ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവം ലഭ്യമാക്കാനായി ടെലികോം ഓപറേറ്ററായ വി, സിലിക്കണ്‍വാലി കേന്ദ്രീകരിച്ചുള്ള ലോകത്തെ ഏറ്റവും വലിയ സ്‌റ്റോറീ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ ഫയര്‍വര്‍ക്കുമായി സഹകരിക്കുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍ കഥകള്‍ വീഡിയോ പതിപ്പില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍, മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളും പ്രേക്ഷകരുമായി ഉയര്‍ന്ന ഇടപഴകല്‍ നടത്തുന്നതിനായി സ്‌റ്റോറീസ് ഫോര്‍മാറ്റ് ഉപയോഗിക്കുന്നു. ആഗോള ഉള്ളടക്ക സ്റ്റുഡിയോകളില്‍ നിന്ന് ഫയര്‍വര്‍ക്കിന്റെ വമ്പിച്ച ഉള്ളടക്ക ശേഖരം പ്രയോജനപ്പെടുത്തുന്നതിനും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വിദഗ്ദ്ധരായ കഥാകൃത്തുക്കളുടെ നൂതന ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനും ഈ പങ്കാളിത്തം വഴി സാധിക്കും.

വി മൂവീസിലെയും ടിവി ആപ്പിലെയും ബഹുമുഖ ഭാഷകളിലുള്ള ലൈവ് ടിവി, സിനിമകള്‍, വെബ് പരമ്പരകള്‍ തുടങ്ങി വിവിധതരത്തിലുള്ള ഒടിടി കമ്പനികളില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് തങ്ങള്‍ നല്‍കുന്നതെന്നും ഫയര്‍വര്‍ക്കുമായി സഹകരിക്കുന്ന ആദ്യടെലികോം പാര്‍ട്ടനറാണ് വി എന്നതില്‍ സന്തോഷമുണ്ടെന്നും വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു. 30 സെക്കന്‍ഡില്‍ വിനോദം എത്തിക്കുന്ന തരത്തിലാണ് ഫോര്‍മാറ്റ്‌ചെയ്തിരിക്കുന്നത്. വിനോദത്തിന് ഏറ്റവും പ്രിയപ്പെട്ട സ്‌ക്രീന്‍ മൊബൈലാണെന്നും ഹൃസ്വ വീഡിയോകള്‍ കാണുന്ന സമയം ഏറിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് വീ-യുടെ ഈ നീക്കം. ഫയര്‍വര്‍ക്കുമായുള്ള ഈ സഹകരണത്തിലൂടെ വി വരിക്കാര്‍ക്ക് വിവിധ ഭാഷകളിലും വിവിധതരത്തിലുമുള്ള വിപുലമായ വീഡിയോ കഥകള്‍ ലഭ്യമാകും.

ടെലികോം ഒടിടിയില്‍ ആദ്യമായി ആഗോള തലത്തില്‍ ഹൃസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഫയര്‍വര്‍ക്ക് ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതിനായി നൂതന മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. വിയുമായി സഹകരിക്കുമ്പോഴും മറ്റ് ആപ്പുകളൊന്നും ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഇഷ്ടപ്പെട്ട ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം. മൊബൈലില്‍ കഥപറയുന്നതില്‍ ഏറ്റവും ഫലപ്രദമാണ് വെര്‍ട്ടിക്കല്‍ ഷോര്‍ട്ട് വീഡിയോയെന്നും ഈ സഹകരണത്തിലൂടെ ടെലികോ ംഓപറേറ്റര്‍മാരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും ഫയര്‍വര്‍ക്ക് മൊബൈല്‍ പ്രസിഡന്റ് ആനന്ദ് വിദ്യാനന്ദ് പറഞ്ഞു. ഏറ്റവും മികച്ച ഹൃസ്വ വീഡിയോ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 40 വിഭാഗങ്ങളിലായി വിവിധഭാഷകളില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം.

വിയുടെ ഉപഭോക്തൃ അനുഭവവും ഫയര്‍വര്‍ക്കിന്റെ ലഭ്യതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെങ്കിലും, ഉള്ളടക്ക മേഖലയില്‍ അസാധാരണമായ ആവശ്യമുണ്ടെന്നതാണ് ഇതിനെ പ്രസക്തമാക്കുന്നത്. ക്രിയേറ്റര്‍ കമ്മ്യൂണിറ്റിയുടെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. പരമ്പരാഗത പ്രസാധകര്‍, ഒഇഎം, നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍, ബ്ലോഗര്‍മാര്‍ എന്നിവരെയാണ് ഇപ്പോള്‍ ഫയര്‍വര്‍ക്ക് ആശ്രയിക്കുന്നത്.