Asianet News MalayalamAsianet News Malayalam

122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച്, മാമ്പഴ ഉത്പാദനം കുറയും, വില കൂടും?

കീടനാശിനികൾ വളരെ അധികം ഉപയോ​ഗിച്ചവരിൽ മാമ്പഴത്തിന്റെ വിളവ് കുറഞ്ഞുവെന്നും പറയുന്നു. എന്നാൽ, എല്ലാ തരത്തിലുമുള്ള ഈ വിളവ് കുറവ് മാമ്പഴത്തിന്റെ വില കൂട്ടും. ഏകദേശം 1,000 ഇനം പഴങ്ങൾ രാജ്യത്ത് വളരുന്നുണ്ടെങ്കിലും, 30 എണ്ണം മാത്രമാണ് വാണിജ്യപരമായി ഉപയോഗിക്കുന്നത്.

heatwave affected mango production driven up mango prices
Author
Thiruvananthapuram, First Published May 27, 2022, 4:16 PM IST

ലോകത്തിൽ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 2019-20 വർഷത്തിൽ ലോകത്തിലെ മാമ്പഴത്തിന്റെ പകുതിയും ഇന്ത്യയിൽ നിന്നുള്ളതായിരുന്നു. എന്നാൽ, ഈ വർഷം കർഷകർക്ക് അത്ര നല്ല വർഷമല്ലെന്ന് വേണം കരുതാൻ. രാജ്യം കൊടുംചൂടിനെയാണ് നേരിടുന്നത്. കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ച് മാസമായിരുന്നു ഈ വർഷത്തേത്. അതുകൊണ്ട് തന്നെ ഈ വർഷം മാമ്പഴ ഉൽപ്പാദനം (Mango production) ഗണ്യമായി കുറയുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് മാങ്ങയുടെ വില ഉയരാൻ കാരണമാകുമെന്ന് കരുതുന്നു.

താപനിലയിലെ പെട്ടെന്നുള്ള വർദ്ധനവ് മാത്രമല്ല ഫെബ്രുവരി വരെ നീണ്ടുനിന്ന ശൈത്യകാലവും മാമ്പഴത്തിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. അമിതമായ ചൂട് മാമ്പൂക്കൾ പൊഴിഞ്ഞു വീഴുന്നതിന് കാരണമായി. ഇന്ത്യയിലെ പല ​ഗ്രാമങ്ങളിലും ഇതാണവസ്ഥ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാമ്പഴം ഉത്പാദിപ്പിക്കുന്നത് ഉത്തർ പ്രദേശിലാണ്. ഉത്തർ പ്രദേശി(Uttar Pradesh) -ലെ ഉന്നാവയിലെ റസിദ്പൂർ ഗ്രാമത്തിലുള്ള ഒരു മാമ്പഴ കർഷകനാണ് ജഗ്‌ദേവ് പ്രസാദ്. രണ്ടുമാസം മുമ്പ് വരെ അദ്ദേഹത്തിന്റെ മാന്തോപ്പിൽ നിറയെ മാമ്പൂക്കളായിരുന്നു. ഈ വർഷം വൻതോതിലുള്ള വിളവെടുപ്പ് സ്വപ്നം കണ്ട അദ്ദേഹത്തിന് എന്നാൽ മാർച്ചോടെ നിരാശയായി. മാർച്ചിൽ അപ്രതീക്ഷിതമായെത്തിയ കൊടുംചൂടിൽ മാമ്പൂക്കൾ എല്ലാം വാടി, അതോടൊപ്പം അദ്ദേഹത്തിന്റെ പ്രതീക്ഷകളും. അദ്ദേഹത്തെ പോലെ നിരവധി കർഷകരാണ് ദുരിതത്തിലായത്. ഉത്തർ പ്രദേശിൽ ചൂടിന്റെ ആധിക്യം കാരണം മാമ്പൂക്കളോടൊപ്പം, കണ്ണിമാങ്ങകളും പൊഴിഞ്ഞു വീഴുന്നു എന്ന് gaonconnection റിപ്പോർട്ട് ചെയ്യുന്നു.

കീടനാശിനികൾ വളരെ അധികം ഉപയോ​ഗിച്ചവരിൽ മാമ്പഴത്തിന്റെ വിളവ് കുറഞ്ഞുവെന്നും പറയുന്നു. എന്നാൽ, എല്ലാ തരത്തിലുമുള്ള ഈ വിളവ് കുറവ് മാമ്പഴത്തിന്റെ വില കൂട്ടും. ഏകദേശം 1,000 ഇനം പഴങ്ങൾ രാജ്യത്ത് വളരുന്നുണ്ടെങ്കിലും, 30 എണ്ണം മാത്രമാണ് വാണിജ്യപരമായി ഉപയോഗിക്കുന്നത്. രാജ്യത്ത് ഉത്തർപ്രദേശാണ് മാമ്പഴ ഉല്പാദനത്തിൽ ഒന്നാമത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളും മാമ്പഴ ഉല്പാദനത്തിൽ മുന്നിലാണ്.  

Follow Us:
Download App:
  • android
  • ios