Asianet News MalayalamAsianet News Malayalam

പലരുടെയും ആർത്തവ രക്തം കൈകളിൽ പറ്റിയിട്ടുണ്ട്, കുപ്പിച്ചില്ല് കൊണ്ട് കാലിന് പരിക്കേറ്റു; ഒരമ്മയുടെ ജീവിതം

ഈ ജോലി ഉള്ളത് കൊണ്ടാണ് ജീവിച്ച് പോകുന്നത്. ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കില്ല. ഞാൻ ആഴ്ചയിൽ ഏഴു ദിവസവും, വർഷത്തിൽ 365 ദിവസവും ജോലി ചെയ്യുന്നുണ്ട്. 

Humans of Bombay face book page life of a mother
Author
Mumbai, First Published Sep 4, 2020, 12:43 PM IST

റോഡിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്നിടത്ത് ചെറിയൊരു കവറുമായി ചപ്പ്ചവറുകൾ എടുത്ത് കൊണ്ട് പോകുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. മാലിന്യം ശേഖരിക്കുന്നത് തൊഴിലാക്കിയ ഒരമ്മയുടെ അനുഭവക്കുറിപ്പാണ് ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ് ബുക്ക് പേജിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കുറിപ്പ് വായിക്കാം...

പത്ത് വയസുള്ളപ്പോഴാണ് മാലിന്യം ശേഖരിക്കുന്ന ഈ ജോലി ഞാൻ തുടങ്ങുന്നത്. എല്ലാ ദിവസവും ഞാൻ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കും. ശേഖരിച്ച മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് തുക കിട്ടുന്നത്. അതുകൊണ്ട് ഒരു നിശ്ചിത വരുമാനം ലഭിക്കാറില്ല. 

ഈ ജോലി ഉള്ളത് കൊണ്ടാണ് ജീവിച്ച് പോകുന്നത്. ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും സാധിക്കില്ല. ഞാൻ ആഴ്ചയിൽ ഏഴു ദിവസവും, വർഷത്തിൽ 365 ദിവസവും ജോലി ചെയ്യുന്നുണ്ട്. വിശേഷ ദിവസങ്ങളിൽ പുതിയ വസ്ത്രം ധരിച്ച് എല്ലാവരും ആഘോഷിക്കുമ്പോൾ ഞാൻ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ തിരക്കിലായിരിക്കും. ഇപ്പോൾ ഞാൻ ഈ ജോലിയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞു.

ഒരു കാര്യം മാത്രം നിങ്ങൾ ഓർക്കുക. നിങ്ങൾ തെരുവിൽ മാലിന്യങ്ങൾ വലിച്ചെറിയുമ്പോൾ അത് എങ്ങനെയാണ് എവിടേക്കാണ് പോകുന്നതെന്ന് ഒന്ന് ചിന്തിക്കുക.  നിങ്ങൾ ഉപേക്ഷിക്കുന്ന മാലിന്യം സ്വീകരിക്കുന്ന ഒരു വ്യക്തി ഉണ്ടെന്ന കാര്യം ഓർക്കുക. 

നിരവധി തവണ കുപ്പിച്ചില്ല് കൊണ്ട് കാലിന് പരിക്കേറ്റിട്ടുണ്ട്. ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്. ഞാൻ പരാതിപ്പെടുന്നില്ല, അടുത്തതവണ നിങ്ങൾ ഇവ ഉപേക്ഷിക്കുന്നതിന് മുൻപ് എന്നെക്കുറിച്ച് ഒന്ന് ചിന്തിക്കുക. ഇത്രമാത്രമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.

22-ാം വയസ്സിലും കുഞ്ഞാവയായി ജീവിക്കാനിഷ്ടപ്പെടുന്നൊരു യുവതി, സ്വന്തംകുഞ്ഞിനെപ്പോലെ അവളെ നോക്കുന്ന ബോയ്ഫ്രണ്ട്

 

Follow Us:
Download App:
  • android
  • ios