Asianet News MalayalamAsianet News Malayalam

പല വര്‍ണങ്ങളിലുള്ള ടുലിപ് പൂക്കള്‍; തണുപ്പുകാലത്ത് ഒരുക്കുന്ന വര്‍ണവസന്തം

വിത്ത് മുളപ്പിച്ചും ടുലിപ് വളര്‍ത്തിയെടുക്കാറുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് ഈ ചെടി വളര്‍ത്താന്‍ അനുയോജ്യം. സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലങ്ങളിലാണെങ്കില്‍ ഫെബ്രുവരി മാസം വരെ വളര്‍ത്തിയെടുക്കാം. 

how to grow tulip
Author
Thiruvananthapuram, First Published Dec 18, 2020, 3:55 PM IST

കാഴ്ചയിലെ ആകര്‍ഷകത്വം കൊണ്ട് വേറിട്ടുനില്‍ക്കുന്ന മനോഹരമായ പൂക്കളാണ് ടുലിപ്. ഹിമാചല്‍ പ്രദേശിലും കാശ്മീരിലും ധാരാളമായി വളര്‍ത്തുന്ന ഈ പൂച്ചെടി തണുപ്പ് എറെ ഇഷ്ടപ്പെടുന്നു. പാത്രങ്ങളിലും ചെടിച്ചട്ടികളിലും പ്രത്യേകം തയ്യാറാക്കിയ ബെഡ്ഡുകളിലും ഗ്രീന്‍ഹൗസിലും പോളിഹൗസിലുമെല്ലാം വളര്‍ത്താന്‍ കഴിയുന്ന ടുലിപ് വസന്തകാലത്ത് വര്‍ണവസന്തം തീര്‍ക്കും.

how to grow tulip

10 സെ.മീ മുതല്‍ 70 സെ.മീ വരെ വലുപ്പത്തില്‍ വളരുന്ന വിവിധയിനങ്ങള്‍ ഈ പൂച്ചെടിയിലുണ്ട്. ഒരു കപ്പിന്റെയോ കോഴിമുട്ടയുടെയോ ആകൃതിയില്‍ ആറ് ഇതളുകളോടുകൂടിയാണ് പൂക്കള്‍ കാണപ്പെടുന്നത്. ഒറ്റനിറത്തിലും പലനിറത്തിലുമുള്ള ഇതളുകളോടുകൂടി പൂക്കള്‍ വിരിയും. ഓറഞ്ച്, മഞ്ഞ, ആപ്രിക്കോട്ട്,വയലറ്റ്,ചുവപ്പ്, ചോക്കലേറ്റ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വിരിയുന്ന പൂക്കള്‍ക്ക് ചാരുതയും ഏറെയുണ്ട്.

ചെടി വളര്‍ത്തിയാല്‍ നേരത്തേ പൂക്കള്‍ വിരിയുന്നതും ഏകദേശം മധ്യകാലത്ത് പൂക്കള്‍ വിരിയുന്നതും വളരെ വൈകി പൂക്കളുണ്ടാകുന്നതുമായ ഇനങ്ങള്‍ ഈ ചെടിയിലുണ്ട്. അല്‍പം തണലുള്ളതോ പൂര്‍ണ സൂര്യപ്രകാശം ലഭിക്കുന്നതോ ആയ സ്ഥലത്താണ് ഈ ചെടി ആരോഗ്യത്തോടെ വളരുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാണെങ്കില്‍ പകല്‍ 20 നും 26 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കണം താപനില. രാത്രിയില്‍ അഞ്ചിനും 12 ഡിഗ്രിക്കും ഇടയിലുള്ള തണുപ്പും അനുപേക്ഷണീയമാണ്. രാവിലെയും വൈകുന്നേരവുമുള്ള നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കളുടെ ഗുണവും മെച്ചപ്പെടും. ഇന്ത്യയില്‍ ഷിംല, കുളു, കാന്‍ഗ്ര, സോളന്‍, മാന്‍ഡി എന്നിവിടങ്ങളിലാണ് ടുലിപ് നന്നായി വളരുന്നത്.

ടുലിപ് ബള്‍ബുകളാണ് വളര്‍ത്താനായി ഉപയോഗിക്കുന്നത്. അല്‍പം മണല്‍ കലര്‍ന്നതും നന്നായി വെള്ളം വാര്‍ന്നുപോകുന്നതുമായ മണ്ണാണ് ഈ ചെടിക്ക് ആവശ്യം. കട്ടികൂടിയ ഇനത്തിലുള്ള മണ്ണില്‍ കമ്പോസ്റ്റും ജൈവവളവും ചേര്‍ത്താല്‍ നന്നായി വളരും. വ്യാവസായികമായി വളര്‍ത്താനാഗ്രഹിക്കുന്നവര്‍ മണ്ണ് പരിശോധന നടത്തണം. മണ്ണിന്റെ പി.എച്ച് മൂല്യം ആറിനും ഏഴിനുമിടയിലാണ് നല്ലത്. കളിമണ്ണ് ഒഴിവാക്കണം.

how to grow tulip

വിത്ത് മുളപ്പിച്ചും ടുലിപ് വളര്‍ത്തിയെടുക്കാറുണ്ട്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് ഈ ചെടി വളര്‍ത്താന്‍ അനുയോജ്യം. സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലങ്ങളിലാണെങ്കില്‍ ഫെബ്രുവരി മാസം വരെ വളര്‍ത്തിയെടുക്കാം. നടാനുപയോഗിക്കുന്ന ബള്‍ബിന്റെ വലുപ്പമനുസരിച്ചാണ് ചെടിയുടെയും പൂക്കളുടെയും ഗുണവും കാണപ്പെടുന്നത്. സാധാരണ അഞ്ച് മുതല്‍ എട്ട് സെ.മീ വരെ ആഴത്തിലാണ് ടുലിപ് ബള്‍ബുകല്‍ നടുന്നത്. ഒരു 15 സെ.മീ വലുപ്പമുള്ള പാത്രമാണെങ്കില്‍ മൂന്ന് മുതല്‍ അഞ്ച് ബള്‍ബുകള്‍ വരെ നടാം. മണ്ണിന്റെയും കാലാവസ്ഥയുടെയും ജലസേചനത്തിന്റെയും വ്യതിയാനങ്ങള്‍ക്കനുസരിച്ച് വിളവെടുക്കുന്ന പൂക്കളുടെ അളവും വ്യത്യാസപ്പെടും. പുതുതായി മുറിച്ചെടുത്ത പൂക്കള്‍ പ്രാദേശിക മാര്‍ക്കറ്റുകളിലേക്കും ടുലിപ് ബള്‍ബുകള്‍ വിത്ത് ആവശ്യമുള്ള സ്ഥലങ്ങളിലേക്കും കൊണ്ടുപോകും.


 

Follow Us:
Download App:
  • android
  • ios