അപ്ഡേറ്റിന് ശേഷം ഓഡിയോ മുറിഞ്ഞ രീതിയിലോ, പൂര്‍ണ്ണമായും കേള്‍ക്കാത്ത രീതിയിലോ ആയി എന്നാണ് പ്രധാന പരാതി. ഡാറ്റ നഷ്ടമായി എന്ന് പറയുന്നവര്‍ കമ്പ്യൂട്ടറിലെ എല്ലാ ഫയലും നഷ്ടമായി എന്നാണ് പറയുന്നത്. ചിലര്‍ കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ക്ലീന്‍ ചെയ്തപോലെയുണ്ടെന്ന് പറയുന്നു.  

ന്യൂയോര്‍ക്ക്: അടുത്തിടെയാണ് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ലാപ്ടോപ്പിലും, ഡെസ്ക്ടോപ്പിലും ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഒരു അപ്ഡേറ്റ് മൈക്രോസോഫ്റ്റ് ലഭ്യമാക്കിയത്. ചില ചെറിയ സുരക്ഷ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് Windows 10 KB4556799 എന്ന അപ്ഡേഷന്‍ നല്‍കിയത്. എന്നാല്‍ ഈ അപ്ഡേഷന്‍ നടത്തിയ പല ഉപയോക്താക്കളും ഇപ്പോള്‍ ചില പ്രശ്നങ്ങളുമായി രംഗത്ത് എത്തിയെന്നാണ് ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈക്രോസോഫ്റ്റിന്‍റെ ഫോറത്തില്‍ തന്നെയാണ് ആദ്യമായി പരാതികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

Windows 10 KB4556799 എന്ന അപ്ഡേഷന്‍ നടത്തിയവര്‍ രണ്ട് പ്രശ്നങ്ങളാണ് പൊതുവില്‍ ഉന്നയിക്കുന്നത്. ഒന്ന് ഈ അപ്ഡേഷന്‍ ചെയ്തതോടെ തങ്ങളുടെ സിസ്റ്റത്തിന്‍റെ ഓഡിയോ സംവിധാനം പ്രശ്നത്തിലായി, രണ്ടാമത് ചിലര്‍ ചില ഡാറ്റ കമ്പ്യൂട്ടറില്‍ നിന്നും അപ്രത്യക്ഷമായി എന്നും പറയുന്നു. എന്നാല്‍ അപ്ഡേഷന്‍ നടത്തിയ എല്ലാവര്‍ക്കും ഈ പ്രശ്നം നേരിട്ടില്ലെന്നാണ് സൂചന. 

അപ്ഡേറ്റിന് ശേഷം ഓഡിയോ മുറിഞ്ഞ രീതിയിലോ, പൂര്‍ണ്ണമായും കേള്‍ക്കാത്ത രീതിയിലോ ആയി എന്നാണ് പ്രധാന പരാതി. ഡാറ്റ നഷ്ടമായി എന്ന് പറയുന്നവര്‍ കമ്പ്യൂട്ടറിലെ എല്ലാ ഫയലും നഷ്ടമായി എന്നാണ് പറയുന്നത്. ചിലര്‍ കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ക്ലീന്‍ ചെയ്തപോലെയുണ്ടെന്ന് പറയുന്നു. 

ഇത് എങ്ങനെ പരിഹരിക്കാം എന്നതും ചില ടെക് സൈറ്റുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഓഡിയോ പ്രശ്നം ഡ്രൈവേര്‍സുകള്‍ റീഇന്‍സ്റ്റാള്‍ ചെയ്ത് പരിഹരിക്കാമെന്നും സൗണ്ട് സെറ്റിംഗില്‍ നിന്നും ഓഡിയോ എന്‍ഹാന്‍സ്മെന്‍റ് ഡിസെബിള്‍ ചെയ്യാനും പറയുന്നു. ഒരു പരിഹാരവും ഇല്ലാത്ത അവസരത്തില്‍ ബഗ്ഗായി മാറിയ അപ്ഡേറ്റ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം ഇതിനായി Settings > Update and Security > View Update History > KB4556799 സെലക്ട് ചെയ്ത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം. എന്തായാലും ഈ വിഷയത്തില്‍ മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രസ്തവനകള്‍ ഒന്നും ഇറക്കിയിട്ടില്ല.