വാഷിംങ്ടണ്‍: 2019 ല്‍ ലോകത്ത് ഉപയോഗിച്ച് ഏറ്റവും മോശമായ പാസ്വേര്‍ഡുകള്‍ പുറത്തുവിട്ടു. പതിവ് പോലെ 123456 ആണ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്ത്.  സൈബര്‍ സെക്യൂരിറ്റി സ്ഥാപനം സ്പ്ലാഷ് ഡാറ്റയാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്‍റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്വേര്‍ഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴും ആര്‍ക്കും എളുപ്പത്തില്‍ കണ്ടെത്താവുന്ന പാസ്വേര്‍ഡുകള്‍ വലിയൊരു വിഭാഗം ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ സെറ്റ് ചെയ്യുന്നു എന്നാണ് സ്പ്ലാഷ് ഡാറ്റ പറയുന്നു.

കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പൊതുവില്‍ പാസ്വേര്‍ഡ് ആകുന്നത്. !@#$%^&* എന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പാസ്വേര്‍ഡും കൂട്ടത്തില്‍ എത്തിയിട്ടുണ്ട്.  1234567 , 12345678 എന്നീ പാസ്വേര്‍ഡുകളാണ് ഏറ്റവും മുന്നില്‍. "quwerty" എന്ന പാസ്വേര്‍ഡാണ് മൂന്നാം സ്ഥാനത്ത്,  ലിസ്റ്റിലുണ്ട്. "password" എന്ന വാക്ക് തന്നെ പാസ്വേര്‍ഡായി വയ്ക്കുന്നവരും വളരെ കൂടുതലാണ്. ഇത് പോലെ തന്നെ "111111" വലിയ തോതില്‍ ഉപയോഗിക്കുന്ന പാസ്വേര്‍ഡാണ്.

ആദ്യത്തെ മോശം പത്ത്  പാസ്വേര്‍ഡുകള്‍  ഇവയാണ്...
123456
123456789
qwerty
password
1234567
12345678
12345
iloveyou
111111
 123123