Asianet News MalayalamAsianet News Malayalam

ട്വിറ്ററിനെതിരെ യുപി പോലീസ് സുപ്രീം കോടതിയിൽ

ഗാസിയാബാദ് വീഡിയോ കേസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള പോലീസിന്‍റെ നടപടിക്കെതിരെ എംഡി മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹ‍ർജിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിച്ചത്. 

UP Cops Go To Supreme Court Against Court Relief To Twitter India Head
Author
Supreme Court of India, First Published Jun 29, 2021, 11:40 AM IST

ദില്ലി: ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ കർണാടക ഹൈക്കോടതി നടപടിക്കെതിരെ ഹർജിയുമായി യുപി പൊലീസ് സുപ്രീംകോടതിയില്‍. അതേ സമയം ഈ ഹര്‍ജിക്കെതിരെ ട്വിറ്ററും സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയിട്ടുണ്ട്. ട്വിറ്റർ ഇന്ത്യ എംഡിക്കെതിരായ യുപി പോലീസിന്‍റെ നടപടികൾ താല്‍കാലികമായി തടഞ്ഞ് കർണാടക ഹൈകോടതി ഉത്തരവ് ഇറക്കിയിരുന്നു. 

ഗാസിയാബാദ് വീഡിയോ കേസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനുള്ള പോലീസിന്‍റെ നടപടിക്കെതിരെ എംഡി മനീഷ് മഹേശ്വരി നല്‍കിയ റിട്ട് ഹ‍ർജിയാണ് കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഇന്ന് പരിഗണിച്ചത്. 

പോലീസിന് വേണമെങ്കില്‍ ഓൺലൈനായി ചോദ്യം ചെയ്യാമെന്ന് നി‍ർദേശിച്ച കോടതി ബലം പ്രയോഗിച്ചുള്ള പോലീസ് നടപടികൾ താല്‍കാലികമായി തടഞ്ഞ് ഉത്തരവിറക്കി. 

കേസ് ഇനി അടുത്ത തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇപ്പോള്‍ യുപി പൊലീസ് സുപ്രീംകോടതിയെ സമീപിച്ചത്. ഗാസിയാബാദിലെ വൃദ്ധന്‍റെ വിവാദ വീഡിയോ ട്വിറ്ററില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസില്‍ യുപി പോലീസ് മനീഷ് മഹേശ്വരിയോട് ഇന്ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.

അതേ സമയം ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസ് വീണ്ടും കേസെടുത്തു എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്. ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനാണ് കേസ്. ട്വിറ്റർ പേജിൽ നൽകിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം പിന്നീട് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios