സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും ഉന്നയിച്ച് സുക്കര്‍ബര്‍ഗിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിലെ ഒരു കൂട്ടം ഡയറക്ടര്‍മാര്‍. 

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ആ സ്ഥാനം നഷ്ടപ്പെടുമോ എന്ന് മെയ് 30 ന് തീരുമാനമാകും. അടുത്തിടെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടർ ബോർഡിൽ നിന്നും സുക്കർബർഗിനെ പുറത്താക്കണോ എന്ന തീരുമാനം മെയ് 30നാണ് എടുക്കുക

സ്വകാര്യതയിലെ വിട്ടുവീഴ്ചകളും സുരക്ഷാവീഴ്ചകളും ഉന്നയിച്ച് സുക്കര്‍ബര്‍ഗിനെതിരെ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഫേസ്ബുക്കിലെ ഒരു കൂട്ടം ഡയറക്ടര്‍മാര്‍. പ്രത്യക്ഷത്തില്‍ ഇവര്‍ ഒരു പ്രതിഷേധവും നടത്തുന്നില്ലെങ്കിലും. എല്ലാം അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. സക്കർബർഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വൻപ്രചാരണമാണ് നടക്കുന്നത്. ആക്ടിവിസ്റ്റ് സംഘടനകളായ കളർ ഓഫ് ചെയ്‍ഞ്ച്, മജോരിറ്റി ആക്ഷൻ എന്നിവയുടെ നേതൃത്വത്തിലാണ് സുക്കർബർഗിനെതിരെയുള്ള നീക്കം.]

യോഗത്തിൽ ആ നിർദേശത്തിനു പിന്തുണ ലഭിച്ചാൽ ചെയർമാൻ സ്ഥാനത്തു നിന്ന് സുക്കർബർഗ് ഫേസ്ബുക്ക് സിഇഒ സ്ഥാനത്ത് നിന്നും മാറി നിൽക്കേണ്ടി വരും. തുടർച്ചയായ വിവാദങ്ങളെത്തുടർന്നു കമ്പനി നേരിടുന്ന തിരിച്ചടികളാണ് സുക്കർബർഗിനെതിരെ തിരിയാൻ ഓഹരിയുടമകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സുക്കര്‍ബര്‍ഗിനുമേല്‍ ഫെയ്‌സ്ബുക് ഓഹരിയുടമകള്‍ നേരത്തെയും സമ്മര്‍ദ്ദം ചെലുത്തിരുന്നു. എന്നാൽ അദ്ദേഹം അത്തരമൊരു സാധ്യത പാടെ തള്ളിക്കളയുകയായിരുന്നു. സുക്കര്‍ബര്‍ഗും ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും മുന്‍ ബ്രിട്ടിഷ് വൈസ് പ്രസിഡന്‍റ് ആയിരുന്ന നിക്ക് ക്ലെഗിനെ കമ്പനിയുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് തലവനായി നിയമിച്ചിരുന്നു. അദ്ദേഹത്തോട് കമ്പനിയെടുത്ത പല മുന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.