Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയിലെ വിവരച്ചോർച്ച അതീവ ഗുരുതരം; കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി

ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനകമ്പനിയെന്ന് നിലയിൽ യാത്രക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വ്യക്തിവിവരങ്ങള്‍ ചോർന്നെന്നാണ് ആശങ്ക.ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിവരം തേടിയത്. 
 

What is the data breach that has hit Air India customers
Author
New Delhi, First Published May 23, 2021, 3:30 AM IST

ദില്ലി: എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടി. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസ‌‌ഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം നടത്തുകയാണ്. ചോർത്തിയ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെക്കാനുള്ള സാധ്യത തള്ളാനാകില്ലെന്ന് സൈബർ വിദ്ഗധർ വ്യക്തമാക്കുന്നു

എയർ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ നേരിട്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന് വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ചോർന്നത് 45 ലക്ഷം പേരുടെ ക്രഡിറ്റ് കാർഡ് ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനകമ്പനിയെന്ന് നിലയിൽ യാത്രക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം വ്യക്തിവിവരങ്ങള്‍ ചോർന്നെന്നാണ് ആശങ്ക.ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ വിവരം തേടിയത്. 

യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് എയർ ഇന്ത്യ ഉൾപ്പെടെ പ്രധാന വിമാനകമ്പനികൾ കരാർ നൽകിയിരിക്കുന്നത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റ എന്ന ഡേറ്റ മാനേജ്മെന്‍റ് കമ്പനിക്കാണ്. സിറ്റ ലക്ഷ്യമിട്ട നടത്തിയ ഈ സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയെ കൂടാതെ സിംഗപ്പൂർ എയർലൈൻസ്, ലുഫ്താൻസ, യുണൈറ്റഡ്, ഫിൻഎയർ, മലേഷ്യൻ എയർലെൻസ്, ബ്രീട്ടീഷ് എയർലൈൻസ് ഉൾപ്പെടെ പത്തിലേറെ കന്പനികൾക്ക വിവര ചോർച്ചയുണ്ടെന്നാണ് റിപ്പോർട്ട്. 

ആക്രമണം സിറ്റയെ മാത്രമല്ല ആഗോളതലത്തിൽ വിമാനകന്പനികളെ പ്രതിസന്ധിയിലാക്കാനുള്ള നീക്കമെന്നാണ് വിലയിരുത്തൽ. വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപന നടത്താനോ വ്യക്തിവിവരങ്ങൾ വച്ച് തട്ടിപ്പ് നടത്തനോയുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈബ‍ർ വിദ്ഗധർ ചൂണ്ടിക്കാട്ടുന്നു

2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി വരെ ഇടയിൽ റജിസ്റ്റര്‍ ചെയ്ത യാത്രക്കാരുടെ വിവരങ്ങളാണ് ചോർന്നെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയത്. ക്രഡിറ്റ് കാർ‍ഡ് വിവരങ്ങൾ കൂടാതെ പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്‌പോർട്ട് വിവരങ്ങൾ, ടിക്കറ്റ് വിവരങ്ങളും ഹാക്കർമാർ ചോർത്തിയിട്ടുണ്ട്.

Read More: നാല്‍പ്പത്തിയഞ്ച് ലക്ഷം എയര്‍ ഇന്ത്യ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios