Asianet News MalayalamAsianet News Malayalam

വെര്‍ച്വലായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി 21കാരി

പാര്‍ട്ടി നടക്കുന്ന സ്വകാര്യ റൂമിലേക്ക് ആനയിച്ച ശേഷമാണ് ഗവേഷകയെ  അവിടെ വെച്ച് ബലാത്സംഗം ചെയ്തത്. മറ്റുള്ളവരുടെ സൗകര്യപ്രകാരം ഒരു പ്രത്യേക രീതിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നും തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഗവേഷക പറയുന്നു. 

Woman 21 is virtuall rapped by a stranger in Metas metaverse app
Author
New York, First Published Jun 9, 2022, 7:59 AM IST

വെര്‍ച്വലായി താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ഇരുപത്തിയൊന്നുകാരിയായ ഗവേഷക. ഫെയ്‌സ്ബുക്കിന്റെ മെറ്റാവേഴ്‌സ് ഹൊറിസോണ്‍ ആപ്പിലാണ് (Metas metaverse app) ഒരു അപരിചിതൻ തന്നെ ‘വെർച്വലായി ബലാൽസംഗം’ ചെയ്തത്. ആക്രമിക്കപ്പെട്ട സമയത്ത്  വോഡ്ക കൈമാറിക്കൊണ്ട് ഒരാള്‍ കണ്ടിരിക്കുന്നുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. എന്‍ജിഒ സംഓഫ്അസ് (SumOfUs) എന്ന സംഘടനയിലെ ജോലിക്കാരിയാണ് ഗവേഷകയായ പരാതിക്കാരി.

മെറ്റാവേഴ്സില്‍ എത്തിയപ്പോള്‍ വിഭ്രാന്തിയുണ്ടാക്കുന്ന, സംശയമുളവാക്കുന്ന അനുഭവമാണ് തനിക്കുണ്ടായതെന്ന് ഗവേഷക പറഞ്ഞു. തനിക്കെന്താണ് സംഭവിക്കുന്നതെന്ന ചിന്ത ഒരു വശത്തും, ഇതെന്റെ യഥാര്‍ഥ ശരീരമല്ലല്ലോ എന്ന ചിന്ത മറുഭാഗത്തുമുണ്ടായിരുന്നു. എന്നാല്‍ സംഭവിക്കുന്നതെന്ന ആശങ്ക ഒരുവശത്തുമുണ്ടായിരുന്നു എന്നും അവര്‍ പറഞ്ഞു.

സുരക്ഷ സംബന്ധിച്ച സെറ്റിങ്സ് ഉപയോഗിക്കാതിരുന്നതാണ് ഗവേഷക ആക്രമണത്തിന് ഇരയാകാന്‍ കാരണമെന്ന് മെറ്റാവേഴ്സ് പറഞ്ഞു. മെറ്റാവേഴ്‌സിൽ സ്വന്തം അതിര്‍ത്തി നിര്‍ണയിക്കാവുന്ന ‘അകറ്റി നിർത്തല്‍’  എന്ന സെറ്റിങ്സ് ഗവേഷക ഉപയോഗിച്ചിരുന്നില്ല.

പുതിയ സമൂഹമാധ്യമനയം ജൂലൈ അവസാനത്തോടെയെന്ന് കേന്ദ്രസർക്കാർ

വ്യക്തികളുടെ ത്രിമാന പ്രതിരൂപമാണ് അവതാര്‍. സുഹൃത്തുക്കളല്ലാത്തവരെ അവതാറില്‍ നിന്ന് നാലടി അകലത്തില്‍ നിര്‍ത്തേണ്ടതുണ്ട്. ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റം ഒഴിവാക്കാനാണിത്. സുരക്ഷാ ഫീച്ചറുപയോഗിക്കാതെ അപരിചിതരിലേക്ക് എത്തുന്നത് മെറ്റാ പിന്തുണക്കുന്നില്ലെന്നും മെറ്റാവേഴ്സ് പറഞ്ഞു. 

പാര്‍ട്ടി നടക്കുന്ന സ്വകാര്യ റൂമിലേക്ക് ആനയിച്ച ശേഷമാണ് ഗവേഷകയെ  അവിടെ വെച്ച് ബലാത്സംഗം ചെയ്തത്. മറ്റുള്ളവരുടെ സൗകര്യപ്രകാരം ഒരു പ്രത്യേക രീതിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു എന്നും തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഗവേഷക പറയുന്നു. സുരക്ഷാ ഫീച്ചര്‍ ഉപയോഗിക്കാത്തതിനാല്‍ മറ്റ് അവതാറുകള്‍ക്ക് ഗവേഷകയുടെ അവതാറിനെ സ്പര്‍ശിക്കാനായി എന്നാണ് റിപ്പോര്‍ട്ട്. പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ചാണ് ആളുകള്‍ വെര്‍ച്വല്‍ ലോകത്തെത്തുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനിലെ ഗവേഷകയായ കാതറിന്‍ ക്രോസിനും സമാനമായ അനുഭവമുണ്ടായതായി അവര്‍ വെളിപ്പെടുത്തി. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ അവ ഉപയോക്താവിന്റെ അശ്രദ്ധയായി ചിത്രികരിക്കപ്പെടുന്നു. ഒരാളെ മറ്റൊരിടത്തെത്തുന്ന പ്രതീതിയില്‍ എത്തിക്കുന്നതാണ് വെര്‍ച്വല്‍ വേള്‍ഡ്. ശാരീരികമായി നേരിടുന്നത് മാത്രമല്ല ലൈംഗികാക്രമണങ്ങള്‍ എന്നു പറയുന്നത്. ഓരോ വ്യക്തിക്കും മെറ്റാവേഴ്സില്‍ ഉണ്ടാകുന്നത് ശക്തമായ വൈകാരിക അനുഭവങ്ങളായിരിക്കുമെന്നും അവര്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ എപ്പോഴും ശാരീരികം മാത്രമായിരിക്കില്ല. അത് വെര്‍ച്വലോ, വാക്കുകള്‍ കൊണ്ടുള്ളതോ ഒക്കെയാകാമെന്ന് ഒഹായോ യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ജെസെ ഫോക്സും പറഞ്ഞു.

ബിജെപിയോട് ഒരു സമീപനം, മറ്റു രാഷ്ട്രീയക്കാരോട് ഫേസ്ബുക്കിന് വിവേചനം : ആരോപണവുമായി ഫേസ്ബുക്ക് മുന്‍ ജീവനക്കാരി

യാഥാര്‍ഥമെന്ന് നമ്മെ തോന്നിപ്പിക്കുന്ന എന്നാല്‍ സാങ്കല്‍പ്പികമായ ഒരിടമാണ് മെറ്റാവേഴ്സ്.  ഒക്യുലസ് ഹെഡ്‌സെറ്റ്  ഉപയോഗിച്ചാണ് ഫെയ്‌സ്ബുക് ഇതിനെ പ്രയോജനപ്പെടുത്തുന്നത്. 2021ലാണ് മെറ്റാ അവരുടെ ഹൊറൈസണ്‍ വേള്‍ഡ്‌സ് തുടങ്ങിയത്. ഹൊറൈസണ്‍ വേള്‍ഡ്‌സില്‍ കടന്നാല്‍ അവിടെയുള്ളവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാം, ഗെയിം കളിക്കാം. സ്വന്തം വെര്‍ച്വല്‍ സ്ഥലം സൃഷ്ടിക്കാം തുടങ്ങിയ നിരവധി പ്രത്യേകതകളുണ്ട്.

Follow Us:
Download App:
  • android
  • ios