Asianet News MalayalamAsianet News Malayalam

ഉത്ര കൊലപാതകം: വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു; സൂരജിൻ്റെ വീട്ടുകാരും പ്രതിപട്ടികയില്‍

വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഉത്രയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. സൂരജിൻ്റെ വീട്ടുകാരും വനിതാ കമ്മീഷന്‍റെ പ്രതിപട്ടികയിലുണ്ട്.

Womens commission take case on anchal uthra murder
Author
Kollam, First Published May 25, 2020, 10:33 AM IST

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സൂരജിൻ്റെ വീട്ടുകാരും വനിതാ കമ്മീഷന്‍റെ പ്രതിപട്ടികയിലുണ്ട്. വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ ഉത്രയുടെ വീട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും.

അതേസമയം, അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില‍െ ഒന്നാം പ്രതി സൂരജിനെ ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം പൊലീസ് കണ്ടെടുത്തു. മീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെടുത്തിയത്. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. തെളിവെടുപ്പിന്‍റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

Also Read: ഉത്രയുടെ കൊലപാതകം: തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്; പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി

ഇതിനിടെ, സംഭവത്തില്‍ പൊലീസിനെതിരെ സൂരജിന്റെ അമ്മ രംഗത്തുവന്നു. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെതിയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂരജിന്‍റെ മാതാപിതാക്കളുടെ ആരോപണം. സൂരജിനെതിരെയുള്ളത്  കള്ളകേസാണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റംസമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്‍റെ അമ്മ രേണുക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Also Read: ഉത്ര കൊലപാതകം: മകനെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് സൂരജിന്റെ അമ്മ

അതേസമയം, ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉത്രയുടെ കുടുംബം. സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നും അച്ഛൻ വിജയസേനന്‍ പ്രതികരിച്ചു.

Also Read: 'സൂരജിന്‍റെ കുടുംബം ക്രിമിനൽ സ്വഭാവമുള്ളവര്‍'; ചെറുമകനെ വിട്ടുകിട്ടണമെന്ന് ഉത്രയുടെ അച്ഛന്‍

 

 

Follow Us:
Download App:
  • android
  • ios