ഈ പോസ്റ്റിന് അടിയില്‍ തന്നെ പലരും ഉത്തരം നല്‍കുന്നുണ്ട്. ടിവി അടക്കം എല്ലാ സ്ക്രീനുകളും അത് മൊബൈല്‍, ടാബ് എന്തായാലും അളക്കുന്നത് ഒരു കോണ്‍ മുതല്‍ അടുത്ത കോണ്‍ വരെയാണ്. അതായത് ഡയഗണലായാണ്. 

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റിന്‍റെത്. 55 ഇഞ്ച് ടിവി വാങ്ങിയിട്ട് വീട്ടില്‍ എത്തിച്ചപ്പോള്‍ അത് ടേപ്പ് വച്ച് അളന്നപ്പോള്‍ 49 ഇഞ്ച് മാത്രമാണ് ഉള്ളത് എന്നാണ് ബിനീഷിന്‍റെ പരാതി. എന്നാല്‍ ഇത് എന്തുകൊണ്ടാണ് എന്ന് അറിയുന്നവര്‍ പറഞ്ഞു തരണം എന്നാണ് ബിനീഷ് പറയുന്നത്. 

ഈ പോസ്റ്റിന് അടിയില്‍ തന്നെ പലരും ഉത്തരം നല്‍കുന്നുണ്ട്. ടിവി അടക്കം എല്ലാ സ്ക്രീനുകളും അത് മൊബൈല്‍, ടാബ് എന്തായാലും അളക്കുന്നത് ഒരു കോണ്‍ മുതല്‍ അടുത്ത കോണ്‍ വരെയാണ്. അതായത് ഡയഗണലായാണ്. ഇതിലും എന്തിനാണ് അങ്ങനെ അളക്കുന്നത് എന്ന് തന്‍റെ പോസ്റ്റില്‍ ബിനീഷ് ബാസ്റ്റിന്‍ ചോദിക്കുന്നുണ്ട്. അതിനും ഉത്തരം ഉണ്ട്.

ഇപ്പോള്‍ എല്‍സിഡി ടിവികളും, ദീര്‍ഘ ചതുരത്തിലുമാണ് സ്ക്രീനുകളുമാണ് ടിവികള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കും വരുന്നത്. എന്നാല്‍ ആദ്യകാലത്ത് ഡിസ്പ്ലേ സ്ക്രീനുകള്‍ അഥവ അന്ന് ടിവി സ്ക്രീനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് വൃത്ത ആകൃതിയിലായിരുന്നു. അതിന് കാരണമുണ്ട്. അന്ന് ഡിസ്പ്ലേയില്‍ ഉപയോഗിച്ചത് പിക്ചര്‍ ട്യൂബുകളായിരുന്നു. അവ വൃത്താകൃതിയില്‍ ആയിരുന്നു. ഇത്തരം ഡിസ്പ്ലേയുടെ അളവ് എടുക്കാന്‍ അന്ന് എളുപ്പമായിരുന്നു ആ വൃത്തത്തിന്‍റെ വ്യാസം കണ്ടെത്തിയാല്‍ മതി. അതായത് വൃത്തത്തിലുള്ള പിക്ചര്‍ ട്യൂബിന്‍റെ വ്യാസമാണ് ഡിസ്പ്ലേ അളവ്.

എന്നാല്‍ പിന്‍കാലത്ത് ടെക്നോളജി വളര്‍ന്നതോടെ കാര്യങ്ങള്‍ മാറി പിക്ചര്‍ ട്യൂബുകള്‍ ചതുരത്തില്‍ വന്നു. ഇതുവരെ ഡിസ്പ്ലേ ചതുരത്തിലായി. അപ്പോള്‍ ഒരു ഡിസ്പ്ലേയുടെ അളവ് പറയണമെങ്കില്‍ നീളമോ വീതിയോ പറയണം എന്ന അവസ്ഥയിലായി. ഇത് മറികടക്കാന്‍ അന്നത്തെ ടിവി നിര്‍മ്മാതാക്കള്‍ കണ്ടെത്തിയതാണ് കോണ്‍ മുതല്‍ കോണ്‍ വരെ അളക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ ഡിസ്പ്ലേ അളവുകള്‍ ഏകീകരിക്കാന്‍ കഴിഞ്ഞു.

ഇന്ന് മൊബൈല്‍, ടാബ് മുതല്‍ വലിയ എല്‍സിഡി ഡിസ്പ്ലേ ബോര്‍ഡുകള്‍ വരെ ഇത്തരത്തിലാണ് അളക്കുന്നത്. ഇത് ഡിസ്പ്ലേ അളക്കാനുള്ള ഏകീകരിച്ച അളവ് രീതിയാണ്, അത് തന്നെയാണ് ഇത്തരത്തില്‍ കോണ്‍ മുതല്‍ കോണ്‍ വരെ അളക്കാനുള്ള മാനദണ്ഡം.

അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!

തീരുമാനം ഉടനെയാകും! വാട്സാപ്പ്, സിഗ്നല്‍,ടെലിഗ്രാം എല്ലാം കേന്ദ്രത്തിന്‍റെ അധികാര പരിധിയിലേക്ക്; കരട് ബില്ലായി