വാ​ഷിം​ഗ്ട​ൺ : അ​മേ​രിക്കന്‍ സര്‍ക്കാറിനെതിരെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി ടി​ക്‌​ടോ​ക്ക് ക​മ്പ​നി. ദേ​ശീ​യ സു​ര​ക്ഷാ ഭീ​ഷ​ണി ആ​രോ​പി​ച്ച് വീ​ഡി​യോ ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്‌​ടോ​ക്കി​നെ നി​രോ​ധി​ക്കാ​ൻ ട്രം​പ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് ക​മ്പ​നി നി​യ​മ​ന​ട​പ​ടി തേ​ടു​ന്ന​ത്. 

നി​യ​മ​വാ​ഴ്ച അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ക​മ്പ​നി​യേ​യും ഉ​പ​യോ​ക്താ​ക്ക​ളേ​യും ന്യാ​യ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​ൻ ജു​ഡീ​ഷ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ മ​റി​ക​ട​ക്കു​ക​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്ന് ടി​ക്‌​ടോ​ക്ക് ക​മ്പ​നി വ​ക്താ​വ് അ​റി​യി​ച്ചു. 

ടി​ക്‌​ടോ​ക് ക​മ്പ​നി​യാ​യ ബൈ​റ്റ് ഡാ​ൻ​സു​മാ​യു​ള്ള എ​ല്ലാ ഇ​ട​പാ​ടു​ക​ളും 45 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഓഗസ്റ്റ് 14ന് എക്സിക്യൂട്ടീവ് ഓഡര്‍ ഇറക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ കമ്പനി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. 

അതേ സമയം ക് ടോക്ക് ഏറ്റെടുക്കുന്നതിനുള്ള മികച്ച കമ്പനിയായി ഒറാക്കിള്‍ മാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലുള്ള ടിക്ക് ടോക്കിന്റെ ബിസിനസുകളായ ജനറല്‍ അറ്റ്ലാന്റിക്, സെക്വോയ ക്യാപിറ്റല്‍ എന്നിവയുള്‍പ്പെടെയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങുന്നതായി ഒറാക്കിളിന്റെ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഈ അഭിപ്രായം.

ഞായറാഴ്ച, ടിക്ക് ടോക്ക് വില്‍ക്കാന്‍ 90 ദിവസം സമയപരിധി നല്‍കുന്ന രണ്ടാം ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു. മുമ്പത്തെ അന്തിമ കാലാവധി 45 ദിവസത്തേക്കാള്‍ പുതിയ സമയപരിധി ഇരട്ടിയാക്കിയിട്ടുണ്ട്. ഒരു അമേരിക്കന്‍ സ്ഥാപനം വാങ്ങിയാല്‍ ടിക് ടോക്കിന്റെ യുഎസ് യൂണിറ്റിന്റെ വില്‍പ്പന വിലയുടെ ഗണ്യമായ ഒരു ഭാഗം യുഎസ് സര്‍ക്കാര്‍ ട്രഷറിക്ക് ലഭിക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഓറക്കിളിനു പുറമേ, മൈക്രോസോഫ്റ്റും ട്വിറ്ററും ഒരു ഡീലിനായി ബൈറ്റ്ഡാന്‍സിനെ സമീപിച്ചിട്ടുണ്ട്.