തിരുവനന്തപുരം: മരച്ചീനി കര്‍ഷകര്‍ക്ക് ഇനി വിളവെടുപ്പ് അധ്വാനം കുറക്കാം. വിളവെടുപ്പിനുള്ള യന്ത്രം തപ്പിയോക്ക  പ്ലക്കര്‍ പുറത്തിറങ്ങി. ഇതോടെ തൊഴിലാളി ക്ഷാമത്തിന് വിരാമമാകും. നാട്ടിന്‍പുറങ്ങളില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കിഴങ്ങു വര്‍ഗ്ഗമായ മരച്ചീനികൃഷിയില്‍  വിളവെടുപ്പ് ഏറെ സമയച്ചിലവും പണച്ചിലവും  വേണ്ടിവരുന്നതാണ്. ഒരേക്കര്‍ കൃഷിയിടത്തിലെ മരച്ചീനി വിളവെടുക്കാന്‍ അഞ്ചു പേര് നിന്നാലും  ദിവസങ്ങള്‍ വേണ്ടി വരും.

ഇതിനു പരിഹാരമാകുകയാണ് ആഗ്രോ ഈസി തപ്പിയോക്ക  പ്ലക്കര്‍ എന്ന ഉപകാരണത്തിലൂടെ. തൊടുപുഴ അഞ്ചിരിയില്‍ വല്ലോപ്പിളില്‍ ഹൗസില്‍ ജോസ് ചെറിയാനും തൊടുപുഴ മുതലക്കോടം വള്ളിക്കാട്ട് ഹൗസില്‍   വി വി ജോസ് എന്നിവര്‍ ചേര്‍ന്ന്  ജെ ആന്‍ഡ് ജെ ആഗ്രോ ടൂള്‍സ്  എന്ന സ്ഥാപനത്തിന്റെ കീഴില്‍  അഗ്രോ ഈസി ടാപ്പിയൊക്ക പ്ലക്കാര്‍ വികസിപ്പിച്ചത്.  

തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആര്യനാട് പഞ്ചായത്തിലെ കോക്കോട്ടേല സുരേഷ് കുമാറിന്റെ കപ്പ കൃഷി തോട്ടത്തില്‍  പ്ലക്കര്‍ ഉപയോഗിച്ച് മരച്ചീനി  പറിക്കുന്ന ഉപകരണത്തിന്റെ കൃഷിയിട പരീക്ഷണം നടത്തി. മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോണ്‍ സാം  ഉദ്ഘാടനം ചെയ്ത പരീക്ഷണ വിളവെടുപ്പ് ജോസ് ചെറിയാനും വി വി  ജോസിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചു കര്‍ഷകര്‍ വിളവെടുപ്പ് നടത്തി.

യന്ത്രമുപയോഗിച്ച് ഒരു മിനിറ്റിനുള്ളില്‍ ഒരു മൂട്  മരിച്ചീനിയും കഷ്ണങ്ങള്‍ ആകത്തെ തന്നെ മുഴുവനായി വിളവെടുക്കാന്‍ പറ്റും എന്നതാണ് പ്രത്യേകത എന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബിനു ജോണ്‍ സാം, കെ.വി.കെ  അഗ്രിക്കച്ചറല്‍ എഞ്ചിനീയറിംഗ് സ്‌പെഷ്യലിസ്‌റ് ചിത്ര ജി എന്നിവര്‍ പരീക്ഷണ ശേഷം സാക്ഷ്യപ്പെടുത്തി.

രണ്ടായിരം രൂപ മാത്രം ചിലവുള്ള  ആഗ്രോ ഈസി  തപ്പിയോക്ക  പ്ലക്കര്‍  ഇനി മരിചീനി  കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്നും മിത്രാനികേതനുമായി ബന്ധപ്പെട്ടാല്‍ ഇവ ലഭ്യമാകുമെന്നും ജെ ആന്‍ഡ് ജെ അധികൃതരും ഡോ  ബിനു ജോണ്‍ സാമും  പറഞ്ഞു.