Asianet News MalayalamAsianet News Malayalam

സ്വകാര്യ ഭാഗം 'ഹാക്ക് ചെയ്ത്' ഹാക്കര്‍മാര്‍; കെണിയായത് സ്മാര്‍ട്ട് സെക്സ് കളിപ്പാട്ടം.!

സെല്‍മെയ്റ്റ് ചാസ്റ്റിറ്റി കെയ്ജിന് ഏകദേശം 200 ഡോളറാണ് വില. ഇത്രയും വിലയുള്ള ഉപകരണം സ്വകാര്യതയ്ക്ക് തന്നെ വെല്ലുവിളിയാണ് എന്നാണ് ഇപ്പോഴത്തെ സംഭവം പറയുന്നത്. 

We Spoke to a Guy Who Got His Dick Locked in a Cage by a Hacker
Author
London, First Published Jan 30, 2021, 9:55 AM IST

ലണ്ടന്‍: സ്വകാര്യ ഭാഗങ്ങള്‍ സൂക്ഷിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടുന്ന സംഭവത്തിന് പുതിയ ഉദാഹരണം. സാം സമേഴ്സ് എന്ന ഇംഗ്ലീഷുകാരനാണ് പുതിയ അനുഭവം ഉണ്ടായത്. ഇയാള്‍ സ്വന്തം ജനനേന്ത്രിയം സൂക്ഷിച്ചിരുന്നത് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ചാസ്റ്റിറ്റി കേജിലാണ്. ചൈനീസ് കമ്പനിയായ കിയു നിര്‍മ്മിച്ച സെല്‍മെയ്റ്റ് എന്ന ചാസ്റ്റിറ്റി ബെല്‍റ്റാണ് ഇത്. ഇതിന്‍റെ നിയന്ത്രണം ഏറ്റെടുത്ത ഹാക്കര്‍മാര്‍ ശരിക്കും സാമിനെ പരിഭ്രാന്തിയിലാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

സെല്‍മെയ്റ്റ് ചാസ്റ്റിറ്റി കെയ്ജിന് ഏകദേശം 200 ഡോളറാണ് വില. ഇത്രയും വിലയുള്ള ഉപകരണം സ്വകാര്യതയ്ക്ക് തന്നെ വെല്ലുവിളിയാണ് എന്നാണ് ഇപ്പോഴത്തെ സംഭവം പറയുന്നത്. സ്വകാര്യഭാഗം പൂട്ടിയിട്ട ശേഷം ഈ ഡിവൈസ് ബ്ലൂടൂത്ത് വഴി സ്മാര്‍ട് ഫോണ്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇതു പ്രവര്‍ത്തിപ്പിക്കുന്നത്. എന്തിനാണ് ഇത് പൂട്ടിയിടുന്നത് എന്നാണോ അറിയേണ്ടത്, ശരിക്കും പങ്കാളിയേ വഞ്ചിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്നതാണ് ഇതിന്‍റെ ധര്‍മ്മം.

ദിവസങ്ങൾക്ക് മുൻപ് താന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഉപകരണവുമായി ബന്ധിപ്പിച്ച ആപ്പില്‍ നിന്ന് സാമിന് ഒരു സന്ദേശം കിട്ടി. താങ്കളുടെ സ്വകാര്യ ഭാഗം സൂക്ഷിച്ചിരിക്കുന്ന ഉപകരണം ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഉപകരണത്തിന്‍റെ നിയന്ത്രണം തിരിച്ചുവേണമെങ്കില്‍ 1000 ബിറ്റ്‌കോയിന്‍ നല്‍കണമെന്ന്. ആദ്യം സുഹൃത്തുക്കളോ പങ്കാളിയോ ഇത്തരത്തില്‍ പറ്റിക്കാന്‍ ചെയ്തതാണ് എന്ന് ഇയാള്‍ കരുതിയെങ്കിലും അന്വേഷണത്തില്‍ അതല്ല സംഭവമെന്നും കാര്യം ഗൌരവമുള്ളതാണെന്നും സാമിന് മനസിലായി. 

സാം തന്‍റെ ഉപകരണം പരിശോധിച്ചു. കെയ്ജിന്റെ ഇന്റര്‍നെറ്റ് ബന്ധം ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ഒന്നുമില്ലെന്ന് അപ്പോഴാണ് മനസ്സിലായതെന്ന് ഇതിന് പ്രത്യേകിച്ചൊരു രഹസ്യകീയും ഇല്ലായിരുന്നു. ഇതോടെ സാം കൂടുതല്‍ പരിഭ്രാന്തനായി.  സാം തന്റെ പഴയ ബിറ്റ്‌കോയിന്‍ അക്കൗണ്ടില്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്നു വരെ ഓര്‍ത്തു. ഉള്ളത് ഹാക്കര്‍മാര്‍ക്ക് അയച്ചു കൊടുത്തു. എന്നാല്‍, ഹാക്കര്‍മാര്‍ കൂടുതല്‍ ബിറ്റ്‌കോയിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് സ്വയം എങ്ങനെ ഇതിൽ നിന്നു രക്ഷപ്പെടാം എന്നതായി ചിന്തയെന്നും സാം പറയുന്നു.ട

വീട്ടിൽ ചുറ്റിക ഉണ്ടായിരുന്നു, പുറത്തുപോയി ബോള്‍ട്ട് മുറിക്കാനുള്ള കട്ടറുകള്‍ വാങ്ങി. ബെല്‍റ്റ് പൊട്ടിക്കാന്‍ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍, പിന്നീടും ശ്രമിച്ചു. ബെല്‍റ്റ് മുറിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെ കട്ടര്‍ ഉപയോഗിച്ച് മുറിച്ചപ്പോള്‍ സാമിന്‍റെ ശരീരത്തില്‍ മുറിവുണ്ടായി രക്തം വാര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സാം ഉപയോഗിച്ചു വന്ന സെല്‍മെയ്റ്റ് ചാസ്റ്റിറ്റി ബെല്‍റ്റ് ഉപയോഗിക്കുന്ന ചിലരുടെ അക്കൗണ്ടുകളും ബെല്‍റ്റുകളും ഹാക്കു ചെയ്യപ്പെട്ടതായി 2020 ഡിസംബറില്‍ വാര്‍ത്തകൾ വന്നിരുന്നു. ഹാക്ക് ചെയ്യാവുന്ന ഒരു എപിഐ കമ്പനി തന്നെ തുറന്നിട്ടിരിക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനങ്ങള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.  

Follow Us:
Download App:
  • android
  • ios