Asianet News MalayalamAsianet News Malayalam

വെള്ളീച്ചകള്‍ വീട്ടിനകത്തും ചെടികളുടെ ശത്രു; നിയന്ത്രിക്കാന്‍ ചില മാര്‍ഗങ്ങള്‍

വെള്ളീച്ചകള്‍ ചൂടുള്ള കാലാവസ്ഥയിലാണ് പെട്ടെന്ന് പെരുകുന്നത്. തോട്ടത്തിലാണെങ്കില്‍ കളകള്‍ പറിച്ചുമാറ്റിയും മറ്റു ചെടികളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തും വൃത്തിയാക്കണം. പുതിയ ചെടികള്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം പരിശോധിക്കണം. പ്രത്യേകിച്ച് ഇലകളുടെ അടിവശം.

how to control white flies
Author
Thiruvananthapuram, First Published Sep 22, 2020, 10:01 AM IST

വീട്ടിനകത്തും പുറത്തും ചെടികള്‍ വളര്‍ത്തുന്നവര്‍ക്ക് ഒരുപോലെ തലവേദന സൃഷ്ടിക്കുന്ന വെള്ളീച്ചകളെ തുരത്തുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അലങ്കാരച്ചെടികളുടെയും പച്ചക്കറികളുടെയും മറ്റുതരത്തില്‍ വീട്ടിനകത്ത് വളര്‍ത്താവുന്ന എല്ലാത്തരം ചെടികളുടെയും ശത്രുവായ വെള്ളീച്ചയെ നിയന്ത്രിക്കാന്‍ കാര്യമായ പരിചരണം ആവശ്യമാണ്.

വെള്ളീച്ചകളുടെ ജീവിതചക്രവും വിവിധതരം ഇനങ്ങളും മനസിലാക്കിയാല്‍ ഇവയെ നിയന്ത്രിക്കുന്നത് എളുപ്പമാണ്. ഇവ ഇലകളുടെ അടിയിലാണ് മുട്ടയിട്ട് പെരുകുന്നത്. വൃത്താകൃതിയിലോ ചന്ദ്രക്കലയുടെ ആകൃതിയിലോ മുട്ടകള്‍ കാണാം. വിരിഞ്ഞു കഴിഞ്ഞാല്‍ ഇലകള്‍ ഭക്ഷണമാക്കി പൂര്‍ണവളര്‍ച്ചയെത്തുകയും അടുത്തടുത്തുള്ള ചെടികളിലൊക്കെ മുട്ടയിട്ട് പെരുകുകയും ചെയ്യും. നൂറുകണക്കിന് മുട്ടകളിടാന്‍ ശേഷിയുണ്ട്.

how to control white flies

മഞ്ഞ കലര്‍ന്ന വെളുപ്പ് നിറമുള്ള ചിറകുകളോടുകൂടിയ സില്‍വര്‍-ലീഫ് എന്നയിനത്തിലുള്ള വെള്ളീച്ചകളുടെ ജീവിതചക്രം 39 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. ഗ്രീന്‍ഹൗസില്‍ കാണപ്പെടുന്ന പൂര്‍ണവളര്‍ച്ചയെത്തിയ വെള്ളീച്ചകള്‍ ഇളംപച്ചയോ മഞ്ഞയോ നിറത്തിലാണ് കാണുന്നത്. ഇവയുടെ ജീവിതചക്രം 32 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും.  ബാന്‍ഡഡ് വിങ്ങ് എന്നയിനത്തിലുള്ള വെള്ളീച്ചകളെ തിരിച്ചറിയുന്നത് ചിറകുകളിലുള്ള ഇരുണ്ട വരകളില്‍ നിന്നാണ്. ഇവയുടെ ജീവിതചക്രം 16 മുതല്‍ 35 ദിവസങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാകുന്നത്.

വെള്ളീച്ചകള്‍ ചൂടുള്ള കാലാവസ്ഥയിലാണ് പെട്ടെന്ന് പെരുകുന്നത്. തോട്ടത്തിലാണെങ്കില്‍ കളകള്‍ പറിച്ചുമാറ്റിയും മറ്റു ചെടികളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തും വൃത്തിയാക്കണം. പുതിയ ചെടികള്‍ വീട്ടിനുള്ളിലേക്ക് കൊണ്ടുവരുമ്പോള്‍ വളരെ ശ്രദ്ധാപൂര്‍വം പരിശോധിക്കണം. പ്രത്യേകിച്ച് ഇലകളുടെ അടിവശം.

ചെടികള്‍ പാത്രം മാറ്റി നടുമ്പോള്‍ ഒരാഴ്ചയെങ്കിലും പാത്രങ്ങള്‍ തുറന്ന് വായുസഞ്ചാരമുള്ളതാക്കണം. കീടനാശിനികളായ വേപ്പെണ്ണയും സോപ്പ് മിശ്രിതവും ചെടികളില്‍ തളിക്കണം. ഇതുകാരണം വെള്ളീച്ചകളുടെ എണ്ണത്തില്‍ കുറവുണ്ടാകാം. പക്ഷേ, പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയില്ല. മുട്ടകളും പ്യൂപ്പയും മിക്കവാറും എല്ലാത്തരം കീടനാശിനികളെയും അതിജീവിക്കാന്‍ കഴിവുള്ളവയുമാണ്. കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ ഇലകളുടെ അടിഭാഗത്ത് പ്രത്യേകശ്രദ്ധ നല്‍കണം.

how to control white flies

ഗ്രീന്‍ഹൗസില്‍ വെള്ളീച്ചകളുണ്ടെങ്കില്‍ മഞ്ഞക്കെണികള്‍ ഉപയോഗിക്കാം. ആകര്‍ഷകമായ നിറമുള്ള കെണിയില്‍ ആകൃഷ്ടരാകുന്ന വെള്ളീച്ചകള്‍ പശിമയുള്ള സ്ഥലത്ത് പറ്റിപ്പിടിക്കും. ഈ കെണി കൃത്യമായി നിരീക്ഷിച്ച് പുതിയത് മാറ്റിവെക്കണം.

അലങ്കാരച്ചെടികള്‍ക്ക് അലുമിനിയം ഫോയില്‍ അല്ലെങ്കില്‍ പ്രകാശം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പുതയിടുന്ന വസ്തുക്കള്‍ ഉപയോഗിക്കാം. സോപ്പ് വെള്ളമുപയോഗിച്ച് ഇലകള്‍ കഴുകി വൃത്തിയാക്കാം. കൈയില്‍ പിടിച്ച് ഉപയോഗിക്കാവുന്ന ചെറിയ വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഇലകളില്‍ നിന്ന് വെള്ളീച്ചകളെ ഒഴിവാക്കാന്‍ കഴിയും. രാവിലെയാണ് ഇത് ഫലപ്രദം. ഈ വാക്വം ബാഗുകള്‍ പ്ലാസ്റ്റിക് കവറുകളില്‍ വെച്ച് രാത്രിമുഴുവന്‍ തണുപ്പ് നല്‍കി രാവിലെ വെള്ളീച്ചകളെ പുറത്തുകളയാം.

Follow Us:
Download App:
  • android
  • ios