ദില്ലി: പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് പരിപാടിയുടെ യു ട്യൂബ് വീഡിയോയ്ക്കെതിരെ ഡിസ് ലൈക്ക് പ്രചാരണം. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ തന്നെ  ഡിസ് ലൈക്ക് ക്യാംപെയിനുമായി തിരിഞ്ഞത് എന്നതാണ് കമന്‍റുകളില്‍ നിന്നും മനസിലാക്കുന്നത്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത വീഡിയോയ്ക്കാണ് ഡിസ് ലൈക്ക് കൂടുന്നത്.

വീഡിയോ അപ്ലോഡ് ചെയ്ത് 19 മണിക്കൂര്‍ പിന്നീടുമ്പോള്‍ വീഡിയോയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ലൈക്കുകള്‍ ഇരുപത്തിരണ്ടായിരത്തോളമാണ്. എന്നാല്‍ ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 46000ത്തോളം കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും. നീറ്റ്-ജെഇഇ പരീക്ഷകള്‍ കൊവിഡ് കാലത്ത് നടത്തുന്നതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തുന്നതാണ് എന്നതാണ് വ്യക്തമാകുന്നത്.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കീ ബാത്ത് പ്രഭാഷണം നടത്തിയത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ അഭിസംബോധന ബിജെപി എല്ലായിപ്പോഴും അവരുടെ ഔദ്യോഗിക യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുണ്ട്.ഇതിനെതിരെ ഇത് ആദ്യമായാണ് ഡിസ് ലൈക്ക് പ്രചാരണം നടക്കുന്നത്.

നേരത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും രം​ഗ​ത്ത്. നീ​റ്റ്-​ജെ​ഇ​ഇ പ​രീ​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ രാ​ജ്യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം. 

നീ​റ്റ്-​ജെ​ഇ​ഇ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഇ​തു​വ​രെ ഒ​ന്നും പ​റ​ഞ്ഞി​ല്ല. രാ​ജ്യം ക​ളി​പ്പാ​ട്ട നി​ര്‍​മാ​ണ​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത മോ​ദി ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു​വെ​ന്ന് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. "മ​ന്‍​കി ബാ​ത്ത​ല്ല വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ക്ഷ​ത്ത് നി​ന്നും' എ​ന്ന ഹാ​ഷ് ടാ​ഗോ​ടു​കൂ​ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.