Asianet News MalayalamAsianet News Malayalam

വിന്‍ഡോസ് 10-നെ വീണ്ടും ഉടച്ചുവാര്‍ക്കാന്‍ മൈക്രോസോഫ്റ്റ്

ജിറ്റ് ഹബില്‍ മൈക്രോസോഫ്റ്റ് പോസ്റ്റ് ചെയ്ത പ്രൊപ്പോസല്‍ ഡോക്യുമെന്റ് അനുസരിച്ച്, വിന്‍ഡോസ് 10 ലെ യുഐ റിഫ്രഷ് 2021 ല്‍ എപ്പോഴെങ്കിലും നടത്തിയേക്കാം. ലിസ്റ്റ്വ്യൂ, ഗ്രിഡ്വ്യൂ എന്നിവയ്ക്കു പുറമേ പ്രധാനമായും വിന്‍ഡോസ് സ്‌റ്റോറില്‍ നിന്ന് ലഭ്യമാകുന്ന എക്‌സ്എഎംഎല്‍ ആപ്ലിക്കേഷനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. 

Windows 10 apps may get big design change this year
Author
Microsoft Corporation, First Published Jan 5, 2021, 4:14 PM IST

വിന്‍ഡോസ് 10 പ്ലാറ്റ്‌ഫോം ഏറ്റവും നൂതനമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞപ്പോള്‍ ജനം ഇത്രയും വിചാരിച്ചു കാണില്ല. എന്തായാലും അങ്ങനെ നിര്‍ത്താനൊന്നും തീരുമാനിച്ചിട്ടില്ല. വിന്‍ഡോസിനെ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടപ്പനാക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാല്‍, കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുമോയെന്നാണ് വിമര്‍ശകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്തായാലും, വിന്‍ഡോസ് 10 മിനുസപ്പെടുത്തുന്നതിന്റെ ഭാഗമായി വലുതും ചെറുതുമായ നിരവധി മാറ്റങ്ങള്‍ വരുത്താനാണ് മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നത്. ഈ മാറ്റങ്ങളില്‍ ഡിസൈന്‍ നവീകരണമാണ് ഏറ്റവും പ്രധാനം. ഡിസൈനിലെ ചെറിയ ഘടകങ്ങളില്‍ പോലും മറ്റ് നിരവധി മാറ്റങ്ങള്‍ക്കൊപ്പം കൊണ്ടു വരാനാണ് കമ്പനി പദ്ധതിയിടുന്നത്. 

ജിറ്റ് ഹബില്‍ മൈക്രോസോഫ്റ്റ് പോസ്റ്റ് ചെയ്ത പ്രൊപ്പോസല്‍ ഡോക്യുമെന്റ് അനുസരിച്ച്, വിന്‍ഡോസ് 10 ലെ യുഐ റിഫ്രഷ് 2021 ല്‍ എപ്പോഴെങ്കിലും നടത്തിയേക്കാം. ലിസ്റ്റ്വ്യൂ, ഗ്രിഡ്വ്യൂ എന്നിവയ്ക്കു പുറമേ പ്രധാനമായും വിന്‍ഡോസ് സ്‌റ്റോറില്‍ നിന്ന് ലഭ്യമാകുന്ന എക്‌സ്എഎംഎല്‍ ആപ്ലിക്കേഷനുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകളിലെ വിന്‍ഡോസിന്റെ എതിരാളികളും തമ്മിലുള്ള വലിയ 'പൊരുത്തക്കേട്' ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി. 

പ്രൊപ്പോസല്‍ ഡോക്യുമെന്റ് അനുസരിച്ച്, വിന്‍ഡോസ് ആപ്ലിക്കേഷനുകളില്‍ ടോഗിള്‍ സ്വിച്ച്, സ്ലൈഡര്‍, റേറ്റിംഗ് കണ്‍ട്രോള്‍ എന്നിവ പരിപഷ്‌ക്കരിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൊത്തത്തില്‍, ഈ യുഐ ഓവര്‍ഹോളിനൊപ്പം വ്യത്യസ്ത അപ്ലിക്കേഷനുകളിലെ പൊരുത്തക്കേട് പരിഹരിക്കാനും കമ്പനി ആഗ്രഹിക്കുന്നു. വൃത്താകൃതിയിലുള്ള വിന്‍ഡോകള്‍, ബട്ടണുകള്‍, ടോഗിളുകള്‍, സ്ലൈഡറുകള്‍, ഡയലോഗ് ബോക്‌സുകള്‍, ലിസ്റ്റ്വ്യൂ, ഗ്രിഡ്വ്യൂ, വിന്‍ഡോസ് 10 ലെ സെലക്ഷന്‍ മെനു എന്നിവ ഉള്‍പ്പെടെ മൈക്രോസോഫ്റ്റ് ഡോക്യുമെന്റിലേക്ക് ചേര്‍ക്കുന്നത് തുടരും. മാത്രമല്ല, ഫ്‌ലുവന്റ് ഡിസൈനില്‍ നിന്നുള്ള ഘടകങ്ങള്‍ക്കു പുറമേ, വിന്‍ഡോസ് 10-ന് നിലവില്‍ ഹോവര്‍ ഇഫക്റ്റുകളിലോ മറ്റേതെങ്കിലും വിശ്രമമില്ലാത്ത അവസ്ഥയിലോ പ്രശ്‌നങ്ങള്‍ ഉണ്ട്. മൈക്രോസോഫ്റ്റ് ഫ്‌ലൈൗട്ട് മോഡില്‍ ഇന്റര്‍ഫേസ് പ്രശ്‌നത്തെ നേരിടുന്നുമുണ്ട്.

