Asianet News MalayalamAsianet News Malayalam

വാട്ട്സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു; ഇനി ഡിജിറ്റല്‍ പേയ്‌മെന്‍റ് സര്‍വീസ്.!

ഇന്ത്യയ്ക്ക് പുറമേ, വാട്ട്സ്ആപ്പ് പേയ്‌മെന്റ് സേവനങ്ങള്‍ ബ്രസീലില്‍ ആരംഭിച്ചെങ്കിലും പ്രഖ്യാപനം നടന്ന് ഒരാഴ്ച കഴിഞ്ഞു സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ബ്രസീലിലെ സെന്‍ട്രല്‍ ബാങ്ക് ഒരു പ്രസ്താവനയില്‍ വാട്‌സാപ്പിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളെക്കുറിച്ചുള്ള സ്വകാര്യത ആശങ്കകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. 

WhatsApp to Partner With More Indian Banks in Financial Inclusion Push
Author
New Delhi, First Published Jul 24, 2020, 5:31 PM IST

ദില്ലി: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുന്നതിന് വാട്ട്സ്ആപ്പ് ഇന്ത്യന്‍ ബാങ്കുകളുമായി കൈകോര്‍ക്കുന്നു. കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങള്‍ നല്‍കാനും വാട്‌സാപ്പിന് പദ്ധതിയുണ്ട്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള ബാങ്കുകളുമായി വാട്ട്സ്ആപ്പ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

'ബാങ്കിംഗ് സേവനങ്ങള്‍ ലളിതമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സഹായിക്കുന്നതിനായി ഈ വരുന്ന വര്‍ഷത്തില്‍ കൂടുതല്‍ ബാങ്കുകളുമായി തുറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും ഗ്രാമീണ, താഴ്ന്ന വരുമാന വിഭാഗങ്ങളിലേക്ക്, അടിസ്ഥാന ധനകാര്യ സേവനങ്ങളായി ആര്‍ബിഐ ഉയര്‍ത്തിക്കാട്ടിയ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കായി പങ്കാളികളുമായുള്ള ഞങ്ങളുടെ പരീക്ഷണങ്ങള്‍ വിപുലീകരിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. മൈക്രോ പെന്‍ഷനും ഇന്‍ഷുറന്‍സും ആരംഭിക്കുകയാണ്,' ഫിന്‍ടെക് ഫെസ്റ്റില്‍ വാട്ട്സ്ആപ്പ് ഇന്ത്യ ഹെഡ് അഭിജിത് ബോസ് പറഞ്ഞു.

ബാങ്കുകളുമായുള്ള സഹകരണം ഉപഭോക്താക്കളെ ഓട്ടോമേറ്റഡ് ടെക്സ്റ്റുകള്‍ വഴി ബാങ്കുകളുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്കുകളില്‍ അവരുടെ വാട്ട്സ്ആപ്പ് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ബാലന്‍സ് എന്നിവയും പരിശോധിക്കാനും കഴിയും. മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളിലെ കുറഞ്ഞ വേതന തൊഴിലാളികള്‍ക്ക് ലഭ്യമാക്കാനും വാട്ട്സ്ആപ്പ് പദ്ധതിയിടുന്നു. ഇന്‍ഷുറന്‍സ്, മൈക്രോ ക്രെഡിറ്റ്, പെന്‍ഷനുകള്‍ എന്നിങ്ങനെ മൂന്ന് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയും, 'ബോസ് പറഞ്ഞു.

വാട്ട്സ്ആപ്പ് പേയ്‌മെന്റ് സേവനങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നുവെങ്കിലും അംഗീകാരം ലഭിക്കാത്തതിനാല്‍ രാജ്യത്ത് ഔദ്യോഗികമായി റോള്‍ ഔട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പേയ്‌മെന്റ് സേവനങ്ങള്‍ ഘട്ടംഘട്ടമായി ആരംഭിക്കാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്‌സാപ്പിന് അനുമതി നല്‍കിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ഇന്ത്യയ്ക്ക് പുറമേ, വാട്ട്സ്ആപ്പ് പേയ്‌മെന്റ് സേവനങ്ങള്‍ ബ്രസീലില്‍ ആരംഭിച്ചെങ്കിലും പ്രഖ്യാപനം നടന്ന് ഒരാഴ്ച കഴിഞ്ഞു സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. ബ്രസീലിലെ സെന്‍ട്രല്‍ ബാങ്ക് ഒരു പ്രസ്താവനയില്‍ വാട്‌സാപ്പിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് സേവനങ്ങളെക്കുറിച്ചുള്ള സ്വകാര്യത ആശങ്കകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. വാട്‌സാപ്പിന്റെ സേവനങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് വിശകലനം ചെയ്യാനുള്ള അവസരം ബാങ്കിന് ലഭിച്ചില്ലെന്നും അവര്‍ അവകാശപ്പെട്ടു. 

ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പേയ്‌മെന്റ് സേവനമാണ് വാട്ട്‌സ്ആപ്പ് പേ. ഫോണ്‍പെയ്, ഗൂഗിള്‍ പേ എന്നതിന് സമാനമായി പേയ്‌മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും ബില്ലുകള്‍ അടയ്ക്കാനും പ്ലാറ്റ്‌ഫോമില്‍ റീചാര്‍ജ് ചെയ്യാനും ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു. 

ഇന്ത്യയില്‍ ഇതിനകം തന്നെ ധാരാളം ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്, എന്നാല്‍ അതൊന്നും വാട്‌സാപ്പിന് പ്രശ്‌നമാവില്ല. കാരണം, അവര്‍ക്ക് ഇപ്പോള്‍ തന്നെ 400 മില്യണ്‍ ഉപയോക്തൃ അടിത്തറയാണുള്ളത്. ഇത് കണക്കിലെടുക്കുമ്പോള്‍, ഡിജിറ്റല്‍ പേയ്‌മെന്റ് വിപണിയില്‍ ഒരു സ്ഥാനം നേടുന്നത് വാട്‌സാപ്പിന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

Follow Us:
Download App:
  • android
  • ios