Asianet News MalayalamAsianet News Malayalam

ബേര്‍ ആപ്പിളില്‍ ധാരാളം പഴങ്ങളുണ്ടാകാന്‍ പ്രൂണിങ്ങ് അത്യാവശ്യം

പ്രൂണ്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം അണുവിമുക്തമാക്കണം. ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രൂണ്‍ ചെയ്യാന്‍ യോജിച്ചത് വേനല്‍ക്കാലത്ത് ഇലകള്‍ കൊഴിഞ്ഞ ശേഷമാണ്. ദക്ഷിണേന്ത്യയിലെ കാലാവസ്ഥയില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് പ്രൂണിങ്ങ് നടത്തേണ്ടത്.
 

apple ber how to grow and pruning
Author
Thiruvananthapuram, First Published Jul 21, 2020, 9:54 AM IST

ചൈനീസ് ഡേറ്റ് അഥവാ ഇന്ത്യന്‍ ജൂജുബേ എന്നറിയപ്പെടുന്ന പഴമായ ബേര്‍ ആപ്പിള്‍ ജലസേചനം നടത്തിയില്ലെങ്കിലും മഴക്കാലത്തെ മാത്രം ആശ്രയിച്ചും വളരെ നന്നായി വിളവ് തരും. അതുകൊണ്ടുതന്നെ കാര്യമായി പരിചരിക്കാതെ വളര്‍ത്തിയാലും പോഷകമൂല്യമുള്ള ഫലം നിങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയും. ഈ പഴത്തിന് 150 മുതല്‍ 200 ഗ്രാം വരെയാണ് ഭാരം. പച്ച ആപ്പിളിന് സമാനമായ രൂപസാദ്യശ്യമുള്ള ഈ പഴം ആപ്പിള്‍ പ്ലം എന്നും അറിയപ്പെടുന്നു.

നട്ടുവളര്‍ത്തിയാല്‍ ആറോ എട്ടോ മാസങ്ങള്‍ക്കുള്ളിലാണ് കായകളുണ്ടാകുന്നത്. 10 മുതല്‍ 15 അടി ഉയരത്തില്‍ വളരുന്ന ചെടിയാണിത്. ഹൈദരാബാദിലാണ് ഈ പഴത്തിന് ഏറെ ഡിമാന്റുള്ളത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് വിളവെടുക്കാന്‍ ഏറ്റവും യോജിച്ച സമയം.

ഒരു ഏക്കറില്‍ 190 മുതല്‍ 200 വരെ തൈകള്‍ കൃഷി ചെയ്യാം. 20 വര്‍ഷത്തോളം ആയുസുള്ള മരമാണിത്. വിത്ത് മുളപ്പിച്ച് നട്ടുവളര്‍ത്താം. ഇന്ത്യയില്‍ ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‍നാട് എന്നിവിടങ്ങളില്‍ ബേര്‍ ആപ്പിള്‍ കൃഷി ചെയ്യുന്നു.

പ്രൂണിങ്ങ് അത്യാവശ്യം

ഈ ചെടിയില്‍ പ്രൂണിങ്ങ് നടത്തിയാല്‍ നല്ല ആരോഗ്യത്തോടെ വളര്‍ന്ന് ധാരാളം പഴങ്ങളുണ്ടാകും. അതികഠിനമായ തണുപ്പുള്ള കാലാവസ്ഥ കഴിഞ്ഞ് പുതിയ വളര്‍ച്ച തുടങ്ങുന്ന വസന്തകാലത്താണ് ബേര്‍ ആപ്പിള്‍ പ്രൂണ്‍ ചെയ്യാന്‍ അനുയോജ്യം. നശിച്ചുപോയതും രോഗം ബാധിച്ചതുമായ ശാഖകള്‍ ഏതു സമയത്തും നീക്കം ചെയ്യാവുന്നതാണ്.

പ്രൂണ്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം അണുവിമുക്തമാക്കണം. ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രൂണ്‍ ചെയ്യാന്‍ യോജിച്ചത് വേനല്‍ക്കാലത്ത് ഇലകള്‍ കൊഴിഞ്ഞ ശേഷമാണ്. ദക്ഷിണേന്ത്യയിലെ കാലാവസ്ഥയില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്താണ് പ്രൂണിങ്ങ് നടത്തേണ്ടത്.

കുമിള്‍ബാധ തടയാം

ഇലകള്‍ കരിയുകയും കായകള്‍ വാടി മഞ്ഞനിറമാകുകയും ചെയ്യുന്ന പ്രശ്‌നം ബേര്‍ ആപ്പിള്‍ വളര്‍ത്തുന്നവര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. കുമിള്‍ബാധ കാരണമാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ വരുമ്പോഴും ഇലകളും ശാഖകളും വെട്ടിമാറ്റണം.

ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കാം. അതുമല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ഗ്രാം കലര്‍ത്തി രോഗം ബാധിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തളിക്കാം.

Follow Us:
Download App:
  • android
  • ios