ഇപ്പോള്‍, ഇത് ഒരു നിര്‍ദ്ദേശം മാത്രമാണ്, മൈക്രോസോഫ്റ്റ് ഈ ഡിസൈന്‍ ട്രിങ്കറ്റുകള്‍ നിരസിച്ചേക്കാം. മൈക്രോസോഫ്റ്റ് ആഗോളതലത്തില്‍ വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് ഈ യുഐ മാറ്റം അന്തിമമാവുകയും പരിശോധനയ്ക്ക് വിധേയമാവുകയും ചെയ്യും. മൈക്രോസോഫ്റ്റ് പുതിയ സ്റ്റാര്‍ട്ട് മെനുവും മറ്റ് ചില ഘടകങ്ങളും പരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് വിന്‍ഡോസ് 10 ലെ അവസാനത്തെ പ്രധാന മാറ്റം വന്നത്. സ്റ്റാര്‍ട്ട് മെനുവിലെ ടൈലുകളിലെ ലോഗോകള്‍ക്ക് പിന്നിലുള്ള കടും നിറങ്ങള്‍ മൈക്രോസോഫ്റ്റ് മാറ്റിസ്ഥാപിച്ചിരുന്നു. സ്റ്റാര്‍ട്ട് മെനുവിനായുള്ള പുതിയ രൂപകല്‍പ്പന ഓഫീസ്, മൈക്രോസോഫ്റ്റ് എഡ്ജ് എന്നിവയ്ക്കുള്ള ഐക്കണുകളിലെ കമ്പനിയുടെ ഫ്‌ലുവന്റ് ഡിസൈനും മറ്റ് നേറ്റീവ് ആപ്ലിക്കേഷനുകളായ കാല്‍ക്കുലേറ്റര്‍, കലണ്ടര്‍ എന്നിവയും അതിലേറെയും അനുസരിച്ചാണെന്ന് മൈക്രോസോഫ്റ്റ് പറയുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയതാണ് ഈ അപ്‌ഡേറ്റ്. വിന്‍ഡോസ് 10 ലേക്ക് അതിന്റെ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിലെ വലിയ കാര്യക്ഷമമായ രൂപമാണിത്.

ലൈറ്റ്, ഡാര്‍ക്ക് മോഡുകള്‍ പുതിയ ഡിസൈനിനെ പിന്തുണയ്ക്കുന്നു. എങ്കിലും, കളര്‍ തിരഞ്ഞെടുക്കുന്നതിലൂടെ സ്റ്റാര്‍ട്ട് മെനു കസ്റ്റമൈസ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. കളര്‍ കസ്റ്റമൈസേഷന്‍ ഡാര്‍ക്ക് മോഡില്‍ മാത്രമേ പ്രവര്‍ത്തിക്കൂ, ഉപയോക്താക്കള്‍ക്ക് സെറ്റിങ്ങുകള്‍, കളര്‍ ഓപ്ഷന്‍ എന്നിവ പരിശോധിച്ച് നിറങ്ങള്‍ സജ്ജമാക്കാന്‍ കഴിയും. സ്റ്റാര്‍ട്ട് മെനുവിലേക്കും ടാസ്‌ക്ബാറിലേക്കും കളര്‍ മാറ്റാന്‍ കഴിയും. കൂടാതെ, വിന്‍ഡോസ് 10 ല്‍ ആള്‍ട്ട് + ടാബ് കീ കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റ് മാറ്റി. മള്‍ട്ടിടാസ്‌കിംഗ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനുകള്‍ക്കിടയില്‍ സ്വിച്ചുചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ടൂളായി കീ കോമ്പിനേഷന്‍ മാറ്റിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിനൊപ്പം, മൈക്രോസോഫ്റ്റ് എഡ്ജ് ടാബുകള്‍ക്കായി ആള്‍ട്ട് + ടാബ് കോമ്പിനേഷന്‍ പ്രവര്‍ത്തിക്കുന്നു. തുറന്നിരിക്കുന്ന അപ്ലിക്കേഷനുകള്‍ക്ക് പുറമേ ഉപയോക്താക്കള്‍ക്ക് മൈക്രോസോഫ്റ്റ് എഡ്ജില്‍ ടാബുകള്‍ക്കിടയില്‍ മാറാന്‍ കഴിയും.
 

Follow Us:
Download App:
  • android
  • ios