിഷിക്വേര്‍ട്ടിക്ക് ഒരു ചിത്രം പോസ്റ്റ് ചെയ്തതാണ് എല്ലാത്തിനും തുടക്കം.  കെയ്‌റോയിലെ വഴിയോരക്കടയില്‍ ഇരിക്കുന്നയാളാണ് ചിത്രത്തില്‍ ഉള്ളത്. 

ഈ മനുഷ്യന് സ്റ്റീവ് ജോബ്സുമായുള്ള സാമ്യം ആണ് ലോകത്തെ അമ്പരപ്പിക്കുന്നത്. ചിത്രത്തിലെ മനുഷ്യന്‍റെ ഇരിപ്പും കൈ പിടിച്ചിരിക്കുന്ന രീതിയുമൊക്കെ ജോബ്സിന്‍റെ പോലെ തന്നെ എന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. ഒപ്പം തലമുടി, താടിയെല്ല്, രൂപം, എന്തിന് കണ്ണട തുടങ്ങിയവ പോലും ആരോഗ്യവാനായ ജോബ്‌സിനെ അനുസ്മരിപ്പിക്കുകയും ചെയ്യുന്നു.

ചിത്രത്തിന് നിരവധി പ്രതികരണങ്ങളാണ് വരുന്നത്. സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ വാച് അല്ലല്ലൊ അണിഞ്ഞിരിക്കുന്നത് എന്നതാണ് ചിലരുടെ കണ്ടുപിടുത്തം. ചിത്രത്തെക്കുറിച്ച് ജോബ്‌സ് കെയ്‌റോയില്‍ ജീവിച്ചിരിക്കുന്നു എന്ന രീതിയിലുള്ള കോണ്‍സ്പിരസി തിയറികള്‍ പരക്കുന്നുണ്ട്. എന്നാല്‍  എന്നാല്‍ ചിത്രത്തിലുള്ളയാള്‍ സ്റ്റീവിനോട് സാദൃശ്യമുള്ള മറ്റൊരാള്‍. ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് വ്യക്തമാണ് എന്നതാണ് ഭൂരിപക്ഷവും പറയുന്നത്. ആണെന്നു നമുക്കു പറയാം.