ലണ്ടന്‍: ലോകത്ത് പോണ്‍ നിരോധനമുള്ള ഏറെ രാജ്യങ്ങളുണ്ട്. കോടതി വിധിപ്രകാരം ഇന്ത്യയില്‍ പോണ്‍ നിയന്ത്രണം വന്നിട്ട് രണ്ട് വര്‍ഷത്തോളമായി. പോണ്‍ വീഡിയോകളും പോണ്‍ നിറയുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും നിയന്ത്രിക്കാന്‍ തീരുമാനം എടുത്ത രാജ്യമായിരുന്നു ബ്രിട്ടന്‍. എന്നാല്‍ ഈ തീരുമാനം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ബ്രിട്ടന്‍.  ബ്രിട്ടൻ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്ന പോൺ നിയന്ത്രണ പദ്ധതി പരാജയപ്പെട്ടുവെന്നാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്ത്യയിലും മറ്റും നടപ്പിലാക്കിയ പോണ്‍ സൈറ്റ് നിരോധനം അല്ല ബ്രിട്ടന്‍ ഉദ്ദേശിച്ചത്. പോണ്‍ വീഡിയോകളും മറ്റും കാണുന്നതില്‍ നിന്നും 18 വയസ് തികയാത്തവരെ വിലക്കുന്ന ഒരു നിയന്ത്രണമാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇതിന്‍റെ ഭാഗമായ 18 വയസ്സ് തികയാത്തവർക്ക് പോൺ കാണാൻ രേഖകൾ കാണിക്കണമെന്ന 2017 ലെ ഡിജിറ്റൽ എക്കോണമി ആക്ടിന്‍റെ മൂന്നാം ഭാഗം സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

പതിനെട്ടു വയസു പൂര്‍ത്തിയാകാത്തവര്‍ക്ക് ബ്രിട്ടനില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വിലക്കു വരുമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് വാർത്ത വന്നത്. പോണ്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടവര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുക എന്നതായിരുന്നു പദ്ധതി. പോണ്‍ഹബ്, യൂപോണ്‍ തുടങ്ങിയ അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ഇതു ബാധകമായിരുന്നു. 

പോണോഗ്രാഫിയില്‍ നിന്നു കുട്ടികളെ എങ്ങനെ മാറ്റി നിർത്താനാകുമെന്നതിനെക്കുറിച്ച് എല്ലാ രാജ്യങ്ങളും ചിന്തിക്കുന്നുണ്ട്. പക്ഷേ, പോണ്‍ എന്നു പറയാതെ തന്നെ അശ്ലീല കണ്ടെന്റ് പങ്കുവയ്ക്കാവുന്ന ആപ്പുകള്‍ ധാരാളമുള്ളത് പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നു കാണാം. പ്രായപരിധി നിർണ്ണയിക്കൽ നടപടികൾ ഡിജിറ്റൽ എക്കണോമി ആക്റ്റ് 2017 ന്റെ മൂന്നാം ഭാഗം പ്രകാരം മുന്നോട്ട് പോകനാകില്ല, പകരം സർക്കാറിന്റെ വിശാലമായ ഓൺലൈൻ നിയന്ത്രണ പദ്ധതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഡിജിറ്റൽ സെക്രട്ടറി നിക്കി മോർഗൻ പറഞ്ഞു.