Asianet News MalayalamAsianet News Malayalam

ട്രംപ് ട്വീറ്റ് ചെയ്ത വ്യാജ വീഡിയോ; ഉണ്ടാക്കിയ വ്യക്തിയെ ആജീവനാന്തം വിലക്കി ട്വിറ്റര്‍

കോപ്പിറൈറ്റ് വസ്തുക്കള്‍ നിരന്തരം അത് ലംഘിച്ച് പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടി എന്നാണ് ട്വിറ്റര്‍ കാര്‍പ്പെ ഡോണ്‍ടുമിനെ അറിയിച്ചിരിക്കുന്നത്.

Twitter Permanently Suspends Account That Created Doctored Video Tweeted by Trump
Author
Twitter HQ, First Published Jun 24, 2020, 9:26 PM IST

ന്യൂയോര്‍ക്ക്:  ട്രംപ് ട്വീറ്റ് ചെയ്ത വ്യാജ വീഡിയോ ഉണ്ടാക്കിയ വ്യക്തിയെ ആജീവനാന്തം ട്വിറ്ററില്‍ നിന്നും വിലക്ക്.  കഴിഞ്ഞാഴ്ച ട്രംപ് പോസ്റ്റ് ചെയ്ത കുട്ടികളുടെ വീഡിയോ ഉണ്ടാക്കിയ ട്രംപിന്‍റെ അനുകൂലിയും വലതുപക്ഷ വാദിയുമായ കാര്‍പ്പെ ഡോണ്‍ടുമിനെയാണ് ട്വിറ്റര്‍ പുറത്താക്കിയത്.

കോപ്പിറൈറ്റ് വസ്തുക്കള്‍ നിരന്തരം അത് ലംഘിച്ച് പോസ്റ്റ് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടി എന്നാണ് ട്വിറ്റര്‍ കാര്‍പ്പെ ഡോണ്‍ടുമിനെ അറിയിച്ചിരിക്കുന്നത്. ആദ്യം ട്രംപ് ട്വീറ്റ് ചെയ്ത വിവാദ വീഡിയോയുടെ പേരില്‍ ഡിഎംസിഎ ടേക്ക് ഡൌണ്‍ ഓഡറും, പിന്നാലെ അക്കൌണ്ട് എടുത്തുകളയുന്ന അറിയിപ്പും വന്നുവെന്നാണ് കാര്‍പ്പെ ഡോണ്‍ടും മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചത്.

രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ സൌഹൃദം സംബന്ധിച്ച സിഎന്‍എന്‍ ചാനലിന്‍റെ വാര്‍ത്തയില്‍ വംശീയ പരാമര്‍ശമുള്ള ബാനര്‍ നല്‍കിയാണ് ഇയാള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ട്രംപ് ഇത് റീട്വീറ്റ് ചെയ്തത്. ഇതിനെതിരാണ് ട്വിറ്ററിന്‍റെ നടപടി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സിഎന്‍എന്‍ ജേര്‍ണലിസ്റ്റിനെതിരായ ട്രംപിന്‍റെ വിമര്‍ശനം വീഡിയോയായി പോസ്റ്റ് ചെയ്ത ഇയാള്‍ക്ക് ട്വിറ്റര്‍ ഏഴു ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

കഴിഞ്ഞ മെയ് മാസം മുതല്‍ ട്രംപും ട്വിറ്ററും തമ്മില്‍ വിവിധ തരത്തിലുള്ള അസ്വരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ നടപടി എന്നത് ശ്രദ്ധേയമാണ്. മെയ് മാസത്തില്‍ ട്വിറ്റര്‍ ട്രംപിന്‍റെ ട്വീറ്റ് ഫാക്ട് ചെക്ക് ചെയ്തത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഓഡര്‍ ട്രംപ് ഇറക്കി.

Follow Us:
Download App:
  • android
  • ios