സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് മുതൽ ദില്ലിയിൽ. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം യോഗത്തിൽ വിലയിരുത്തും. പ്രതിപക്ഷ നേതാവ് ആരെന്നതടക്കം പിബിയിൽ ആലോചനയുണ്ടായേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കാൻ പിണറായി വിജയൻ പിബിയിൽ താൽപര്യം അറിയിക്കുമോയെന്നതാണ് ആകാംഷ.

11:52 PM (IST) May 10
അമേരിക്കയും ഇറാനും തമ്മിലുള്ള ഏതൊരു സമാധാന ധാരണയ്ക്കും ഗ്യാരണ്ടി നൽകാമെന്ന നിർദ്ദേശം ചൈന മുന്നോട്ടുവെച്ചതായി ഇറാനിലെ സ്ഥാനപതി വെളിപ്പെടുത്തി. പ്രസിഡന്റ് ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായുള്ള ഈ നീക്കം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ചൈനയുടെ മധ്യസ്ഥതയ്ക്ക് വഴിവെച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു
11:42 PM (IST) May 10
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'സ്വയം നിയന്ത്രണ' ആഹ്വാനത്തിനെതിരെ കെ സി വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു
11:21 PM (IST) May 10
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളോട് കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം പാലിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ധന ഉപഭോഗം, അനാവശ്യ യാത്രകൾ, സ്വർണം വാങ്ങൽ എന്നിവ കുറയ്ക്കാനും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു
09:28 PM (IST) May 10
തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കുമെന്ന് മന്ത്രി ആധവ് അർജുന. ദേശീയ ഗാനം അവസാനം ആലപിക്കുമെന്നും വന്ദേമാതരം ആലപിച്ചത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണെന്നും മന്ത്രി.
09:27 PM (IST) May 10
അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാവുകയാണ്; ഇറാൻ ആക്രമണങ്ങൾ നടത്തിയതായും ഇറാനെ സഹായിച്ച ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്
09:06 PM (IST) May 10
തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ‘ജനനായകൻ’ സിനിമയുടെ റിലീസ് ഉടനുണ്ടാകുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കകം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. വിജയ്‌യുടെ അവസാന ചിത്രമാകുമോ 'ജനനായകൻ’ എന്ന ചർച്ചകളും സജീവമാണ്
08:52 PM (IST) May 10
ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബി. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോഗം തുടരും. പ്രതിപക്ഷ നേതൃസ്ഥാനം പിബിയിൽ ചർച്ചയായിട്ടില്ലെന്നും എംഎ ബേബി
08:48 PM (IST) May 10
തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകുകയും ചെയ്തു. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച വിജയ്, ജനക്ഷേമത്തിൽ കേന്ദ്രത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി മറുപടി നൽകി
08:17 PM (IST) May 10
ഒരു മണിക്കൂറിൽ 12 ദശലക്ഷം പേര് കണ്ട വീഡിയോ ആണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോ ബ്ലോക്ക് ചെയ്യാനുള്ള കാരണം ഇൻസ്റ്റ വ്യക്തമാക്കിയിട്ടില്ല. ഇതിനോടകം നിരവധി നേതാക്കളാണ് വിഷയം പങ്കുവെച്ചിരിക്കുന്നത്.
07:05 PM (IST) May 10
ഡിഎംകെ നിയമസഭാകക്ഷി യോഗം ഉദയനിധി സ്റ്റാലിനെ പുതിയ നേതാവായി തെരഞ്ഞെടുത്തു. ഇതോടെ തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പ്രതിപക്ഷത്തെ ഉദയനിധി നയിക്കും. ഇത് ഡിഎംകെയിലെ തലമുറമാറ്റത്തെയും സൂചിപ്പിക്കുന്നതാണ്
06:54 PM (IST) May 10
50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആകെ അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂവെന്നും ചെന്നിത്തല
06:48 PM (IST) May 10
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ വിരോധത്താൽ സിപിഎം പ്രവർത്തകർ തകർത്ത വീടിന്റെ മതിൽ, പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്ണൻ പുനർനിർമ്മിച്ചു നൽകി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം വിജയത്തിന് ശേഷം പാലിച്ച അദ്ദേഹം, മധുരം നൽകി സ്നേഹം പങ്കിട്ടാണ് മടങ്ങിയത്
06:15 PM (IST) May 10
പിണറായി വിജയൻ്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെ കുറിച്ച് പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി. എന്നാൽ എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
06:11 PM (IST) May 10
വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച ജി സുധാകരന്റെ നടപടിയെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് രൂക്ഷമായി വിമർശിച്ചു. സമൂഹത്തിൽ വിഷം കലർത്തുന്ന വ്യക്തിയെ പ്രകീർത്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ഇത് യുഡിഎഫിന്റെ നിലപാടല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
05:55 PM (IST) May 10
വിജയ്യുടെ ഓഫീസിൽ സിഎൻ അണ്ണാദുരൈയുടെ ചിത്രം മാത്രം. അണ്ണാദുരൈയെ കുറിച്ച് വിജയ് പ്രസംഗിക്കുന്നത് ഡിഎംകെ - എഐഎഡിഎംകെ പാർട്ടികളെ ചൊടിപ്പിച്ചിരുന്നു.
