Asianet News MalayalamAsianet News Malayalam

വനാന്തരങ്ങളിലെ പ്രക്തന ഗോത്രങ്ങളുടെ തേന്‍ ശേഖരണം ഇനി പ്രഫഷണല്‍ രീതിയില്‍; സഹായവുമായി സര്‍ക്കാര്‍

തേൻ വിപണന ശൃംഖലയുടെ ഒരറ്റത്ത് തേൻ ശേഖരണ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി കഴിയാതെ തേൻ സംസ്കരണത്തിലും വിപണനത്തിലും ഇവരെ പങ്കാളികളാക്കി, ഈ പരമ്പരാഗത തൊഴിലിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. 

state Government help tribes for honey collection in professional way bkg
Author
First Published Aug 21, 2023, 10:08 AM IST


പ്രാക്തന ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കാട്ടുനായ്ക്കരുടെ പരമ്പരാഗത തൊഴിലാണ് വനങ്ങളിൽ നിന്നുള്ള തേൻ ശേഖരണം. എല്ലാ വർഷവും തേൻ ശേഖരണ സീസണിൽ ഇവർ കൂട്ടമായി വനങ്ങളിൽ പോവുകയും വൻ മരങ്ങളിൽ നിന്നും പാറക്കെട്ടുകളുടെയിടയിൽ നിന്നുമെല്ലാം വിവിധയിനം തേൻ ശേഖരിക്കുകയും ചെയ്യുന്നത് ഇവരുടെ ജീവിതത്തിന്‍റെ ഭാഗവും ഇവരുടെ ജീവനോപാധിയുമാണ്. തേൻ ശേഖരണത്തിലും വൻമരങ്ങളിൽ കയറിയുള്ള തേൻ ശേഖരണത്തിലും എല്ലാം വിദഗ്ധരാണ് ഇവർ. എന്നാൽ, കാലാനുസൃതമായ സുരക്ഷാ സംവിധാനങ്ങൾ പാലിക്കേണ്ടതിന്‍റെയും അവ ഏർപ്പെടുത്തേണ്ടതിന്‍റെയും, അതുപോലെ തന്നെ തേൻ വിപണന ശൃംഖലയുടെ ഒരറ്റത്ത് തേൻ ശേഖരണ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി കഴിയാതെ തേൻ സംസ്കരണത്തിലും വിപണനത്തിലും ഇവരെ പങ്കാളികളാക്കി, ഈ പരമ്പരാഗത തൊഴിലിലൂടെ മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് കേരള സർക്കാർ പട്ടിക വർഗ്ഗ വികസന വകുപ്പ് ഇത്തരമൊരു പദ്ധതിക്ക് രൂപം നൽകിയത്. 

പദ്ധതിയുടെ നിർവഹണം കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്‍റർ ഫോർ മാനേജ്മെന്‍റ് ഡെവലപ്മെന്‍റിനാണ്. ഇതിന്‍റെ ഭാഗമായി നടത്തിയ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള പ്രായോഗിക പരിശീലനം ഏറെ ശ്രദ്ധേയമായി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ, തുണ്ടുകാപ്പ് കാട്ടുനായ്ക്ക ഗോത്ര സങ്കേതങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ടവർക്കായി ബേഗൂരിൽ വെച്ച് നടത്തിയ പ്രായോഗിക സുരക്ഷാ പരിശീലനത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യൂ മാനന്തവാടി സ്റ്റേഷനിലെ വിദഗ്ധരായ ഉദ്യോഗസ്ഥർ പ്രായോഗിക പരിശീലനവും ക്ലാസുകളും നയിച്ചു. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ വളരെ സൂക്ഷ്മമായ സംരക്ഷണ സംവിധാനങ്ങൾ പോലും ഈ പരിശീലനത്തിന്‍റെ ഭാഗമായി മാറി. പരിശീലനത്തിൽ പങ്കെടുത്തവർക്ക് ഇതൊരു പുത്തനനുഭവമായി.

നൂറ്റാണ്ടിന്‍റെ അവസാനത്തോടെ താര്‍ മരുഭൂമി പച്ചപുതയ്ക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

state Government help tribes for honey collection in professional way bkg

കാമ്പസിനുള്ളില്‍ മദ്യപിക്കാനും പുകവലിയും അവകാശമെന്ന് വിദ്യാര്‍ത്ഥിനി; പ്രതിഷേധിച്ച് നെറ്റിസണ്‍സ്

ഈ പദ്ധതി പ്രകാരം തേൻ ശേഖരണം, വനങ്ങളിൽ നിന്നുള്ള ഔഷധ സസ്യ ശേഖരണം എന്നീ ഇനങ്ങളിൽ തൊഴിലെടുക്കുന്ന പ്രാക്തന ഗോത്ര വർഗ്ഗ ജനതയ്ക്കാണ് സഹായം നൽകുന്നത്. വയനാട് ജില്ലയിൽ വനങ്ങളിൽ നിന്ന് തേൻ ശേഖരിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ 90 പേരെയും നൂൽപ്പുഴ പഞ്ചായത്തിലെ 60 പേരെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ, തേന്‍ ശേഖരണക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ശാസ്ത്രീയ സംവിധാനങ്ങളെ കുറിച്ചും പരിശീലനം നൽകും. തുടർന്ന് തേന്‍ ശേഖരിക്കുന്ന ഘട്ടത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ആയുധങ്ങളും ഉപകരണങ്ങളും നൽകും. രണ്ടാം ഘട്ടത്തിൽ ഇവയുടെ ശാസ്ത്രീയമായ സംസ്കരണത്തെക്കുറിച്ചും കൂടുതൽ മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ആവശ്യമായ പരിചരണ സംവിധാനത്തെക്കുറിച്ചുള്ള പരിശീലനവും തുടർന്ന് അതിന് ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും നൽകും. അടുത്ത ഘട്ടത്തിൽ ഇവയുടെ വിപണനത്തിനും ബ്രാൻഡിങ്ങിനും ആവശ്യമായ പരിശീലനവും അതിനാവശ്യമായ സാങ്കേതിക സഹായവും പദ്ധതിയുടെ ഭാഗമായി നൽകും.

മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളിലെ പ്രാക്തന ഗോത്ര ജനവിഭാഗങ്ങളെയാണ് ഈ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിലുള്ള പരിശീലന പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും തുടക്കം കുറിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി അസിസ്റ്റന്‍റ് ട്രൈബൽ ഡവലപ്പ്മെന്‍റ് ഓഫീസർ മനോജ്. ടി.കെ  നിർവ്വഹിച്ചു.  കാട്ടികുളം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ബാബു എം പ്രസാദ്, മാനന്തവാടി ഫയർ ആന്‍റ് റെസ്ക്യൂ പി.വി. സ്റ്റേഷൻ ഓഫീസർ വിശ്വാസ്, സി.എം.ഡി ജില്ലാ കോർഡിനേറ്റർ ദിലീപ്. പി.സി തുടങ്ങിയവർ സംസാരിച്ചു. വനങ്ങളിൽ തേൻശേഖരണത്തിന് പോകുമ്പോൾ പാലിക്കേണ്ട നിയമപരവും സുരക്ഷാ പരവുമായ കാര്യങ്ങളെ കുറിച്ച് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. എ. രാമകൃഷ്ണൻ ക്ലാസ്സെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios