Asianet News MalayalamAsianet News Malayalam

'ഇതെന്ത് നിസാരം' ; 'പുച്ഛം' വിതറുന്ന മുഖവുമായി വീഡിയോ ട്രോളുകള്‍; അന്താരാഷ്ട്ര താരമായി ഈ മുഖം.!

ചെരിപ്പ് എങ്ങനെ ഈസിയായി ഇടാം, കാറിന്‍റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. 

Viral Star Khaby Lame Crosses 100 Million Followers Without Saying A Single Word
Author
Milan, First Published Aug 29, 2021, 6:26 PM IST

ടുത്തകാലത്തായി പലയിടത്തും മീമുകളിലും ട്രോളുകളില്‍ കാണപ്പെടുന്ന മുഖമാണ് ഇത്. വളരെ സിംപിളായി ചെയ്യാവുന്ന കാര്യത്തില്‍ വന്‍ ബില്‍ഡപ്പ് കൊടുത്ത് ചെയ്യുന്ന സമയത്തെല്ലാം ഈ മുഖം ട്രോളായി ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നു. സെനഗള്‍ വംശജനായ ഇദ്ദേഹത്തിന്‍റെ പേര്ഖാബി ലെയിം. ടിക്ടോക്കില്‍ ഒരു വൈറല്‍ താരമാണ് ഇദ്ദേഹം. വൈറലായവരെ ട്രോളി താരമായ ആളാണ് ഖാബി ലെയിം.

ഖബാനെ ലെയിം എന്ന് പേരായ ഇദ്ദേഹം, സെനഗലില്‍ നിന്നും ഇറ്റലിയിലേക്ക് കുടിയേറി ആളാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടി ഒരു അടിസ്ഥാനവും ഇല്ലാത്ത വീഡിയോ പിടിക്കുന്നവരാണ്, ഒരു പുച്ഛം തുളുമ്പുന്ന മുഖത്തോടെ, ഇത് നിസാരം എന്ന് പറഞ്ഞ് ട്രോളുന്ന  ഖാബി ലെയിമിന്‍റെ സ്ഥിരം 'വേട്ട മൃഗങ്ങള്‍' എന്ന് പറയാം.

ചെരിപ്പ് എങ്ങനെ ഈസിയായി ഇടാം, കാറിന്‍റെ ഡോര്‍ എങ്ങനെ തുറക്കാം, പാല്‍പാക്കറ്റ് എങ്ങനെ മുറിക്കാം എന്നിങ്ങനെ കാണിച്ച് ആളെ പറ്റിക്കാനും വ്യൂ കൂട്ടാനും നടത്തുന്ന വീഡിയോകള്‍ എല്ലാം ചെറിയ വീഡിയോകളില്‍ കൂടി ഖാബി ട്രോളും. അതിനാല്‍ തന്നെ ഇത്തരത്തില്‍ ചെറിയ വിഷയങ്ങളെ സങ്കീര്‍ണ്ണമാക്കുന്നയിടത്തെല്ലാം ഖാബിയുടെ മുഖം ഒരു മീം ആയി അവതരിപ്പിക്കപ്പെടന്നുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Khaby Lame (@khaby00)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Khaby Lame (@khaby00)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Khaby Lame (@khaby00)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Khaby Lame (@khaby00)

21 വയസ്സുകാരനാണ് ഖാബിയ്ക്ക് പകര്‍ച്ചവ്യാധിക്കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെട്ടു. അതിനിടെ ഖാബി ടിക് ടോക്കില്‍ അക്കൌണ്ട് തുടങ്ങി 2020 മാര്‍ച്ച് മുതല്‍ വീഡിയോ ഇടാന്‍ തുടങ്ങി. കൊറോണക്കാലത്ത് കൈകള്‍ സാനിറ്റൈസ് ചെയ്യുന്നത് ബോധവത്കരിക്കുന്ന വീഡിയോകളുടെ കുത്തൊഴുക്കായിരുന്നു അന്ന്. അതിനെ ട്രോളി ചെയ്ത വീഡിയോ വൈറലായി. ദിവസങ്ങള്‍ക്കുള്ളില്‍ 10 ലക്ഷം ഫോളോവേര്‍സ് എന്ന ലക്ഷ്യം മറികടന്നു. 

പിന്നാലെ ഇത്തരത്തിലുള്ള വീഡിയോകള്‍ പതിവായി. ഒരു വാക്ക് പോലും സംസാരിക്കാതെയാണ് ഖാബിയുടെ വീഡിയോകള്‍ എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ ഇദ്ദേഹം മറ്റൊരു നാഴിക കല്ല് പിന്നീട് 100 ദശലക്ഷം, അതായത് 10 കോടി ഫോളോവേര്‍സ് ടിക് ടോക്കില്‍ നേടി. അതും ഇതുവരെ ചെയ്ത വീഡിയോകളില്‍ ഒരു വാക്ക് പോലും മിണ്ടാതെ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios