Asianet News MalayalamAsianet News Malayalam

പേടിഎം-വോഡഫോണ്‍ ഐഡിയ പങ്കാളിത്തത്തോടെ റീചാര്‍ജ് സാത്തി പദ്ധതി

ജനങ്ങള്‍ക്ക് ഏറെ സഹായവും അതോടൊപ്പം അധിക വരുമാനം നല്‍കുന്നതുമാണ് ഈ പദ്ധതിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പേടിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് അഭയ് ശര്‍മ്മ ചൂണ്ടിക്കാട്ടി.

Telecom company Vodafone Idea has partnered with digital payment app Paytm
Author
New Delhi, First Published Apr 25, 2020, 10:24 AM IST

ദില്ലി: വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് റീചാര്‍ജുകള്‍ ആര്‍ക്കും പേടിഎം ആപ്പിലൂടെ ചെയ്യാന്‍ കഴിയുന്ന റീചാര്‍ജ് സാത്തി പദ്ധതിക്ക് പേടിഎമ്മും വോഡഫോണ്‍ ഐഡിയയും ചേര്‍ന്ന് തുടക്കം കുറിച്ചു. ഫാര്‍മസിസ്റ്റുമാര്‍, പാല്‍പത്ര വിതരണക്കാര്‍, സെക്യൂരിറ്റി ജീവനക്കാരായ വ്യക്തികള്‍ തുടങ്ങി ഏതൊരു പേടിഎം ഉപഭോക്താവിനും ഈ പദ്ധതിയുടെ ഭാഗമായി ഏതു വോഡഫോണ്‍ ഐഡിയ നമ്പറും റീചാര്‍ജു ചെയ്യുകയും വരുമാനം നേടുകയും ചെയ്യാം.

പേടിഎം ആപ്പിലെ പ്രീപെയ്ഡ്/പോസ്റ്റ്‌പെയ്ഡ് പെയ്‌മെന്റ് വിഭാഗത്തിലെ സ്‌റ്റേ അറ്റ് ഹോം എസ്സന്‍ഷ്യല്‍സ് വിഭാഗം വഴിയാണ് എല്ലാ റീചാര്‍ജുകളും ഇടപാടുകളും സുരക്ഷിതമായി നടത്തുക. വ്യക്തികള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും പ്രതിമാസം 5000 രൂപ വരെ അധിക വരുമാനം നേടാന്‍ സഹായിക്കുന്നതാണ് റീചാര്‍ജ് സാത്തി പദ്ധതി. പേടിഎം ആപ്പ് ഡൗണ്‍ലോഡു ചെയ്ത് രജിസ്റ്റര്‍ ചെയ്താലുടന്‍ മൊബൈല്‍ റീചാര്‍ജ് വില്‍പനയും ആരംഭിക്കാനാവും.

ജനങ്ങള്‍ക്ക് ഏറെ സഹായവും അതോടൊപ്പം അധിക വരുമാനം നല്‍കുന്നതുമാണ് ഈ പദ്ധതിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പേടിഎം സീനിയര്‍ വൈസ് പ്രസിഡന്‍റ് അഭയ് ശര്‍മ്മ ചൂണ്ടിക്കാട്ടി.

എല്ലാ സമയത്തും തങ്ങളുടെ ഉപഭോക്താക്കളെ കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഇതെന്ന് വോഡഫോണ്‍ ഐഡിയ വിപണന വിഭാഗം ഡയറക്ടര്‍ അവ്‌നീഷ് ഖോസല പറഞ്ഞു.

Follow Us:
Download App:
  • android
  • ios