Asianet News MalayalamAsianet News Malayalam

ഐഫോണില്‍ 'ചാരപ്പണി' കൈയ്യോടെ പിടിക്കപ്പെട്ട് ടിക്ടോക്ക്; പ്രമുഖ ആപ്പുകളും സംശയത്തില്‍

അതേ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും. ഇത് മുന്‍പ് തന്നെ ആപ്പ് അപ്ഡേഷനിലൂടെ പരിഹരിച്ചതാണെന്നും. ഒരിക്കലും ചാരപ്രവര്‍ത്തിയോ ഡാറ്റ ചോര്‍ത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക്ടോക്കിന്‍റെ വാദം.

TikTok caught spying on iPhone users in India and around the world
Author
Apple Valley, First Published Jun 29, 2020, 7:54 AM IST

ദില്ലി: ഐഫോണ്‍ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൌരവകരമായതും, അല്ലാത്തതുമായ വിവരങ്ങള്‍ എല്ലാം ടിക്ടോക്ക് ആപ്പ് മനസിലാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ആപ്പിള്‍ പുറത്തിറക്കിയ ഐഫോണ്‍ ഒഎസ് പുതിയ പതിപ്പ് ഐഒഎസ് 14 ബീറ്റ ഉപയോഗിച്ച ഉപയോക്താക്കളാണ് ഇത് കണ്ടെത്തിയത്. ടിക്ടോക്കിന് പുറമേ മറ്റ് ചില ആപ്പുകളും ഇത്തരം സ്വഭാവം കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഐഫോണിലെ ഐഒഎസ് പിഴവില്‍ നിന്നാണ് ചൈനീസ് ആപ്പ് ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഇത്തരം നടപടി തങ്ങളുടെ ഫീച്ചറിലെ ചില പിഴവുകളാണെന്നും. ഇത് മുന്‍പ് തന്നെ ആപ്പ് അപ്ഡേഷനിലൂടെ പരിഹരിച്ചതാണെന്നും. ഒരിക്കലും ചാരപ്രവര്‍ത്തിയോ ഡാറ്റ ചോര്‍ത്തലോ നടത്തിയിട്ടില്ലെന്നുമാണ് ടിക്ടോക്കിന്‍റെ വാദം.

ഐഒഎസിലെ ക്ലിപ്പ്ബോര്‍ഡ് സംവിധാനത്തിലാണ് ഇപ്പോള്‍ പ്രശ്നം. ഇത് പ്രകാരം ഒരു ആപ്പില്‍ നിന്നും ചിത്രമോ, ഇമേജോ കോപ്പിചെയ്ത് അടുത്ത ആപ്പിലേക്ക് കൊണ്ടുപോകാം. ഇത് മാത്രമല്ല ഒരു ആപ്പിള്‍ ഡിവൈസില്‍ നിന്നും കോപ്പി ചെയ്ത് മറ്റൊരു ആപ്പിള്‍ ഡിവൈസിലേക്ക് മാറ്റാം. അതായത് ഐഫോണില്‍ ക്ലിപ്പ്ബോര്‍ഡില്‍ കോപ്പി ചെയ്യുന്നത് മാക്കിലോ, ഐപാഡിലോ ഉപയോഗിക്കാം.

ഇത്രയും കാലം ഇത്തരത്തില്‍ ഉപയോക്താവ് ക്ലിപ്പ്ബോര്‍ഡില്‍ കോപ്പി ചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും ആപ്പുകള്‍ ഉപയോക്താവ് അറിയാതെ മനസിലാക്കിയിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വിവരം. ഇത്രയും കാലം ഐഒഎസില്‍ ക്ലിപ്പ്ബോര്‍ഡില്‍ കോപ്പി ചെയ്യുന്ന വിവരങ്ങള്‍ ആരൊക്കെ വായിക്കുന്നു എന്നത് സംബന്ധിച്ച് അലര്‍ട്ട് ഒന്നും ഉണ്ടായിരുന്നില്ല.

എന്നാല്‍ പുതിയ ആപ്പിള്‍ ഐഒഎസ് 14 ബീറ്റ അപ്ഡേഷനില്‍ ഇത്തരം ക്ലിപ്പ്ബോര്‍ഡ് വിവരങ്ങള്‍ ഏതൊക്കെ ആപ്പുകള്‍ വായിക്കുന്നു എന്ന അലര്‍ട്ട് ലഭിച്ചു തുടങ്ങി. ഇതോടെയാണ് ടിക്ക്ടോക്ക് അടക്കം പല ആപ്പുകളുടെയും ചോര്‍ത്തല്‍ സ്വഭാവം വ്യക്തമായത്. ഇത് സംബന്ധിച്ച് വിവിധ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

എന്നാല്‍ പുതിയ ഫോര്‍ബ്സ് വാര്‍ത്തയുടെ പാശ്ചത്തലത്തില്‍ ഉണ്ടായ ഏത് ആശങ്കയും പരിഹരിക്കുന്ന രീതിയില്‍ ടിക്ടോക്ക് ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നാണ് ടിക്ടോക്ക് അറിയിച്ചത്. അതേസമയം അക്യുവെതര്‍, ഗൂഗിള്‍ ന്യൂസ്, കോള്‍ ഫോര്‍ ഡ്യൂട്ടി തുടങ്ങിയ പ്രമുഖ ആപ്പുകളും ഈ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നും ഫോര്‍ബ്സ് ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios