Asianet News MalayalamAsianet News Malayalam

Hedgehog : തമിഴ്‌നാട്ടിൽ മുള്ളൻപന്നികൾക്ക് വംശനാശ ഭീഷണി; കാറ്റാടിയന്ത്രങ്ങൾ പെരുകുന്നതാണ് കാരണമെന്ന് ഗവേഷകർ

മുള്ളൻപന്നികൾ നിർബാധം മേയുന്ന പുൽമേടുകളിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ, അവയുടെ ആവാസ സ്ഥാനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്

hedgehogs facing extinction in TN, wind mills cited reason
Author
Tamilnadu, First Published Dec 6, 2021, 4:26 PM IST

ലോകത്ത് ആകെ പതിനേഴിനം മുള്ളൻ പന്നികളാണ് (hedgehog)ഉള്ളത്. ഒരു നൂറ്റാണ്ടു കാലം മുമ്പ് ബ്രിട്ടീഷ് ഗസറ്റിൽ(British Gazette) പ്രസിദ്ധപ്പെടുത്തിയതൊഴിച്ചാൽ കാര്യമായ വിവരങ്ങൾ ഒന്നും തന്നെ അവയെപ്പറ്റി ലഭ്യമല്ല. ഇന്ത്യയിൽ ഇന്നുള്ളത് മൂന്നിനം മുള്ളൻ പന്നികളാണ്. തമിഴ്‌നാട്ടിൽ ഈ ജീവിവർഗം വംശനാശ ഭീഷണി നേരിടുകയാണ് എന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസേർച്ച്(IISER)-ൽ ഗവേഷകനായ ബ്രവിൻ കുമാർ പറയുന്നത്. വർഷങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുള്ളൻപന്നികളെക്കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട് ഇദ്ദേഹവും സംഘവും. 

hedgehogs facing extinction in TN, wind mills cited reason

തമിഴ്‌നാട്ടിൽ ഈ ജീവിവർഗം നേരിടുന്ന വംശനാശത്തിന് കാരണമായി ബ്രവിൻ ചൂണ്ടിക്കാട്ടുന്നത്, അവയുടെ സ്വാഭാവികമായ വാസസ്ഥാനങ്ങൾ നശിപ്പിക്കപ്പെടുന്നതും, റോഡപകടങ്ങളുമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി തമിഴ്‌നാട്ടിലെ കാറ്റാടി യന്ത്രങ്ങളുടെ എന്നതിൽ ഉണ്ടായ വർധനവാണ് ഇതിന് ഒരു കാരണമായി പറയപ്പെടുന്നത്. ഈറോഡ്, തിരുപ്പൂർ, കാങ്കേയം തുടങ്ങിയ പല പ്രദേശങ്ങളിലെയും കാറ്റാടിയന്ത്രങ്ങളുടെ എന്നതിൽ കാര്യമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. നല്ല വെയിലുള്ള നേരങ്ങളിൽ, വിജനമായ ഇടങ്ങളിൽ കമഴ്ന്നടിച്ചു കിടക്കുക എന്നതാണ് മുള്ളൻ പന്നികളുടെ ശീലം. ഗതാഗതത്തിൽ ഉണ്ടായ വർദ്ധനവ് മുള്ളൻ പന്നികളെ വിപരീതമായി ബാധിക്കാനുള്ള കാരണം, അവ വളരെ പതുക്കെ മാത്രം സഞ്ചരിക്കുന്ന, വാഹനം വരുന്നത് കണ്ടാലും ഓടി മാറാത്ത അവ എളുപ്പത്തിൽ വണ്ടിയിടിച്ചു മരിക്കും  എന്നതാണ്.

കഴിഞ്ഞ ഒരു മാസത്തിനിടെ തിസ്സയിൻവയൽ എന്ന സ്ഥലത്ത് മാത്രം കൊല്ലപ്പെട്ടത് 150 മുതൽ 200 വരെ മുള്ളൻപന്നികൾ ആണ് എന്നാണ് ബ്രവിൻ പറയുന്നത്. നിലവിൽ മുള്ളൻപന്നികൾ നിർബാധം മേയുന്ന പുൽമേടുകളിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ, അവയുടെ ആവാസ സ്ഥാനം നഷ്ടപ്പെടുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറയുന്നു.  

Follow Us:
Download App:
  • android
  • ios