വിമാനം തട്ടിയെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയെന്ന യുക്രൈയിന്‍ മന്ത്രിയുടെ ആരോപണമാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. 'ഭാഗികമായ റാഞ്ചല്‍'  ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്. 

കീവ്: അഫ്ഗാനിസ്ഥാനിൽ യുക്രൈന്‍ പൗരന്മാരെ ഒഴിപ്പിക്കാനെത്തിയ വിമാനം റാഞ്ചിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്നിരുന്നു. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് യുക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

വിമാനം തട്ടിയെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയെന്ന യുക്രൈയിന്‍ മന്ത്രിയുടെ ആരോപണമാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. 'ഭാഗികമായ റാഞ്ചല്‍' ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി യെവജനീന്‍ യെനീന്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്. മന്ത്രി പറഞ്ഞതില്‍ കാര്യമുണ്ടെന്നും നടന്നത് അങ്ങനെയൊന്നാണോ എന്ന് സംശയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാർത്ത വരുന്നതിന് മുൻപേ തന്നെ വിമാനം സുരക്ഷിതമായി യുക്രൈയിന്‍ തലസ്ഥാനം കീവില്‍ എത്തിയിരുന്നു എന്നുമാണ് ഫ്ലൈറ്റ് റഡാർ ഡേറ്റയും മറ്റു റിപ്പോർട്ടുകളും വെളിവാക്കുന്നത്.

Scroll to load tweet…

തിങ്കളാഴ്ചയാണ് സംഭവം നടന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. കാബൂള്‍ വിമാനതാവളത്തില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് 11.30 നാണ് കാം എയർ വിമാനം ഇറാനിലെ മഷ്ഹദിലേക്ക് പറന്നത്. അഫ്ഗാൻ എയർലൈൻ കമ്പനിയായ കാം എയറിന് ഉക്രെയ്ൻ പാട്ടത്തിന് നൽകിയ വിമാനമാണിത്. 

കാബൂളിൽ നിന്ന് യുക്രൈയിന്‍ തലസ്ഥാനമായ കീവിലേക്കാണ് ബോയിങ് 737-31 എസ് വിമാനം സർവീസ് നടത്തുന്നത്. ഫ്ലൈറ്റ് റഡാർ ഡേറ്റ പ്രകാരം റാഞ്ചിയെന്ന് ആരോപിക്കുന്ന വിമാനം ഉച്ച കഴിഞ്ഞ് 1.07 നാണ് ഇറാനിലെ വിമാനത്താവളത്തിൽ ഇറങ്ങിയത്. പിന്നീട് ഇത് കീവിലേക്ക് പറന്നു എന്നാണ് വിവരങ്ങള്‍ കാണിക്കുന്നത്.

കാബൂളിൽ നിന്ന് കീവിലേക്ക് നേരിട്ട് പറക്കാൻ വേണ്ട ഇന്ധനം വിമാനത്തിൽ ഇല്ലായിരുന്നു. കാബൂൾ വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം വേണ്ടത്ര ഇന്ധനം ലഭിച്ചില്ല. ഇതോടെയാണ് വിമാനം ഇറാനിൽ ഇറങ്ങി ഇന്ധനം നിറച്ചത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിശദീകരണം. പക്ഷെ 'ഭാഗികമായ റാഞ്ചല്‍' എന്ന യുക്രൈന്‍ മന്ത്രിയുടെ ആദ്യത്തെ വിശദീകരണം തള്ളികളയാനും ചിലര്‍ തയ്യാറായില്ല. ഇറാനില്‍ ഇറങ്ങാന്‍ ആവശ്യമുള്ള ചിലര്‍ വിമാനത്തില്‍ കയറിയിരുന്നു എന്നാണ് ചില ഏജന്‍സി റിപ്പോര്‍ട്ടുകള്‍. ഇതിനോട് ഇറാന്‍റെ പ്രതികരണവും ഇതിന്‍റെ സൂചന നല്‍കുന്നു.

മഷ്ഹദ് വിമാനത്താവളത്തിൽ ആരും ഇറങ്ങിയിട്ടില്ലെന്നും വിമാനത്തിന് ഭീഷണികളൊന്നും നേരിട്ടിരുന്നില്ലെന്നും ഇറാനിൽ നിന്നുള്ള എയർ ട്രോഫിക് കണ്‍ട്രോൾ പറയുന്നത്. എന്നാല്‍ മഷ്ഹദ് വിമാനത്താളത്തിൽ വിമാനം കിടക്കുന്നതിന്റെ വിഡിയോ വരെ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട് ട്വിറ്ററില്‍.

Read More: '15 വയസായി പെണ്‍കുട്ടികളെ അന്വേഷിച്ച് വീടുകള്‍ കയറി താലിബാന്‍ പരിശോധന';

Read More: മുന്‍ അഫ്ഗാന്‍ ഐടി മന്ത്രി, ഇപ്പോള്‍ ജര്‍മ്മനിയില്‍ പിസ ഡെലിവറി ബോയ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona