Asianet News MalayalamAsianet News Malayalam

സ്റ്റാറ്റസായി കാര്യങ്ങള്‍ പറഞ്ഞ് വാട്ട്സ്ആപ്പ്; 'നിങ്ങളുടെ ചാറ്റ് ഞങ്ങള്‍ കാണില്ല'

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും പറയുന്നു. 

WhatsApp Sets Status to Spell out Privacy Policy Updates
Author
WhatsApp Headquarters, First Published Jan 18, 2021, 9:48 AM IST

ദില്ലി: സ്വകാര്യനയത്തിന്‍റെ പേരില്‍ ഏറെ പ്രതിസന്ധിയിലായ വാട്ട്സ്ആപ്പ് എല്ലാ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും വ്യക്തിപരമായി സന്ദേശം അയക്കുന്നു. വാട്ട്സ്ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലാണ് വാട്ട്സ്ആപ്പ് പ്രത്യേക സന്ദേശം പ്രദര്‍ശിപ്പിക്കുന്നത്. സ്റ്റാറ്റസില്‍ ആദ്യം നിങ്ങളുടെ സ്റ്റാറ്റസ് എന്നാണ് കാണിക്കുക അതിന് താഴെ റീസന്‍റ് അപ്ഡേറ്റില്‍ ആദ്യത്തെ സ്റ്റാറ്റസായി വാട്ട്സ്ആപ്പ് എന്ന് കാണാം. ഇത് തുറന്നു നോക്കുമ്പോഴാണ് നാല് സ്റ്റാറ്റസുകളായി വാട്ട്സ്ആപ്പ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. 

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും പറയുന്നു. മെസേജുകൾ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും വാട്ട്സ്ആപ്പിന്‍റെ സ്റ്റാറ്റസ് പറയുന്നു. വാട്ട്സ്ആപ്പിന് നിങ്ങൾ ഷെയർ ചെയ്ത ലൊക്കേഷൻ കാണാൻ കഴിയില്ല. വാട്‌സാപ് നിങ്ങളുടെ കോൺ‌ടാക്റ്റുകൾ ഫെയ്സ്ബുക്കുമായി പങ്കിടുന്നില്ലെന്നും സ്റ്റാറ്റസിന്റെ മൂന്നാമത്തെയും നാലാമത്തെയും സ്ലൈഡിൽ പറയുന്നുണ്ട്. 

അതേ സമയം സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ് പ​റ​യു​ന്നു. ഫേ​സ്ബു​ക്കു​മാ​യി ഡാ​റ്റ പ​ങ്കി​ടു​ന്ന രീ​തി പു​തി​യ​ത​ല്ലെ​ന്നും ഇ​ത് വി​പു​ലീ​ക​രി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും ക​മ്പ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വ​ര​ങ്ങ​ൾ കൈ​മാ​റു​മെ​ന്ന വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ ന​യം പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ട്സ്ആ​പ്പി​ൽ​നി​ന്ന് കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ന്നി​രു​ന്നു. സി​ഗ്ന​ൽ, ടെ​ലി​ഗ്രാം മു​ത​ലാ​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്കാ​ണ് ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മാ​റി​യ​ത്. ഇ​തോ​ടെ സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ല്ലെ​ന്നു വാട്ട്സ്ആപ്പ് വി​വാ​ദം മു​റു​കി​യ​തി​നു പി​ന്നാ​ലെ അ​റി​യി​ച്ചി​രു​ന്നു. ആ​ർ​ക്കു സ​ന്ദേ​ശം അ​യ​യ്ക്കു​ന്നു​വെ​ന്നോ സ​ന്ദേ​ശത്തി​ലെ വി​വ​ര​ങ്ങ​ൾ എ​ന്താ​ണെ​ന്നോ മ​റ്റാ​ർ​ക്കും ന​ൽ​കി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ത​യു​ണ്ടാ​കു​മെ​ന്ന് വാട്ട്സ്ആപ്പ് അ​റി​യി​ച്ചു.

ഫോ​ണ്‍ ന​ന്പ​റോ വാട്ട്സ്ആപ്പ് വ​രി​ക്കാ​ർ എ​വി​ടേ​ക്കെ​ല്ലാം പോ​കു​ന്നു​വെ​ന്നോ ഉ​ള്ള വി​വ​ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​നോ മ​റ്റു​ള്ള​വ​ർ​ക്കോ ചോ​ർ​ത്തി​ന​ൽ​കി​ല്ലെ​ന്നും വാ​ട്സ് ആ​പ് വി​ശ​ദീ​ക​രി​ക്കു​ന്നു. ബി​സി​ന​സ് ചാ​റ്റു​ക​ളി​ലെ ബി​സി​ന​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റു​ക​യു​ള്ളൂ​വെ​ന്നാ​ണു വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ വി​ശ​ദീ​ക​ര​ണം. വാട്ട്സ്ആപ്പിലെ പോലെ സ​മാ​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സി​ഗ്ന​ൽ ആ​പ്പി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ലാ​യ​നം ചെ​യ്ത​ത്.

Follow Us:
Download App:
  • android
  • ios