Asianet News MalayalamAsianet News Malayalam

ചെടികളുടെ ഇലകള്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ അറിയാം

മിക്കവാറും കാലാവസ്ഥയിലുള്ള മാറ്റത്താല്‍ കൊഴിയുന്നത് പഴക്കമുള്ള ഇലകളായിരിക്കും. സാധാരണഗതിയില്‍ ഇത്തരം ഇലപൊഴിച്ചില്‍ താല്‍ക്കാലികമായിരിക്കും. 

leaf drop causes
Author
thiruvananthapuram, First Published Dec 13, 2020, 12:16 PM IST

ചെടികളുടെ ഇലകള്‍ പ്രതീക്ഷിക്കാതെ കൊഴിഞ്ഞുപോകുന്നത് കാണുമ്പോള്‍ കീടങ്ങളോ അസുഖങ്ങളോ ആയിരിക്കാം കാരണമെന്ന് നമ്മള്‍ കരുതും. എന്നാല്‍, ഇത്തരം ഇലപൊഴിച്ചിലിന് പിന്നില്‍ ചിലപ്പോള്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമായിരിക്കാം. കാരണങ്ങള്‍ മനസിലാക്കി പരിചരിച്ചാല്‍ ഏതു കാലാവസ്ഥയിലും ചെടികളെ സംരക്ഷിച്ച് നിലനിര്‍ത്താം.

അമിതമായ തണുപ്പും ചൂടും പെട്ടെന്നുള്ള മറ്റു ചില കാലാവസ്ഥാ വ്യതിയാനങ്ങളും ചെടികളെയും ബാധിക്കും. പൊരുത്തപ്പെടാനാകാത്ത സാഹചര്യങ്ങളോട് അവയും പ്രതികരിക്കും. അതിനുള്ള വഴിയായാണ് പല ചെടികളും ഇലപൊഴിച്ചില്‍ നടത്തുന്നത്. മഞ്ഞും അമിതമായ മഴയും വരള്‍ച്ചയുമെല്ലാം അതിജീവിക്കാന്‍ ചെടികള്‍ക്കും കഴിയണമല്ലോ.

മിക്കവാറും കാലാവസ്ഥയിലുള്ള മാറ്റത്താല്‍ കൊഴിയുന്നത് പഴക്കമുള്ള ഇലകളായിരിക്കും. സാധാരണഗതിയില്‍ ഇത്തരം ഇലപൊഴിച്ചില്‍ താല്‍ക്കാലികമായിരിക്കും. എന്നാല്‍ ഓരോ വര്‍ഷവും ഇലപൊഴിയുന്നുണ്ടെങ്കില്‍ ചെടിക്ക് കൃത്യമായ പരിചരണം നല്‍കണം. ഇത്തരം ചെടികളില്‍ കീടങ്ങളും അസുഖങ്ങളും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

വരള്‍ച്ചയുള്ള സാഹചര്യമാണെങ്കില്‍ ആവശ്യത്തിന് ജലസേചനം നടത്താനും അമിതമായ തണുപ്പാണെങ്കില്‍ സംരക്ഷണം നല്‍കാനുള്ള സാഹചര്യവും ഒരുക്കണം.

ശരത്കാലത്തില്‍ പൊഴിയുന്ന ഇലകള്‍

നല്ല തെളിച്ചമുള്ള നിറത്തിലുള്ള ഇലകള്‍ പതിയെ കൊഴിഞ്ഞ് നിലത്ത് പരവതാനി വിരിച്ച പോലെ കാണപ്പെടുന്ന ശരത്കാലത്തിന്റെ പ്രത്യേകതയെന്താണ്? സാധാരണ ഗതിയില്‍ തണുപ്പുള്ള ശിശിരകാലത്താണ് ഇലകള്‍ വീണുപോകുന്നത്. സ്വയം സംരക്ഷണം ഉറപ്പുവരുത്താനാണ് ചെടികള്‍ തണുപ്പുകാലത്തിന് മുമ്പ് ഇലകള്‍ പൊഴിക്കുന്നത്.

തണുപ്പുള്ള സാഹചര്യത്തില്‍ വളരുന്ന നിത്യഹരിതമായ സസ്യങ്ങള്‍ക്ക് കനംകൂടിയ മെഴുകുപോലുള്ള ആവരണം ഇലകളില്‍ കാണപ്പെടും. ഈ സംരക്ഷിത കവചം അതിശൈത്യത്തില്‍ നിന്നും ചെടികള്‍ക്ക് അതിജീവനം സാധ്യമാക്കും. എന്നാല്‍ ഒരു പ്രത്യേകഘട്ടത്തില്‍ ഇലകള്‍ മുഴുവന്‍ പൊഴിക്കുകയും പിന്നീട് തളിര്‍ക്കുകയും ചെയ്യുന്ന ഇനങ്ങളില്‍ കനംകുറഞ്ഞ ഇലകളായിരിക്കും. ഇവയ്ക്ക് തണുപ്പില്‍നിന്നും രക്ഷനേടാനുള്ള കവചം ഉണ്ടായിരിക്കില്ല. തണുത്തുറയുമ്പോള്‍ ഇളം ഇലകളുടെ കോശങ്ങള്‍ വിണ്ടുകീറാനും പ്രകാശ സംശ്ലേഷണം സാധ്യമാകാതെ വരികയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ ഇലപൊഴിച്ചില്‍ നടത്തിയില്ലെങ്കില്‍ ഉത്പാദശേഷിയില്ലതായി മാറും.

Follow Us:
Download App:
  • android
  • ios