വിയറ്റ്നാമിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകളാണ് വെറും 11 രൂപയ്ക്ക് ബുക്ക് ചെയ്യാൻ അവസരം ലഭിച്ചിരിക്കുന്നത്. 

ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് വിയറ്റ്നാം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും, സമ്പന്നമായ സംസ്കാരത്തിനും, തിരക്കേറിയ നഗരങ്ങൾക്കും പേരുകേട്ട വിയറ്റ്നാമിലേയ്ക്ക് എല്ലാ വ‍‌‍ർഷവും ഇന്ത്യയിൽ നിന്ന് നിരവധിയാളുകളാണ് എത്തുന്നത്. ഇപ്പോൾ ഇതാ വെറും 11 രൂപയ്ക്ക് വിയറ്റ്നാം സന്ദ‍‍ർശിക്കാനുള്ള ഒരു കിടിലൻ ഓഫറാണ് എത്തിയിരിക്കുന്നത്.

വിയറ്റ്നാമീസ് വിമാനക്കമ്പനിയായ വിയറ്റ്ജെറ്റ് എയർ ആണ് ​ഗംഭീരമായ ഫെസ്റ്റിവൽ ഓഫറുമായി രം​ഗത്തെത്തിയിരിക്കുന്നത്. യാത്രക്കാർക്ക് വിയറ്റ്നാമിലേക്കുള്ള വിമാന ടിക്കറ്റുകൾ വെറും 11 രൂപയ്ക്ക് ബുക്ക് ചെയ്യാം. ഇതിൽ ടാക്സോ അധിക ഫീസുകളോ ഉൾപ്പെടില്ലെന്ന കാര്യം കമ്പനി പ്രത്യേകം പറയുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകളാണ് വെറും 11 രൂപയ്ക്ക് ബുക്ക് ചെയ്യാൻ സാധിക്കുക. മുംബൈ, ദില്ലി, കൊച്ചി, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഹോ ചി മിൻ സിറ്റി, ഹനോയ്, ഡാ നാങ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ വിയറ്റ്നാമീസ് ഡെസ്റ്റിനേഷനുകളിലേയ്ക്കുള്ള വിമാനങ്ങൾക്കാണ് ഈ ഓഫർ ലഭിക്കുക. 

11 രൂപ ഓഫറുള്ള വിമാന ടിക്കറ്റുകൾ 2025 ഡിസംബർ 31 വരെ എല്ലാ വെള്ളിയാഴ്ചയും ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ, സീറ്റുകളുടെ എണ്ണം പരിമിതമായതിനാൽ എത്രയും വേ​ഗം ബുക്ക് ചെയ്യാനാണ് കമ്പനി നി‍‌‍ർദ്ദേശിക്കുന്നത്. വിയറ്റ്ജെറ്റ് എയറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.vietjetair.com വഴിയോ അവരുടെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാം.

ഓഫർ ലഭിക്കുന്ന യാത്രക്കാർക്ക് ഇപ്പോൾ മുതൽ 2025 ഡിസംബർ 31 വരെ എപ്പോൾ വേണമെങ്കിലും യാത്ര ചെയ്യാം. സർക്കാർ അവധി ദിവസങ്ങളിലും തിരക്കേറിയ സീസണുകളിലും ബ്ലാക്ക്ഔട്ട് തീയതികൾ ബാധകമായേക്കും. യാത്രക്കാർക്ക് അവരുടെ യാത്രാ തീയതികളിൽ മാറ്റം വരുത്താനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിന് ബാധകമായ ഫീസ് അടച്ചാൽ മതിയാകും. ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ നൽകുകയും വാലറ്റിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. 

READ MORE: വനിതകൾക്ക് ഉല്ലാസ യാത്രയൊരുക്കി കെഎസ്ആർടിസി; വെറും 200 രൂപയ്ക്ക് കോഴിക്കോട് ചുറ്റിക്കറങ്ങാം!