05:54 PM (IST) May 10
വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലഞ്ചിറ. വോട്ടർമാരുടെ ശക്തിയെ വില കുറച്ചു കാണരുതെന്നും ഉപതെരെഞ്ഞെടുപ്പിന് കളമൊരുക്കുന്നവർ ഈ കാര്യം ആലോചിച്ചാൽ നന്നെന്നും യൂത്ത് ലീഗ് നേതാവ്.
05:16 PM (IST) May 10
കോതമംഗലത്ത് വടാട്ടുപാറ പലവൻപടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു. മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.
04:50 PM (IST) May 10
കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. 73 വയസ്സാണ്.
04:47 PM (IST) May 10
സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.
03:56 PM (IST) May 10
എഎപിക്ക് പ്രതിസന്ധിയാകുകയാണ് മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി കേന്ദ്രം അറസ്റ്റ് ചെയ്യുകയാണെന്ന് എഎപി വിമർശിച്ചു.
03:42 PM (IST) May 10
മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരം. ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയായിരുന്നു
02:54 PM (IST) May 10
വെങ്ങാട് മൂര്‍ക്കനാട് റോഡിലെ ഷാപ്പില്‍ പട്ടാപ്പകല്‍ മോഷണം. ഷാപ്പുടമയുടെ സ്വര്‍ണമാലയും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്
02:53 PM (IST) May 10
പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് മർദനമേറ്റത്. ഒരു കുടുംബത്തിലെ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു.
02:36 PM (IST) May 10
തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച് ഡിഎംകെയും സിപിഐയും രംഗത്തെത്തി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഡിഎംകെ- ടിവികെയും തമ്മിൽ സൈബർ പോരിന് തുടക്കം കുറിച്ചു.
02:32 PM (IST) May 10
ഗൗരവമുള്ള മുന്നറിയിപ്പുമായി ആരംകോ സി ഇ ഒ അമീൻ നാസർ. രണ്ടു മാസം കൊണ്ട് ലോകത്ത് 100 കോടി ബാരൽ എണ്ണയുടെ കുറവുണ്ടായെന്നും പ്രതികരണം
02:12 PM (IST) May 10
ഉപ്പുതറ സ്വദേശി എം അൻസാരിയുടെ വീടിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
01:19 PM (IST) May 10
വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ. തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചു എന്നാണ് വിമർശനം. ഇതിനിടെ വിജയ്‍യെ മുന വെച്ച് അഭിനന്ദിച്ച് സ്റ്റാലിൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചു.
01:07 PM (IST) May 10
അനധികൃത അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസ് മുഖ്യപ്രതി നജീബ് അറസ്റ്റിൽ. ദില്ലി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്
12:50 PM (IST) May 10
പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്.
12:47 PM (IST) May 10
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചിറ്റാറ്റുമുക്ക് പഞ്ചായത്ത് നടയിൽ പഞ്ചായത്ത് ഉണ്ണി എന്ന രതീഷ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ
12:32 PM (IST) May 10
തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.
12:26 PM (IST) May 10
തന്റെ പേരിൽ കെ സി വേണുഗോപാലിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിക്കുന്നതായി മുൻ മന്ത്രി കെ സി ജോസഫ്. എഐസിസിയ്ക്ക് പരാതി നൽകി.
11:22 AM (IST) May 10
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സിനിമ സ്റ്റൈൽ പ്രസംഗവുമായി വിജയ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉന്മൂലനം ചെയ്യുന്നതിനും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി.
11:00 AM (IST) May 10
കാനഡ പ്രിൻസ് ജോർജിലെ ആശുപത്രിയിലാണ് മെയ് ആറിന് ശസ്ത്രക്രിയ നടന്നത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുള്ള നമിതയ്ക്ക് പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവ് ജിതിൻ പറയുന്നത്.
09:43 AM (IST) May 10
മിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിജയ്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും
08:59 AM (IST) May 10
കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം ആകും തുടർനടപടികൾ സ്വീകരിക്കുക.
08:30 AM (IST) May 10
സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
08:07 AM (IST) May 10
എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. തൻറെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു.
07:46 AM (IST) May 10
തിരുവനന്തപുരം എംസി റോഡിൽ കീഴായിക്കോണത്ത് കാറും ബൈക്കും കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
07:34 AM (IST) May 10
ആർക്ക് വേണ്ടി പ്രകടനം നടത്തിയാലും അയോഗ്യതയായി വിലയിരുത്തുമെന്നും ഹൈക്കമാൻഡ് അറിയിച്ചു. കെപിസിസി നേതൃത്വത്തിനും രൂക്ഷവിമർശനം.