Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇന്‍ഫിനിറ്റി പൂളുമായി ദുബായ്, അത്ഭുതം കൂറി ലോകം!

ചക്രവാളത്തിലേക്ക് നീളുന്ന നീലാകാശത്തിന് താഴെ, സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. പുതുതായി തുറന്ന ബീച്ച് റിസോര്‍ട്ടില്‍ 293.906 മീറ്റര്‍ ഉയരത്തില്‍ (964 അടി 3.1 ഇഞ്ച്), അതായത് ഈഫല്‍ ടവറിന്റെ ഏതാണ്ട് അത്രയും ഉയരത്തിലാണ് ഈ സ്വിമ്മിങ് പൂള്‍.

the worlds highest infinity pool has opened in Dubai
Author
Dubai - United Arab Emirates, First Published May 16, 2021, 5:09 PM IST

ദുബായ്: ഇതൊരു നീന്തല്‍ക്കുളമാണ്. ഇതിന്റെ ഒരറ്റത്തു നിന്നു നോക്കിയാല്‍ മറ്റേയറ്റം കാണാനേ കഴിയില്ല. അതങ്ങനെ ചക്രവാളത്തിലേക്ക് നീണ്ടു നിവര്‍ന്നു കിടന്നു വിസ്മയിപ്പിക്കുകയാണ്. ഇതാ ഇത്തവണ ഇന്‍ഫിനിറ്റി സ്വിമ്മിങ് പൂളുമായാണ് ദുബായ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലേക്കു കാലൂന്നിയിരിക്കുന്നത്. 

ചക്രവാളത്തിലേക്ക് നീളുന്ന നീലാകാശത്തിന് താഴെ, സമുദ്രനിരപ്പില്‍ നിന്ന് 1,000 അടി ഉയരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. പുതുതായി തുറന്ന ബീച്ച് റിസോര്‍ട്ടില്‍ 293.906 മീറ്റര്‍ ഉയരത്തില്‍ (964 അടി 3.1 ഇഞ്ച്), അതായത് ഈഫല്‍ ടവറിന്റെ ഏതാണ്ട് അത്രയും ഉയരത്തിലാണ് ഈ സ്വിമ്മിങ് പൂള്‍. 94.84 മീറ്റര്‍ നീളത്തിലും 16.5 മീറ്റര്‍ വീതിയിലും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐന്‍ ദുബായ് ഫെറിസ് വീലിന്റെയും ജുമൈറ ബീച്ചിലെ വെള്ള മണലിന്റെയും വിശാലമായ കാഴ്ചകള്‍ ഈ സ്വിമ്മിങ് പൂളില്‍ നിന്നും കാണാം. എല്ലാവര്‍ക്കുമൊന്നും ഇത് ഉപയോഗിക്കാനാവില്ല. 

21 വയസും അതില്‍ കൂടുതലുമുള്ള ഹോട്ടല്‍ അതിഥികള്‍ക്കായി മാത്രമാണ് ഈ കുളം തുറന്നിട്ടുള്ളത്. എന്നാല്‍ അടുത്തുള്ള റെസ്‌റ്റോറന്റായ സീത സെവന്റി സെവനില്‍ ഒരു ടേബിള്‍ ബുക്ക് ചെയ്തുകൊണ്ട് ഈ കാഴ്ചകള്‍ കാണാനാകും. അഡ്രസ് ബീച്ച് റിസോര്‍ട്ട് എന്നാണ് ഇതിന്റെ പേര്. ഹോട്ടലും റിസോര്‍ട്ടുമൊക്കെയാണെങ്കിലും ഇതിനുള്ളില്‍ റെസിഡന്‍ഷ്യല്‍ ടവറും ഉണ്ട്. 

അഡ്രസ് ബീച്ച് റിസോര്‍ട്ടിനൊപ്പം അഡ്രസ് ബീച്ച് റെസിഡന്‍സിയെ രണ്ട് ടവറുകളുടെ അടിത്തട്ടില്‍ ബന്ധിപ്പിച്ചിരിക്കുന്നു. ഇതിനായി 63-ാം നില മുതല്‍ 77-ാം നില വരെ സ്‌കൈബ്രിഡ്ജ് സ്ഥാപിച്ചിരിക്കുന്നു. ആഢംബര അപ്പാര്‍ട്ടുമെന്റുകളുടെ ആവാസ കേന്ദ്രമായ ഇവിടുത്തെ സ്‌കൈബ്രിഡ്ജ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കൈബ്രിഡ്ജാണ്. 294.36 മീറ്റര്‍ (965.7 അടി) ഉയരത്തിലാണിത്. ജുമൈറ ഗേറ്റ് എന്നറിയപ്പെടുന്ന ഈ ബീച്ച് ഫ്രണ്ട് പ്രോപ്പര്‍ട്ടി 2020 ഡിസംബറില്‍ ആരംഭിച്ചു, ഇത് ഇതിനകം തന്നെ തിരക്കേറിയ ജുമൈറ സ്‌കൈലൈനിന്റെ മറ്റൊരു ആര്‍ക്കിടെക്ചര്‍ കൂട്ടിച്ചേര്‍ക്കലാണ്. എല്ലാത്തിനുമുപരി, ഒരു ടൂറിസ്റ്റ് ആകര്‍ഷണം.

Follow Us:
Download App:
  • android
  • ios