ടീബാഗ് പോലെയാണ് സ്ത്രീകള്‍ എന്നൊരു ചൊല്ലുണ്ട്. ചൂട് വെള്ളത്തിലേക്ക് ഇടുന്നതിന് മുന്‍പ് അവര്‍ എത്ര കരുത്തുളളവരാണെന്ന് പറയാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ ടീബാഗ് ചൂടുവെള്ളത്തില്‍ ഇടുമ്പോള്‍, അതിന്‍റെ കടുപ്പം കൂടുകയല്ലേയുളളൂ ? ഇത് തന്നെയാണ് ഈ പഠനവും പറയുന്നത്. ടീബാഗുകളെ കുറിച്ചല്ല കേട്ടോ പഠനം. മറിച്ച്,  ഒരു സ്ത്രീക്ക് തന്‍റെ സ്ത്രീസുഹൃത്തുക്കള്‍ എങ്ങനെയാണ് തൊഴില്‍പരമായ അന്തരീക്ഷത്തെ സ്വാധീനിക്കുന്നത് എന്നതാണ് ഈ പഠനം പറയുന്നത്. 

ഹാര്‍വേഡ് ബിസിനസ് റിവ്യൂവിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കരുത്തുരായ സ്ത്രീസുഹൃത്തുക്കളുളള സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നന്നായി ശോഭിക്കാന്‍ കഴിയുമെന്നാണ് ഈ പഠനം പറയുന്നത്. അവര്‍ക്ക് തൊഴിലിടങ്ങളില്‍ ഉയര്‍ന്ന പോസ്റ്റ് ലഭിക്കുകയും കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിയുമെന്നും പഠനം പറയുന്നു. 

സ്ത്രീകള്‍ വളരെ കരുത്തുള്ളവരാണ് (Strong). അതുകൊണ്ട് അത്തരം സുഹൃത്തുകള്‍ ഉണ്ടെങ്കില്‍ , തൊഴിലിടങ്ങളില്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും അവര്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും, ഉപദേശിക്കാനും കഴിയും. അതുകൊണ്ടാണ് സ്ത്രീസുഹൃത്തുക്കളുളള സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നന്നായി ശോഭിക്കാന്‍ കഴിയുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു.