Asianet News MalayalamAsianet News Malayalam

വിവോ അപെക്‌സ് 2020 ഫെബ്രുവരി 28-ന് പുറത്തിറക്കും, ഫീച്ചറുകള്‍ ഇങ്ങനെ

ഒരു ഓണ്‍ലൈന്‍ ലോഞ്ച് ഇവന്റ് വഴി അപെക്‌സ് 2020 പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. സാങ്കേതിക ലോകത്ത് വിവോ തയാറാക്കിയ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അപെക്‌സ് സീരീസ് മുന്‍പന്തിയിലായിരുന്നു

vivo apex 2020 will launch February last
Author
Barcelona, First Published Feb 27, 2020, 1:48 PM IST

ബാഴ്സലോണ: ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാതാക്കളിലൊരാളായ വിവോ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അപെക്‌സ് 2020 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫോണ്‍ തുടക്കത്തില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2020 ല്‍ അവതരിപ്പിക്കാനാണ് ഇരുന്നത്. എന്നാല്‍ കൊറോണ പിടിമുറിക്കയതോടെ റദ്ദാക്കപ്പെട്ട ഇവന്റിനെ മറി കടന്ന് കമ്പനി ഇത് സ്വന്തം നിലയ്ക്ക് ഫെബ്രുവരി 28-ന് പുറത്തിറക്കാനാണ് ശ്രമിക്കുന്നത്.

ഒരു ഓണ്‍ലൈന്‍ ലോഞ്ച് ഇവന്റ് വഴി അപെക്‌സ് 2020 പുറത്തിറക്കാനാണ് കമ്പനി ആലോചിക്കുന്നത്. സാങ്കേതിക ലോകത്ത് വിവോ തയാറാക്കിയ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ അപെക്‌സ് സീരീസ് മുന്‍പന്തിയിലായിരുന്നു. ഈ വര്‍ഷവും അപെക്‌സ് 2020 ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ ഫോണിന്റെ ഫീച്ചറുകളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്ത് വന്നിട്ടുള്ളൂ. കമ്പനി പങ്കിട്ട ടീസറുകള്‍ ഇതിന്റെ രൂപകല്‍പ്പനയെക്കുറിച്ച് ചില വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. മുന്‍വശത്ത് 6.45 ഇഞ്ച് ഡിസ്‌പ്ലേ, ഇരുവശത്തും 120 ഡിഗ്രി വളവുള്ളതായിരിക്കും ഫോണിന്റെ രൂപകല്‍പ്പന. രണ്ടാം തലമുറയിലെ സെന്‍സിറ്റീവ് ഓണ്‍സ്‌ക്രീന്‍ ബട്ടണുകള്‍ ഫീച്ചര്‍ ചെയ്യുന്ന ഫോണിന്റെ വശങ്ങളില്‍ ഈ ഡിസ്‌പ്ലേ 120 ഹേര്‍ട്‌സ് വരെ വരെ റിഫ്രഷന്‍ റേറ്റ് നല്‍കുന്നു. പുതിയ ക്യാമറ സവിശേഷതകള്‍ ഫോണിന്റെ പുറകുവശത്ത് ഒരു വൃത്താകൃതിയിലുള്ള പിന്‍ക്യാമറ മൊഡ്യൂള്‍ കൊണ്ടുവരുന്നു. ഫോണിന്റെ മുകളില്‍, ഒരു പെരിസ്‌കോപ്പ് ലെന്‍സും ഉണ്ടെന്ന് തോന്നുന്നു.

ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ സജ്ജീകരണം സ്മാര്‍ട്ട്‌ഫോണിലേക്ക് 7.5എക്‌സ് ഒപ്റ്റിക്കല്‍ സൂം വരെ നല്‍കിയേക്കും. ഈ ലെന്‍സ് രണ്ടാമത്തെ 48 മെഗാപിക്‌സല്‍ ക്യാമറയുടെ അരികിലായാണ് ഇരിക്കുന്നത്. വിവോ അതിനെ ജിംബല്‍ ക്യാമറ എന്ന് വിളിക്കുന്നു.

Follow Us:
Download App:
  • android
  • ios