Asianet News MalayalamAsianet News Malayalam

ഇത് കോപ്പിയാ. കോപ്പിയടിച്ചത് തന്നെയാ..; ത്രെഡ്സിനെതിരെ കേസുമായി ട്വിറ്റർ

ട്വിറ്ററിന് സമാനമാണ് ത്രെഡ്സെന്നും കമ്പനിയിലെ മുൻ ജീവനക്കാർ ആപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് കേസ്. 

Twitter threatens legal action over Metas new  threads  app vvk
Author
First Published Jul 8, 2023, 10:47 AM IST

മെറ്റയുടെ ത്രെഡ്സിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് ട്വിറ്ററെന്ന് സൂചന. ട്വിറ്ററിന് സമാനമാണ് ത്രെഡ്സെന്നും കമ്പനിയിലെ മുൻ ജീവനക്കാർ ആപ്പിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ആശയം മോഷ്ടിക്കപ്പെട്ടു എന്ന് പറഞ്ഞാണ് കേസ്. നിയമനടപടികൾക്ക് ഒരുങ്ങിയതിന് പിന്നാലെ "മത്സരമാണ് നല്ലത്, വഞ്ചനയല്ല" എന്ന് ട്വിറ്ററിന്റെ തലവൻ എലോൺ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തിരുന്നു. 

ഇൻസ്റ്റഗ്രാം ഉപയോക്താക്കളായ ഭൂരിഭാഗം പേരും ത്രെഡ്സിൽ അക്കൗണ്ടെടുത്ത് കഴിഞ്ഞു. നിലവില്‌‍ ത്രെഡുകൾ സൃഷ്ടിക്കാൻ മുൻ ട്വിറ്റർ ജീവനക്കാർ സഹായിച്ചുവെന്ന നിയമപരമായ കത്തിലെ അവകാശവാദങ്ങൾ മെറ്റ നിഷേധിച്ചിരിക്കുകയാണ്. മെറ്റായുടെ കണക്കനുസരിച്ച് 70 ദശലക്ഷത്തിലധികം ആളുകളാണ് പുതിയ ആപ്പിൽ സൈൻ അപ്പ് ചെയ്തിട്ടുള്ളത്. സ്റ്റാറ്റിസ്റ്റയുടെ കണക്കനുസരിച്ച് ട്വിറ്ററിന് ഏകദേശം 350 ദശലക്ഷം ഉപയോക്താക്കളാണുള്ളത്.

2013-ലെ ഒരു എസ്ഇസി ഫയലിംഗ് അനുസരിച്ച്, ത്രെഡുകൾ ഒരു ദിവസം നേടിയ അതേ എണ്ണം ഉപയോക്താക്കളെ സൃഷ്ടിക്കാൻ ട്വിറ്ററിന് നാല് വർഷം വേണ്ടി വന്നു. ത്രെഡുകളുടെ രൂപവും ഭാവവും ട്വിറ്ററിന് സമാനമാണെന്ന് ബിബിസി ന്യൂസ് ടെക്‌നോളജി റിപ്പോർട്ടർ ജെയിംസ് ക്ലേട്ടൺ അഭിപ്രായപ്പെട്ടു. ന്യൂസ് ഫീഡും റീപോസ്റ്റിംഗും "അവിശ്വസനീയമാം വിധം പരിചിതമാണ്" എന്നും അദ്ദേഹം പറയുന്നു.

ട്വിറ്ററുമായുള്ള സാമ്യം ചൂണ്ടിക്കാണിച്ച് ആപ്പ് നിയമനടപടികൾ സ്വീകരിച്ചാലും യുഎസ് പകർപ്പവകാശ നിയമത്തിന്റെ ആശയങ്ങളെ സംരക്ഷിക്കുന്നില്ല എന്നത് തിരിച്ചടിയാകും. അതിനാൽ ട്വിറ്റർ കോടതിയിൽ വിജയിക്കണമെങ്കിൽ പ്രോഗ്രാമിംഗ് കോഡ് പോലുള്ള തങ്ങളുടെ ഇന്റലക്വചൽ പ്രൊപ്പർട്ടികൾ മെറ്റ പകർത്തിയെന്ന് തെളിയിക്കേണ്ടതുണ്ട്.

11 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മെറ്റ  സിഇഒ മാർക്ക് സക്കർബർഗ് ട്വിറ്ററിലേക്ക് തിരിച്ചെത്തിയത്. സ്പൈഡർമാൻ വേഷധാരികളായ രണ്ടു പേർ പരസ്പരം വിരൽ ചൂണ്ടുന്ന ചിത്രം പങ്കുവെച്ചാണ് നീണ്ട ഇടവേള  സക്കർബർഗ് അവസാനിപ്പിച്ചത്. കുറിപ്പുകളൊന്നും പങ്ക് വെച്ചിരുന്നില്ല. ട്വിറ്ററിന് എതിരാളിയായി മെറ്റ പുതിയൊരു ആപ്പ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ട്വിറ്റെന്നത് ശ്രദ്ധേയം. ട്വിറ്ററിനെതിരെ നേരിട്ടുള്ള വെല്ലുവിളിയാണെന്നാണ് നിഗമനം. ട്വിറ്ററിനെ നേരിട്ട് വെല്ലുവിളിക്കുന്ന അതേ 'വേഷധാരിയായ' പ്ലാറ്റ്‌ഫോം തന്നെയാണ് ത്രെഡ്‌സ് എന്ന പ്രഖ്യാപനം കൂടിയായിരുന്നു പോസ്റ്റ്.

ത്രെഡ്സില്‍ കയറാന്‍ എളുപ്പം നിര്‍ത്തിപ്പോകാന്‍ ഇത്തിരി പാടാണ്; പണി ഇന്‍സ്റ്റഗ്രാമിന് കിട്ടും.!

ത്രെഡ്സില്‍ ദുല്‍ഖറും മോഹന്‍ലാലും, ആര്‍ക്കാണ് കൂടുതല്‍ ഫോളോവേര്‍സ് ; മമ്മൂട്ടി ഇതുവരെ എത്തിയിട്ടില്ല

WATCH Live - Asianet News

Follow Us:
Download App:
  • android
  • ios