അതേ സമയം ആന്‍ഡ്രോയ്ഡ് ഗൂഗിൾ പ്ലേയിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഡിസംബറിൽ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗൺലോഡ് ആപ്പുകളുടെ പട്ടികയിൽ ഇടംനേടാനും സാധിച്ചു.

ന്യൂയോര്‍ക്ക്: ജനുവരി മാസത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി ടെലഗ്രാം മാറിയതായി കണക്കുകള്‍. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാളുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയിൽ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയർച്ചയാണ് ഈ മാസം ഉണ്ടായിരിക്കുന്നത്.

അതേ സമയം ആന്‍ഡ്രോയ്ഡ് ഗൂഗിൾ പ്ലേയിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഡിസംബറിൽ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗൺലോഡ് ആപ്പുകളുടെ പട്ടികയിൽ ഇടംനേടാനും സാധിച്ചു. സോഷ്യൽ മെസഞ്ചർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺ‌ലോഡ് ചെയ്ത 10 ആപ്പുകളുടെ പട്ടികയിലും ടെലിഗ്രാം പ്രവേശിച്ചു. 

ടെലഗ്രാമിന്‍റെ ആഗോളതലത്തിലെ ഈ വളര്‍ച്ചയ്ക്ക് വാട്ട്സ്ആപ്പിന്‍റെ പുതിയ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമായിരിക്കാം എന്നാണ് ടെക് ലോകം പറയുന്നത്. ടെലിഗ്രാമിന് പുറമെ സിഗ്നൽ ആപ്ലിക്കേഷനും ഡൌണ്‍ലോഡില്‍ വന്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളാണുള്ളത്.

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. അതേ സമയം ഉപയോക്താക്കള്‍ക്കിടയിലെ ആശങ്കയും, ഉപയോക്താക്കളെ നഷ്ടപ്പെടുന്നതും പരിഗണിച്ച് വാട്ട്സ്ആപ്പ് മാതൃകമ്പനി പുതിയ നിയമം നടപ്പാക്കുന്നത് മെയ് മാസം വരെ നീട്ടിയിട്ടുണ്ട്.