Asianet News MalayalamAsianet News Malayalam

ലൈംഗികത തന്നെ പ്രശ്നം; പാക്സ്ഥാനില്‍ 60 ലക്ഷം ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് സംഭവിച്ചത്.!

പാക്ക് യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരമാണ് ടിക്ക് ടോക്കിനുള്ളത്. എന്നാല്‍, ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ചു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 
 

TikTok removes six million videos in Pakistan to tackle ban
Author
Islamabad, First Published Jul 6, 2021, 4:23 PM IST

ലൈംഗികതയുടെ തള്ളിക്കയറ്റെത്തുടര്‍ന്നു പാക്കിസ്ഥാനില്‍ നിരോധനം ഭയന്ന് ടിക്ക് ടോക്ക് വീഡോയകള്‍ നീക്കം ചെയ്തു. മൂന്ന് മാസത്തിനിടെ ആറ് ദശലക്ഷത്തിലധികം വീഡിയോകളാണ് ഇവിടുത്തെ ടിക്ക് ടോക്കില്‍ നിന്ന് നീക്കംചെയ്തിരിക്കുന്നത്. പാക്ക് യുവാക്കള്‍ക്കിടയില്‍ വലിയ പ്രചാരമാണ് ടിക്ക് ടോക്കിനുള്ളത്. എന്നാല്‍, ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ചു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 

ലൈംഗികതയും നഗ്നതാപ്രദര്‍ശനവും വളരെ കൂടുതലാണ് ഇവിടുത്തെ ടിക്ക് ടോക്ക് വീഡിയോകളിലെന്നാണ് ആക്ഷേപം. തുടര്‍ന്ന്, രണ്ടുതവണ അധികൃതര്‍ ടിക്ക് ടോക്ക് അടച്ചുപൂട്ടിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും പരാതി ഉയര്‍ന്നാല്‍ താഴിടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ക്ലീനിങ്.

8,540,088 വീഡിയോകള്‍ നീക്കം ചെയ്തതായി ടിക്ക് ടോക്ക് അറിയിച്ചിട്ടുണ്ട്. വൈകാതെ, 6,495,992 വീഡിയോകള്‍ കൂടി ഒഴിവാക്കാന്‍ നീക്കമുണ്ട്. നീക്കംചെയ്ത വീഡിയോകളില്‍ 15% 'മുതിര്‍ന്നവരുടെ നഗ്‌നതയും ലൈംഗിക പ്രവര്‍ത്തനങ്ങളും' ആയിരുന്നു. നിരവധി  ഉപയോക്താക്കളുടെയും സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥനയുടെ ഫലമായാണ് ഈ നീക്കമെന്നു കമ്പനി പറഞ്ഞു. 

മുസ്‌ലിം രാജ്യത്ത്, നഗ്നത വെളിപ്പെടുത്തുന്നതും പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞുള്ള വീഡിയോകള്‍ പോസ്റ്റുചെയ്യുന്നതും വിലക്കപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും അത് ദുരുപയോഗം ചെയ്യപ്പെടുന്നു. സ്വവര്‍ഗരതിയുടെ വ്യാപനത്തിന് ടിക്ക്‌ടോക്ക് വീഡിയോകള്‍ കാരണമാകുന്നുവെന്ന് ആരോപിച്ച് ഈ മാസം ആദ്യം ടിക് ടോക്ക് വിരുദ്ധ റാലികള്‍ നടന്നിരുന്നു.
 

Follow Us:
Download App:
  • android
  • ios