ഭര്‍ത്താവ് തന്നെയാണ് ഇവരുടെ കിടക്കയില്‍ ഇവര്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പലപ്പോഴും വൈകുന്നേരം ഇവര്‍ കിടക്കയില്‍ കിടന്ന് ഒരു ഓണ്‍ലൈന്‍ വെബ് സൈറ്റില്‍ ഗെയിം കളിക്കാറുണ്ട്. 

ബാങ്കോക്ക്: ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഉപയോഗിച്ച് ഗെയിം കളിച്ച 54 കാരിക്ക് ദാരുണാന്ത്യം. വടക്ക് കിഴക്കന്‍ തായ്ലാന്‍റിലെ ഉഡോണ്‍ തായ് പ്രവിശ്യയിലാണ് സംഭവം നടന്നത്. മെയ് 6നാണ് സംഭവം എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. യോയെൻ സായേൻപ്രസാർട്ട് എന്ന സ്ത്രീയാണ് ഫോണില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. രണ്ടു ദിവസം മുൻപ് പിറന്നാളിന് ഭർത്താവ് സമ്മാനിച്ച ഫോൺ ആണ് ദുരന്തത്തിന് കാരണമായത്. ഷോക്കേറ്റ സ്ത്രീയുടെ കൈയിൽ പൊള്ളലേറ്റ പാടുകളുണ്ട്. വൈദ്യുതാഘാതമേറ്റതിന് സമാനമായിരുന്നു ഈ പാടുകൾ എന്നാണ് പൊലീസ് പറയുന്നത്. 

ഭര്‍ത്താവ് തന്നെയാണ് ഇവരുടെ കിടക്കയില്‍ ഇവര്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പലപ്പോഴും വൈകുന്നേരം ഇവര്‍ കിടക്കയില്‍ കിടന്ന് ഒരു ഓണ്‍ലൈന്‍ വെബ് സൈറ്റില്‍ ഗെയിം കളിക്കാറുണ്ട്. ഇത് പതിവ് പോലെ തുടര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് ഭര്‍ത്താവ് പറയുന്നത്. ചാര്‍ജ് ചെയ്യാന്‍‍ കുത്തിയ ചാര്‍ജിംഗ് കേബിളില്‍ ഒരു ഭാഗം യോയെന്‍റെ കയ്യില്‍ ചുറ്റിയ നിലയിലായിരുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഭര്‍ത്താവ് വന്ന് ശരീരം കണ്ടെത്തുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് മരണം നടന്നുവെന്നാണ് പറയുന്നത്. ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ല. എന്തായാലും പുതിയ ഫോണ്‍ അയതിനാല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെയും നിയമനടപടിക്ക് ഇവര്‍ ആലോചിക്കുന്നു എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona