Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് ഉപയോക്താവേ ജാഗ്രതൈ, നിങ്ങളുടെ ഫോണ്‍ നമ്പര്‍ ടെലഗ്രാമില്‍ വില്‍പ്പനയ്‌ക്കെത്തിയേക്കാം.!

ഡാറ്റാബേസില്‍ 2019 ലെ ഡേറ്റയാണ് അടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഡേറ്റ കാലഹരണപ്പെട്ടതാണെന്ന് നിങ്ങള്‍ കരുതണ്ട. കാരണം, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ എല്ലാവരും അവരുടെ ഫോണ്‍ നമ്പറുകള്‍ മാറ്റണമെന്നില്ല. 

use Facebook your phone number might be on sale on Telegram
Author
New Delhi, First Published Jan 27, 2021, 5:55 PM IST

ടെലഗ്രാം ബോട്ട് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ വില്‍ക്കുന്നുണ്ടെന്ന് സുരക്ഷാ ഗവേഷകന്‍ കണ്ടെത്തി. ഒരു ഓട്ടോമേറ്റഡ് ടെലഗ്രാം ബോട്ട് ഉപയോഗിച്ച് ഒരു സൈബര്‍ ക്രിമിനല്‍ ഫോറം ഫോണ്‍ നമ്പറുകളും ഫേസ്ബുക്ക് ഐഡികളും അടങ്ങിയ ഡേറ്റാബേസ് വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ ഡേറ്റ ഈ വിധത്തില്‍ തുറന്നുകിട്ടിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ഡാറ്റാബേസില്‍ 2019 ലെ ഡേറ്റയാണ് അടങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ഡേറ്റ കാലഹരണപ്പെട്ടതാണെന്ന് നിങ്ങള്‍ കരുതണ്ട. കാരണം, രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ എല്ലാവരും അവരുടെ ഫോണ്‍ നമ്പറുകള്‍ മാറ്റണമെന്നില്ല. മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ഈ വിധത്തില്‍ പരസ്യമാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഏറ്റവും പുതിയ ഫേസ്ബുക്ക് തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതൊക്കെ ഇപ്പോള്‍ വെളിപ്പെട്ടിട്ടുണ്ട്.

നിരവധി ടെലഗ്രാം ബോട്ട് സൃഷ്ടിച്ചതായി സുരക്ഷാ ഗവേഷകനായ അലോണ്‍ ഗാല്‍ ട്വിറ്ററില്‍ റിപ്പോര്‍ട്ട് ചെയ്തു. '2020 ന്റെ തുടക്കത്തില്‍ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കും ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ കാണാനാവും, എല്ലാ രാജ്യങ്ങളിലുമുള്ള 533 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു ഡേറ്റാബേസ് സൃഷ്ടിക്കാനായി. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല, ഇന്ന് ഈ ഡേറ്റാബേസ് കൂടുതല്‍ ആശങ്കാകുലമായി,' അദ്ദേഹം എഴുതി. .

മദര്‍ബോര്‍ഡിന്റെ ഒരു റിപ്പോര്‍ട്ടില്‍ ടെലഗ്രാമിലെ ബോട്ട് ഉപയോക്താവിന് ആ വ്യക്തിയുടെ ഫേസ്ബുക്ക് ഐഡി ഉണ്ടെങ്കില്‍ മറ്റൊരു ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്താന്‍ അനുവദിക്കുന്നുവെന്നും ഉപയോക്താവിന് ആ വ്യക്തിയുടെ ഫോണ്‍ നമ്പര്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഫേസ്ബുക്ക് ഐഡി നേടാമെന്നും പറഞ്ഞു. എങ്കിലും, അത്തരം സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതിന്, ഉപയോക്താവ് ബോട്ടിന് പിന്നിലുള്ള വ്യക്തിക്ക് 20 ഡോളര്‍ നല്‍കേണ്ടിവരും. ബോട്ട് ബള്‍ക്കായി വിവരങ്ങള്‍ വില്‍ക്കുന്നു. 10,000 ക്രെഡിറ്റുകള്‍ക്ക് ബോട്ട് 5,000 ഡോളര്‍ ഈടാക്കുന്നുത്.

നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉപയോക്താക്കളെ ഈ പ്രധാന ഡേറ്റാ ലംഘനം ബാധിച്ചിട്ടുണ്ടെന്ന് ഗാല്‍ തന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. 'കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ഉപയോക്താവ് ഒരു ടെലഗ്രാം ബോട്ട് സൃഷ്ടിച്ചു, കുറഞ്ഞ നിരക്കില്‍ ഡേറ്റാബേസ് അന്വേഷിക്കാന്‍ ഉപയോക്താക്കളെ ഇത് അനുവദിച്ചു, ഇത് ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വലിയൊരു ഭാഗവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെത്താന്‍ ആളുകളെ പ്രാപ്തരാക്കുന്നു. ഇത് സ്വകാര്യതയെ വളരെയധികം സ്വാധീനിക്കുന്നു, 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലഗ്രാം ബോട്ടില്‍ തുറന്നുകാട്ടിയ ഡേറ്റയുടെ ചില സ്‌ക്രീന്‍ഷോട്ടുകള്‍ ഗാല്‍ പങ്കിട്ടു. 2021 ജനുവരി 12 മുതല്‍ ബോട്ട് സജീവമാണെന്ന് ഇത് കാണിക്കുന്നു, പക്ഷേ ഇത് 2019 മുതല്‍ ഉപയോക്താക്കളുടെ ഡേറ്റ വഹിക്കുന്നു. 'സൈബര്‍ ക്രൈം കമ്മ്യൂണിറ്റികളില്‍ ആ വലിപ്പത്തിന്റെ ഒരു ഡേറ്റാബേസ് വില്‍ക്കുന്നത് വളരെ ആശങ്കാജനകമാണ്,

ഇത് ഞങ്ങളുടെ സ്വകാര്യതയെ സാരമായി ബാധിക്കുന്നു, തീര്‍ച്ചയായും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം. ഈ ലംഘനത്തെക്കുറിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളെ അറിയിക്കേണ്ടത് പ്രധാനമാണ്, അതിനാല്‍ അവര്‍ വ്യത്യസ്ത ഹാക്കിംഗ്, സോഷ്യല്‍ എഞ്ചിനീയറിംഗ് ശ്രമങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കുറവാണ്,'ഗാല്‍ മദര്‍ബോര്‍ഡിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios