Asianet News MalayalamAsianet News Malayalam

ട്രെയിൻ ടിക്കറ്റ് ഓൺലൈൻ ബുക്കിങ്: പുതിയ നിയമങ്ങളുമായി റെയില്‍വേ, നിങ്ങള്‍ അറിയേണ്ടതെല്ലാം

ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. 

Train Ticket Online Booking  Railways with new rules everything you need to know
Author
India, First Published Jul 30, 2021, 6:34 PM IST

ട്രെയിന്‍ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുന്നവര്‍ ശ്രദ്ധിക്കുക, പുതിയ നിമയങ്ങള്‍ പ്രാബല്യത്തില്‍ വരുന്നു. മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വേരിഫൈ ചെയ്താല്‍ മാത്രമേ ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. മുന്‍പ് ഇത്തരം വേരിഫിക്കേഷന്‍ രീതികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, തുടര്‍ച്ചയായി ടിക്കറ്റുകള്‍ക്കായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തരം വേരിഫിക്കേഷന്‍ ഇല്ല. ടിക്കറ്റിങ്ങിനായി ഓണ്‍ലൈന്‍ ഉപയോഗിക്കുമ്പോള്‍ നല്‍കുന്ന മൊബൈലിലേക്കും ഇ-മെയ്‌ലിലേക്കും ഒടിപികള്‍ അയയ്ക്കും. ഐആര്‍സിടിസി പോര്‍ട്ടലില്‍ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് മുമ്പ് ഇത്തരം വേരിഫിക്കേഷന്‍ പ്രക്രിയയ്ക്ക് വിധേയമാകണമെന്നത് ഇപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസിയിലൂടെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭിക്കുക. അതിനായി ഇവരുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ഐആര്‍സിടിസി പോര്‍ട്ടലില്‍ ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. ഒരു ലോഗിന്‍ പാസ്‌വേഡ് സൃഷ്ടിക്കുന്നതിന്, ഇമെയിലും ഫോണ്‍ നമ്പറും നല്‍കണം. തുടര്‍ന്ന് ഒരു വേരിഫിക്കേഷന്‍ വിന്‍ഡോ ദൃശ്യമാകും. 

രജിസ്റ്റര്‍ ചെയ്ത ഇമെയിലും മൊബൈല്‍ നമ്പറും ഇവിടെ നല്‍കണം. വെരിഫിക്കേഷന്‍ വിന്‍ഡോയില്‍, വലത് വശത്ത് വെരിഫിക്കേഷനും ഇടതുവശത്ത് എഡിറ്റ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ മാറ്റണമെങ്കില്‍, നിങ്ങള്‍ക്ക് എഡിറ്റ് ഓപ്ഷന്‍ തിരഞ്ഞെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം.

തുടര്‍ന്ന് നിങ്ങള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഒരു ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) അയയ്ക്കും. ഇമെയില്‍ ഐഡി ശരിയാണോ എന്ന് വിലയിരുത്താനും ഇത്തരത്തില്‍ ഒരു കണ്‍ഫര്‍മേഷന്‍ സന്ദേശം അയയ്ക്കും. തുടര്‍ന്നു മാത്രമാണ് ടിക്കറ്റിങ്ങിലേക്ക് പോകാനാവുക. ടിക്കറ്റ് ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക.

Follow Us:
Download App:
  • android
  • ios