140 സീറ്റുകളാണ് ആനവണ്ടിയിലൂടെ നെഫർറ്റിറ്റിയിൽ വനിതകള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്.
വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി പ്രത്യേക യാത്രയൊരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിനോടൊപ്പം നെഫർറ്റിറ്റി അതിശയകരമായ യാത്രയാണ് ക്രൂയിസിലൊരുക്കുന്നത്. വനിതാ ദിനത്തിൽ (മാർച്ച് 8) നെഫർറ്റിറ്റിയിൽ വനിതകള്‍ക്ക് 600 രൂപ വരെ നിരക്ക് ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചിയിലെ മനോഹരമായ കടല്‍ വിസ്മയങ്ങള്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നതാണ് ഏറ്റവും വലിയ സവിശേഷത. 140 സീറ്റുകള്‍ ആണ് ആനവണ്ടിയിലൂടെ നെഫർറ്റിറ്റിയിൽ വനിതകള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊല്ലം,ചെങ്ങന്നൂര്‍, തൃശൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും വിവിധ ഡിപ്പോകളെ കോര്‍ത്തിണക്കിയാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, മൂന്നാറിൽ അടുത്തിടെ സർവ്വീസ് ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് ജനപ്രീതി നേടിക്കഴിഞ്ഞു. വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ മൂന്നാർ കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് കെഎസ്ആർടിസി റോയൽ വ്യൂ നിർമ്മിച്ചിട്ടുള്ളത്. ബഡ്‌ജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച രണ്ട് ഓപ്പൺ ഡബിൾ ഡക്കർ സർവ്വീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സർവീസ് ഏർപ്പെടുത്തിയത്.
