Asianet News MalayalamAsianet News Malayalam

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍; സമയം കുറയ്ക്കാന്‍ വാട്ട്സ്ആപ്പ്

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. 

WhatsApp testing 24 hour timer for disappearing messages
Author
New Delhi, First Published Mar 7, 2021, 9:42 AM IST

ഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ എന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. നിലവില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ തനിയെ അപ്രത്യക്ഷമാകും എന്നതാണ് ഫീച്ചര്‍. എന്നാല്‍ ഇതിന്‍റെ കാലവധി വാട്ട്സ്ആപ്പ് കുറയ്ക്കാന്‍ പോകുന്നു എന്നതാണ് പുതിയ വാര്‍ത്ത. 24 മണിക്കൂറായി കുറയ്ക്കാനാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സന്ദേശ ആപ്പിന്‍റെ തീരുമാനം.

വാട്ട്സ്ആപ്പിലെ പുതിയ ഫീച്ചറുകള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. അതേ സമയം 24 മണിക്കൂര്‍ എന്നത് ഓപ്ഷണലായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. വേണമങ്കില്‍ ഉപയോക്താവിന് പഴയ പോലെ 7 ദിവസം തന്നെ സന്ദേശം അപ്രത്യക്ഷമാകാനുള്ള കാലവധിയായി സ്വീകരിക്കാം. 

ഇപ്പോള്‍ അപ്രത്യക്ഷമാകുന്ന സന്ദേശം എന്ന ഫീച്ചര്‍ തന്നെ ഓപ്ഷണലാണ്. ഒരു ഗ്രൂപ്പിലെ, വ്യക്തികള്‍ക്കിടയിലോ ഈ ഫീച്ചര്‍ ഓഫായി നില്‍ക്കുകയായിരിക്കും. ഇത് ഇന്‍ഫോയില്‍ പോയി ഓണാക്കിയിടണം. ഗ്രൂപ്പില്‍ ഇത് ഓണാക്കിയാല്‍ ഗ്രൂപ്പിലെ എല്ലാ സന്ദേശങ്ങളും 7 ദിവസത്തിന് ശേഷം അപ്രത്യക്ഷമാകും. എന്നാല്‍ വ്യക്തികള്‍ക്കിടയില്‍ ഇരുപേരും ഇത് ഓണാക്കിയിടണം. 

Follow Us:
Download App:
  • android
  • ios