Asianet News MalayalamAsianet News Malayalam

വോഡഫോണ്‍ ഐഡിയ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് നിരക്കുകള്‍ കൂട്ടി

എയര്‍ടെല്ലിന് ശേഷം, വോഡഫോണ്‍ അതിന്റെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഏകദേശം 61% വര്‍ദ്ധിപ്പിച്ചു. 28 ദിവസത്തെ വാലിഡിറ്റി പാക്കിന് നേരത്തെ 49 രൂപ ആയിരുന്നത് ഇപ്പോള്‍ അത് 79 രൂപയാക്കി. 

Vi No Longer Provide SMS Benefits With Low-Value Prepaid Recharge Plans
Author
New Delhi, First Published Aug 18, 2021, 9:51 PM IST

വി പ്രീപെയ്ഡ് പ്ലാനുകളുടെ വില രാജ്യവ്യാപകമായി വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍, ആന്ധ്രാപ്രദേശ് പോലുള്ള ചില സര്‍ക്കിളുകള്‍ ഇപ്പോഴും 49 ദിവസത്തെ പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നുണ്ട്, എന്നാല്‍ താമസിയാതെ ഇത് 79 രൂപയായി ഉയര്‍ത്തും. കൂടാതെ, 100 രൂപയുടെ ഏതെങ്കിലും കോംബോ/വാലിഡിറ്റി പാക്കുകളില്‍ കമ്പനി ഔട്ടേ്‌ഗോയിംഗ് എസ്എംഎസ് സൗകര്യം നല്‍കുന്നില്ല. ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് സൗകര്യം ലഭിക്കണമെങ്കില്‍ 'അണ്‍ലിമിറ്റഡ് കോള്‍സ്' പായ്ക്ക് തിരഞ്ഞെടുക്കണം. 28 ദിവസത്തെ വാലിഡിറ്റിയുള്ള ഏറ്റവും കുറഞ്ഞ പരിധിയില്ലാത്ത പായ്ക്കിന് 149 രൂപ വില വരും.

എയര്‍ടെല്ലിന് ശേഷം, വോഡഫോണ്‍ അതിന്റെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് ഏകദേശം 61% വര്‍ദ്ധിപ്പിച്ചു. 28 ദിവസത്തെ വാലിഡിറ്റി പാക്കിന് നേരത്തെ 49 രൂപ ആയിരുന്നത് ഇപ്പോള്‍ അത് 79 രൂപയാക്കി. വോഡഫോണ്‍ ഐഡിയ 79രൂപ പ്ലാന്‍ എന്‍ട്രി ലെവല്‍ പാക്കായി 28 ദിവസത്തെ വാലിഡിറ്റിയില്‍ മിക്ക സര്‍ക്കിളുകളിലും ഉണ്ടാക്കിയിട്ടുണ്ട്.

വോഡഫോണ്‍ ഐഡിയ വരിക്കാരില്‍ 50% ത്തിലധികം പേര്‍ ഇപ്പോഴും 2ജി യില്‍ ആണുള്ളത്, ഇത് കുറഞ്ഞ വിലയുള്ള റീചാര്‍ജുകള്‍ നല്‍കുന്നു. ഏപ്രില്‍ വരെ, വോഡഫോണ്‍ ഐഡിയയ്ക്ക് 122.53 ദശലക്ഷം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ മാത്രമേയുള്ളൂ, ഭാരതിക്ക് 190.99 ദശലക്ഷം ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുണ്ട്. ജിയോയ്ക്ക് 427.67 ദശലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരുണ്ട്.
നേരത്തെ, വോഡഫോണ്‍ ഐഡിയ പോസ്റ്റ്‌പെയ്ഡ് താരിഫുകള്‍ പുനഃസംഘടിപ്പിച്ചിരുന്നു. 

ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കണമെങ്കില്‍ വരുമാനം വര്‍ദ്ധിപ്പിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നു വിശകലന വിദഗ്ധര്‍ കരുതുന്നു. ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ താരിഫ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നത് മതിയാകില്ലെന്ന് കമ്പനിയുടെ മാനേജ്‌മെന്റ് പോലും കരുതുന്നു. ഉപഭോക്താക്കള്‍ക്കെതിരായ ഫ്‌ലോര്‍ പ്രൈസിംഗ് മെക്കാനിസം സ്ഥാപിക്കുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സൂചിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പനി ഇത് തുടരുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. 

എജിആര്‍ കുടിശ്ശിക വീണ്ടും കണക്കാക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെ വോഡഫോണ്‍ ഐഡിയയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച 25,000 കോടി രൂപയുടെ ഫണ്ട് ശേഖരണം അവസാനിപ്പിക്കാന്‍ പോലും ഇതുവരെയും കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios