Asianet News MalayalamAsianet News Malayalam

പോരാ...പോരാ...; ഗൂഗിള്‍, മെറ്റ തലവന്മാര്‍ ജീവനക്കാരോട് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതാണ്.!

കമ്പനിയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരുപാട് പേർ മെറ്റയിലുണ്ടെന്ന് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പിച്ചെയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്.

Sundar Pichai and Mark Zuckerberg  is disappointed with employees thinks not working hard
Author
San Francisco, First Published Aug 13, 2022, 10:27 AM IST

സന്‍ഫ്രാന്‍സിസ്കോ: എത്ര പണിയെടുത്താലും സ്ഥാപനത്തിന്‍റെ തലവന്മാര്‍ തൃപ്തരാകില്ലെന്നാണ് പറയാണ്. ഇത് തന്നെയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയുടെ കാര്യവും എന്നാണ് പുതിയ വാര്‍ത്ത. ഉൽപ്പാദനക്ഷമതയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പിച്ചൈ ഗൂഗിള്‍ ജീവനക്കാരോട് പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ട്. ജീവനക്കാർ വേണ്ടത്ര ഉൽപ്പാദനക്ഷമതയുള്ളവരല്ലെന്നാണ് പിച്ചെ പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 

 ജീവനക്കാർ വേണ്ടത്ര കഠിനാധ്വാനം ചെയ്യുന്നില്ലെന്ന് തോന്നുന്ന ടെക് രംഗത്തെ ആദ്യത്തെ സിഇഒ അല്ല പിച്ചെ എന്നതാണ് ഇതിലെ വസ്തുത. കമ്പനിയിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരുപാട് പേർ മെറ്റയിലുണ്ടെന്ന് മെറ്റാ മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പിച്ചെയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്.

"നമ്മുടെ ഉൽപ്പാദനക്ഷമത ഇവിടെ മൊത്തം ഉള്ള ആളുകള്‍ക്ക് അനുസരിച്ച് വരുന്നില്ല എന്നത് യഥാർത്ഥമാണ്, അത് ആശങ്കയുണ്ടാക്കുന്നതുമാണ്. കൂടുതൽ കേന്ദ്രീകൃതവും ഞങ്ങളുടെ ഉൽപ്പന്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ, കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമായ ഒരു സംസ്കാരം സൃഷ്ടിക്കേണ്ടതുണ്ട്.  ഒരോ വിഷയത്തില്‍ ശ്രദ്ധകുറവ് ഉണ്ടാകാതിരിക്കാനും, ഉൽപന്ന മികവിലും ഉൽപ്പാദനക്ഷമതയിലും എങ്ങനെ നിലവാരം ഉയര്‍ത്തണമെന്ന് ചിന്തിക്കണം” മാർക്ക് സക്കർബർഗ് തന്റെ ജീവനക്കാരോട് പറഞ്ഞു. 

ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്

ഉൽപ്പാദനക്ഷമത പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി പിച്ചെ തന്റെ ജീവനക്കാരെ സൂക്ഷ്മമായി വിമർശിച്ചപ്പോൾ, സക്കർബർഗ് കൂടുതല്‍ രൂക്ഷമായ വാക്കുകളാണ് ഉപയോഗിച്ചത് എന്നാണ് യാഥാര്‍ത്ഥ്യം. മെറ്റയുടെ ഇന്‍റേണല്‍ ക്യൂ ആന്‍റ് എ പരിപാടിയിലാണ് സക്കര്‍ബര്‍ഗിന്‍റെ പരാമര്‍ശം.

അതേ സമയം ഗൂഗിളില്‍ പുതിയ നിയമനങ്ങളില്‍ കുറച്ച് മാന്ദ്യം ഉണ്ടാകും എന്ന് അടുത്തിടെ ജീവനക്കാരോ ഗൂഗിള്‍  അറിയിച്ചിട്ടുണ്ട്. എല്ലാ കമ്പനികളെയും പോലെ ഗൂഗിളും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തമല്ലെന്ന് പിച്ചെ പറഞ്ഞു. ഇത്തരം വെല്ലുവിളികളെ തടസ്സങ്ങളായി കാണരുതെന്നും പിച്ചൈ പറഞ്ഞു. 

"പകരം, ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനും ദീർഘകാലത്തേക്ക് നിക്ഷേപം നടത്താനുമുള്ള അവസരങ്ങളായിട്ടാണ് ഞങ്ങൾ അവയെ കാണുന്നത്, ഗൂഗിൾ ഈ വർഷം മുഴുവൻ നിയമനങ്ങൾ മന്ദഗതിയിലാക്കും. കമ്പനി ഇതുവരെ നേട്ടങ്ങൾ കൈവരിച്ചു.ഗൂഗിൾ നിയമനം പൂർണ്ണമായും മരവിപ്പിക്കുന്നില്ല. എഞ്ചിനിയറിംഗ്, സാങ്കേതിക, മറ്റ് നിർണായക റോളുകൾക്കായി കമ്പനി നിയമനം തുടരുമെന്നും ഞങ്ങൾ തിരഞ്ഞെടുക്കുന്ന മികച്ച പ്രതിഭകളുടെ കാലവധികളില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടാകിും" - പിച്ചെ ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ പറയുന്നു.

അതേ സമയം ടെക് കമ്പനികളില്‍ കഴിഞ്ഞ പാദത്തില്‍ പ്രതീക്ഷിച്ച ലാഭം ഉണ്ടാകാത്തതാണ് പുതിയ തീരുമാനങ്ങളിലേക്ക് നയിച്ചത് എന്നാണ് ടെക് ലോകത്തെ സംസാരം. നേരത്തെ തന്നെ ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കം ചിന്തിക്കുന്നതായി മെറ്റ് സൂചന നല്‍കിയിരുന്നു. 

ആഗോളതലത്തില്‍ തന്നെ ടെക് ഭീമന്മാര്‍ ജോലിക്കാരെ പിരിച്ചുവിടല്‍ വഴിയിലാണ് എന്നാണ് വിവരം. യുഎസിലെ സിലിക്കൺ വാലിയിലെ ടെക് കമ്പനികളില്‍  കഴിഞ്ഞ മാസം 32,000 ജീവനക്കാരെ പിരിച്ചുവിട്ടതായി ക്രഞ്ച്ബേസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. ടിക്ടോക്, ട്വിറ്റർ, ഷോപ്പിഫൈ, നെറ്റ്ഫ്ലിക്സ്, കോയിൻബേസ് എന്നിവയാണ് ജീവനക്കാരെ പിരിച്ചുവിട്ട പ്രധാന ടെക് കമ്പനികൾ. 

ഫോട്ടോ വലിപ്പം കൂട്ടാം; പുത്തന്‍ ഫീച്ചര്‍ പരീക്ഷിക്കാന്‍ ഇന്‍സ്റ്റഗ്രാം

Follow Us:
Download App:
  • android
  • ios