Asianet News MalayalamAsianet News Malayalam

ആരാണ് നവപ്രീത് കലോട്ടി, ആപ്പിള്‍ ലോഞ്ച് ഇവന്റില്‍ താരമായ ഈ സിഖുകാരന്‍ ആര്?

ഇവന്റില്‍ പ്രൊഡക്ട് ലോഞ്ച് ചെയ്യുന്നതിനിടയില്‍ ശാന്തവും സമര്‍ഥവുമായ ക്യാമറ ദൃശ്യത്തിന് ആപ്പിള്‍ എക്‌സിക്യൂട്ടീവ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള അംഗീകാരം നേടുന്നു. ലോഞ്ച് വീഡിയോയില്‍ കാണുന്നതൊഴിച്ചാല്‍, ആരാണ് കൃത്യമായി നവപ്രീത് കലോട്ടി? 

Who is Navpreet Kaloty the dashing Sikh who presented at Apple launch event
Author
Apple Valley, First Published Apr 22, 2021, 9:20 AM IST

പ്പിള്‍ സ്പ്രിംഗ് ലോഡഡ് പരിപാടിയില്‍ തലയുയര്‍ത്തി പിടിച്ചു നിന്ന ആ സിഖുകാരന്‍ ആരാണെന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആരാധകരുമായി പങ്കിടാന്‍ ആപ്പിള്‍ പുതിയ ഐമാക്, ഐപാഡ് പ്രോ എന്നിവയും അതിലേറെയും ഉള്‍പ്പെടെ ആവേശകരമായ ഉല്‍പ്പന്നങ്ങളാണ് അണിനിരത്തിയത്. മുഴുവന്‍ ഇവന്റുകളുടെയും അവതരണ വശങ്ങളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സാധാരണ ആപ്പിള്‍ സിഇഒ ടിം കുക്ക് ടോം ക്രൂസ് പോലുള്ള വലിയ താരങ്ങളെയാണ് കൊണ്ടു വന്നിരുന്നതെങ്കില്‍ ഇപ്പോഴെത്തിയത് തലപാവ് അണിഞ്ഞ ഒരു സിഖുകാരന്‍ ആയിരുന്നു. അതാരായിരുന്നു എന്ന അന്വേഷണത്തിന് ഇപ്പോഴിതാ ഉത്തരമായിരിക്കുന്നു. ആപ്പിളിന്റെ എഞ്ചിനീയറിംഗ് പ്രോഗ്രാം മാനേജര്‍ നവപ്രീത് കലോട്ടിയായിരുന്നു ആ താരം. സ്പ്രിംഗ് ലോഡഡ് ഇവന്റില്‍ അദ്ദേഹം പുതിയ ഐമാക്കിലെ ക്യാമറ കഴിവുകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് അതിശയത്തോടെയാണ് ജനം നോക്കിയിരുന്നത്.

ഇവന്റില്‍ പ്രൊഡക്ട് ലോഞ്ച് ചെയ്യുന്നതിനിടയില്‍ ശാന്തവും സമര്‍ഥവുമായ ക്യാമറ ദൃശ്യത്തിന് ആപ്പിള്‍ എക്‌സിക്യൂട്ടീവ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള അംഗീകാരം നേടുന്നു. ലോഞ്ച് വീഡിയോയില്‍ കാണുന്നതൊഴിച്ചാല്‍, ആരാണ് കൃത്യമായി നവപ്രീത് കലോട്ടി? ആപ്പിള്‍ ലോഞ്ച് ഇവന്റില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ സിഖുകാരന്‍ ആയി അദ്ദേഹം മാറിയത് എങ്ങനെ? 

നവപ്രീത് ആപ്പിളിനൊപ്പം അതിന്റെ കുപ്പര്‍റ്റിനോ ആസ്ഥാനത്ത് എഞ്ചിനീയറിംഗ് പ്രോഗ്രാം മാനേജരായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം ഇപ്പോള്‍ കാലിഫോര്‍ണിയയിലെ കപ്പേര്‍ട്ടിനോ നഗരത്തിലാണ് താമസിക്കുന്നത്. ആപ്പിള്‍ പാര്‍ക്കില്‍ പൂര്‍ണ്ണമായും റെക്കോര്‍ഡുചെയ്ത ആപ്പിള്‍ സ്പ്രിംഗ് ലോഡഡ് അവതരണത്തിനായി അദ്ദേഹം എത്തിയത് അങ്ങനെയായിരിക്കാം. നവ്പ്രീത്തിന്റെ ആപ്പിളിന്റെ നിലവിലെ പദവിയുടെ അഞ്ചാം വര്‍ഷമാണിത്. 2016 മെയ് മാസത്തില്‍ ടെക് മേജില്‍ ചേരുന്നതിന് മുമ്പ്, ടെസ്‌ലയിലെ പ്രവര്‍ത്തന മികവിനായി പ്രൊഡക്റ്റ് മാനേജുമെന്റ് ടീമുമായി ഒരു വര്‍ഷത്തോളം അദ്ദേഹം പരിശീലനം നടത്തി.

ടെസ്‌ലയ്ക്ക് മുമ്പ് നവപ്രീത് സമാനമായ ഇന്റേണ്‍ഷിപ്പ് നേടിയിരുന്നു. 2014 ല്‍ സണ്‍കോര്‍ എനര്‍ജിയുമായി രണ്ട് വ്യത്യസ്ത വകുപ്പുകളില്‍ ആകെ ഒമ്പത് മാസം ജോലി ചെയ്തു. അതിനുമുമ്പ്, കാനഡയിലെ ഒന്റാറിയോയിലെ ലണ്ടനില്‍ സ്ഥിതിചെയ്യുന്ന 10ഇന്‍6 എന്ന സ്ഥാപനത്തില്‍ അദ്ദേഹം അഞ്ചുമാസം ജോലി ചെയ്തു.

വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ പറയുന്നത്, നവ്പ്രീത് 2016 ല്‍ വാട്ടര്‍ലൂ സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി. 2018 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോര്‍പ്പറേറ്റ് സ്ട്രാറ്റജിയില്‍ ബിരുദാനന്തര ബിരുദം നേടി. അടുത്ത വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ പോകുന്നു. നവപ്രീത് ഒരു ഗ്രേഡ്എ വിദ്യാര്‍ത്ഥിയായിരുന്നു.

ആപ്പിള്‍ സിഇഒ ടിം കുക്ക് പോലും ഒരു സാധാരണ ലോഞ്ച് ഇവന്റിനേക്കാള്‍ അവതരണത്തെ ആകര്‍ഷകമാക്കുന്നതില്‍ ഒരു മാറ്റവും വരുത്തിയില്ല. ഐപാഡ് പ്രോ നിരയിലേക്ക് ആപ്പിളിന്റെ എം 1 ചിപ്പുകളുടെ പ്രവേശനം അടയാളപ്പെടുത്തുന്ന ഒരു വീഡിയോയില്‍, ആപ്പിള്‍ ചീഫ് ഒരു ഹോളിവുഡ് ആക്ഷന്‍ ഹീറോയെപ്പോലെയാണ് പെരുമാറിയത്. എന്നാല്‍ നവപ്രീത് കൂടുതല്‍ ജനപ്രീതി നേടി. അതാണിപ്പോള്‍ സോഷ്യല്‍മീഡിയയിലെങ്ങും തരംഗമായിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios