ഇന്റര്‍നെറ്റ് നിരവധി ദുഷ്പ്രവണതകളാല്‍ ഇന്ന് വലയുകയാണ്. വ്യാജ വാര്‍ത്തകളും സ്വകാര്യത ലംഘനങ്ങളും ഇന്റര്‍നെറ്റിനെയും അതിന്റെ ഇന്‍ഫ്രാസ്ട്രക്ചറില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളെയും ബാധിച്ച ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളാണ്. ഇപ്പോള്‍, വേള്‍ഡ് വൈഡ് വെബ് വികസിപ്പിക്കുന്നതില്‍ അംഗീകാരമുള്ള ടിം ബെര്‍ണേഴ്‌സ് ലീ, ഇന്റര്‍നെറ്റ് സംരക്ഷിക്കുന്നതിനായി ഒരു പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കുന്നു. ഇതിനായി ഗൂഗിള്‍ അടക്കം നിരവധി പേരാണ് പദ്ധതിയോടു സഹകരിക്കുന്നത്.

ഡിജിറ്റല്‍ നയ അജണ്ടകളെ നയിക്കാന്‍ ലക്ഷ്യമിടുന്ന 80 ലധികം ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള പ്രതിനിധികളുമായി സഹകരിച്ച് ബെര്‍ണര്‍ ലീയുടെ വേള്‍ഡ് വൈഡ് വെബ് ഫൗണ്ടേഷന്‍ വികസിപ്പിച്ചെടുത്ത പ്രവര്‍ത്തന പദ്ധതിയാണിത്. വെബിനായുള്ള ഈ കരാര്‍ ഉപയോഗപ്പെടുത്തി സമഗ്രമായി ശുദ്ധികലശം നടത്തി ആഗോളപൗരന്മാര്‍ക്ക് വെര്‍ച്വല്‍ലോകത്ത് വിപുലമായ പങ്കാളിത്തം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റര്‍നെറ്റിലെയും പങ്കെടുക്കുന്ന ഓര്‍ഗനൈസേഷനിലെയും നയങ്ങള്‍ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കമ്പനികളെയും അന്തിമ ഉപയോക്താക്കളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് വെബിനായുള്ള കരാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ നിലവിലുള്ള ഇന്റര്‍നെറ്റിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.

ഗവണ്‍മെന്റുകള്‍ക്കും കമ്പനികള്‍ക്കും പൗരന്മാര്‍ക്കും പാലിക്കേണ്ട മൊത്തം ഒമ്പത് തത്വങ്ങള്‍ കരാറില്‍ ഉള്‍പ്പെടുന്നു. എല്ലാ ഉപയോക്താക്കളുടെയും ഇന്റേണല്‍ ഡേറ്റ എല്ലായ്‌പ്പോഴും ലഭ്യമാക്കി സൂക്ഷിക്കുക, ആളുകളുടെ അടിസ്ഥാന ഓണ്‍ലൈന്‍ സ്വകാര്യതയെയും ഡാറ്റ അവകാശങ്ങളെയും ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക, എല്ലാവര്‍ക്കുമായി ഇന്റര്‍നെറ്റ് സൗകര്യപ്രദമാക്കുക, ഓണ്‍ലൈന്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് ആളുകളുടെ സ്വകാര്യതയെയും വ്യക്തിഗത ഡാറ്റയെയും ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക എന്നീ കാര്യങ്ങളിലാണ് വെബില്‍ സഹകരിക്കുന്നത്. വെബ് ദുരുപയോഗം ചെയ്യുന്നത് തടയാനും ചൂഷണം ചെയ്യുക, ഭിന്നിപ്പിക്കുക എന്നീ സാധ്യതകളെ തകര്‍ക്കാനാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുകയെന്ന് ബെര്‍ണേഴ്‌സ് ലീ പറഞ്ഞു.

ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍, റെഡ്ഡിറ്റ്, ജിറ്റ് ഹബ്, മൈക്രോസോഫ്റ്റ്, ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ എന്നിവ ഉള്‍പ്പെടുന്ന 160 ഓളം ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ബെര്‍ണര്‍ ലീയുടെ കരാര്‍ പിന്തുണ നേടി. എന്നിരുന്നാലും, ഇതുവരെ ആമസോണും ആപ്പിളും കരാറില്‍ ചേര്‍ന്നിട്ടില്ല.  ഫൗണ്ടേഷന്റെ മുന്‍നിര ദാതാക്കളില്‍ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് അനുസരിച്ച് സ്വീഡിഷ്, കനേഡിയന്‍, യുഎസ് സര്‍ക്കാരുകളും ഫോര്‍ഡ്, ഒമിഡിയാര്‍ ഫൗണ്ടേഷനുകളും ഉള്‍പ്പെടുന്നു. 50ദശലക്ഷം അമേരിക്കക്കാരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ അവരുടെ സമ്മതമില്ലാതെ ആക്‌സസ് ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്താണ് ഗൂഗിള്‍ കരാറില്‍ ചേരുന്നതെന്ന വാര്‍ത്ത ശ്രദ്ധേയമാണ്.